25/7/09

അപ്ലൈഡ് ആര്‍ട്ട്/അക്‍ബര്‍

പലനിറമുള്ള തകരബോര്‍ഡുകള്‍

പലനിറമുള്ള ബ്രഷുകള്‍

കഴ വെച്ചുകെട്ടി

മുകളിലെ ബോര്‍ഡിന്റെ പ്രതലത്തിലേക്ക് നോക്കി

അയാള്‍ നില്‍ക്കുന്നുണ്ട്.

ആകാശത്തേക്ക് ഇടയ്ക്കിടെ നോക്കും

ആകാശത്തൂന്ന് വീഴുന്ന നിറങ്ങള്‍

ബ്രഷിലേക്കൊതുക്കാനായി.


കൊഞ്ചിച്ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍

ദൃഡതയോടേ മമ്മൂട്ടി

പലപല പെണ്‍മോറുകള്‍

അവന്റെ വരകളിലേക്കൊതുങ്ങിക്കൂടുന്നു

നഗരത്തിലെ നിറങ്ങള്‍ക്കും തിളക്കത്തിനുമായി

അയാള്‍ വരയ്ക്കുന്നു

ബ്രഷില്‍ എപ്പോഴും ടര്‍പ്പന്‍ തൊടാത്ത നിലവിളി

ഹോര്‍ഡിംഗ്,ബാനര്‍,ഭിത്തികള്‍

നിറമുള്ള ചുംബനത്തിനായി കാത്തിരിക്കും


ഞാനും വരയ്ക്കും

അതെ ബ്രഷ് ചലനത്തിലല്ലാതെ

പാലറ്റില്‍ ചായം കോരിയൊഴിച്ച്

സന്ധ്യയെ വരയ്ക്കും

ഞാനെന്നെത്തന്നെ വരച്ചുവെയ്ക്കും

എനിക്കും അവനുമിടയില്‍

ഹോര്‍ഡറിന്റെ ഉയരത്തില്‍

മഞ്ഞ നിറം ബ്രഷിനാല്‍ മായുന്നു


അവന്‍ ഒരു ബ്രഷ് ഇനാമലില്‍ മുക്കി

അടുത്ത തകരഭിത്തിയിലേക്ക് എഴുതിക്കളയുന്നു

തന്റെ കറുത്ത് മെലിഞ്ഞതല്ലാ‍ത്ത രൂപങ്ങള്‍.

3 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

വരഞ്ഞു വെച്ച ചിത്രകാരന്റെ ചിത്രം...നന്നായി..

വിഷ്ണു പ്രസാദ് പറഞ്ഞു...

നിറങ്ങളിലും ചിത്രങ്ങളിലും അക്‍ബറിന്റെ കവി

Sureshkumar Punjhayil പറഞ്ഞു...

Roopamillatha chithrakaran...!

Manoharam, Ashamsakal...!!!