7/6/09

ഒരു കുടയും കൂട്ടുകാരിയും

ഓരോ മഴക്കാലവും

കുടയില്ലാത്ത

ഒരു ബാല്യം ഓര്‍മ്മിപ്പിക്കുന്നു

കുടുക്ക്‌ പൊട്ടിയ

കുപ്പായത്തിനുള്ളില്‍

ചട്ടയില്ലാത്ത സ്ളേറ്റ്‌.

സ്ളേറ്റിണ്റ്റെ

കരിയിലക്കാവലില്

‍പാതി കീറിയ പാഠപുസ്തകം

കുരുത്തംകെട്ട കാറ്റ്‌

ഹൃദയത്തിലേക്ക്‌ തുഴഞ്ഞടുത്ത

ആ വഞ്ചിക്കാരനെയും

നീലപ്പൂറം ചട്ടയില്‍

തലതാഴ്ത്തി നിന്ന കല്‍പവൃക്ഷത്തേയും

എങ്ങോട്ടാണ്‌

തട്ടിക്കൊണ്ടു പോയത്‌..

പിണങ്ങിപ്പോയ

ഒന്നാം പാഠത്തെച്ചൊല്ലി

കണ്ണന്‍ മാഷിണ്റ്റെ

കണ്ണുരുട്ടലും ശാപവും:

ഒന്നില്‍ നന്നാകാത്തവന്‍

ഒന്നിലും നന്നാകില്ല

കളര്‍ ചോക്ക്‌കിനാക്കണ്ടതിന്‌

കണക്കു മാഷിണ്റ്റെ

ചോക്കേറ്‌...

നാലാം പിരീഡിലെ

കോതമ്പുപ്പുമാവിണ്റ്റെ മണം

കാക്ക കൊത്തിയ

കാക്കി ട്രൌസറില്‍

സതീര്‍ത്ഥ്യണ്റ്റെ സാമര്‍ത്ഥ്യം

ഒഴുകിപ്പോകുന്നു

കലക്കവെള്ളത്തില്

‍ചെരുപ്പു പോലെണ്റ്റെ മനസ്സും..

ഓരോ മഴയും

കാരുണ്യത്തിണ്റ്റെ കുട ചൂടിച്ച

ഒരു കുപ്പിവളക്കയ്യും

ഓര്‍മ്മിപ്പിക്കുന്നു

അവളുടെ കണ്ണീരാണീ മഴ;

വളര്‍ന്നപ്പോള്‍ ഞാന്‍ മറന്നു പോയ

എണ്റ്റെ കളിക്കൂട്ടുകാരിയുടെ!

10 അഭിപ്രായങ്ങൾ:

സബിതാബാല പറഞ്ഞു...

അവളുടെ കണ്ണീരാണീമഴ...എത്ര മനോഹരമായ സങ്കല്പം...
നിന്റെ കണ്ണീരെന്റെ മേല്പെയ്തിറങ്ങി എന്റെ നെഞ്ചിലെ തീയണച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ മുന്‍പെഴുതി....അതേ അര്‍ത്ഥമുള്ളവരികള്‍....

Vinodkumar Thallasseri പറഞ്ഞു...

നല്ല കവിത വിളയാന്‍ നല്ല മനസ്സു മതിയെന്ന്‌ ഈ കവിത പറയുന്നു. ഞാനടക്കം നിരവധി പേരുടെ ബാല്യം ഇതിലുണ്ട്‌. നല്ല, ശുധ്ദമായ ഒരു വായന സമ്മനിച്ചതിന്‌ നന്ദി. ഒപ്പം ഉള്ളിലുള്ള മഴക്കാലം തുളുമ്പി നിറയാന്‍ ഇടയാക്കിയതിനും.

നഗ്നന്‍ പറഞ്ഞു...

നല്ല മഴ.

വശംവദൻ പറഞ്ഞു...

നല്ല വരികൾ

aneeshans പറഞ്ഞു...

ഇഷ്ടമായി കവിത

കുറെ നാളായല്ലോ കണ്ടിട്ട്.

Sureshkumar Punjhayil പറഞ്ഞു...

Enthayalum avale nashtapeduthiyathu nannayilla... ( marannittillennu ithormmippikkunnundu ketto... ) Nannayirikkunnu. Ashamsakal...!!!

Sabu Kottotty പറഞ്ഞു...

കവിത ഇഷ്ടമായി.
നല്ല ഒരു വായന സമ്മനിച്ചതിന്നു നന്ദി.

സെറീന പറഞ്ഞു...

അകത്തും പുറത്തും മഴ പെയ്യുന്നു.

ഒറ്റയ്ക്കാകും നേരങ്ങളില്‍ പറഞ്ഞു...

വിഷ്ണു മാഷേ
ഞാനും കൊള്ളുന്നു നിങ്ങള്‍ കൊണ്ട അതേ മഴ . ഓര്‍മ്മകളുടെ ആ വഴികളിലൂടെ കുട ചൂടി പോയാലും നനഞ്ജോലിച്ചേ നമ്മള്‍ നടക്കൂ . പെയ്യട്ടങ്ങനെ ....
നന്ദി .

മാറ്റൊലി.... പറഞ്ഞു...

മറവിയിലും കണ്ണീര്‍ ഒരോര്‍മ്മയാണ്...നഷ്ടപെടുത്താനായ്...സ്നേഹിക്കുന്നവര്‍ ആത്മഗതത്തിനായ് കാത്തുവെക്കുന്ന വെറുമൊരോര്‍മ്മ....കവിത നന്നായി പുത്താലം...