29/7/09

അറിയാത്തത് / ഒ രഘുനാഥ്
കണ്ടാല്‍ ആരും
പറയാതിരിക്കില്ല
എത്ര മനോഹരമെന്നു
നിറയെ പൂക്കള്‍
തളിര്‍ത്ത ഇലകള്‍ .
ഇന്നലെ
മാറ്റി കുഴിച്ചിടുമ്പോള്‍
വേരുകളാകെ
നഷ്ടപ്പെട്ടത്‌
ആരും അറിഞ്ഞിട്ടില്ല .

2 അഭിപ്രായങ്ങൾ:

khader patteppadam പറഞ്ഞു...

നാളെ
പൂക്കള്‍ കൊഴിയും
ഇലകള്‍ കൊഴിയും
പിന്നെ
വെറും അസ്ഥിപഞ്ജരം!

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

കവിത വായിച്ചു. മുന്നേറ്റം തുടരട്ടെ.