8/5/09

ഹൃദയദൂരം

എല്ലാം കഴിയുമ്പോള്‍ പിന്നെയും
മനസ്സു ചെന്നു
ഹൃദയതിന്റെ ആദ്യത്തെ പടിയിലിരിപ്പാകും
അകത്തേക്ക് കയറേമില്ല
മുറ്റത്തേക്ക് ഇറങ്ങേമില്ല..
പിന്നെ എന്നും ഒരേ ചോദ്യം തന്നെ.

ഉറങ്ങുമ്പോള്‍ കാക്ക കൊത്തികൊണ്ടു പോകും
മൈതാനത്തുപേക്ഷിക്കും
കണ്ടപിള്ളേര്‍ ഇട്ടു പന്തു തട്ടും
രാവിലെ വരെ സ്വപ്നങ്ങളില്‍
ഓടിഓടി തളരും.

ഉണര്‍ന്നാല്‍
വെളിച്ചവും ഇരുളും കാറ്റും മണവും
രുചിയും നോവും കണ്ടതും കേട്ടതും
നഖമിറക്കി മനസ്സാകെ ഉഴുതും,
വിത്തു പാകും, പൂക്കും കൊഴിയും
ചിന്തിച്ചു കുഴയും തളരും,
എല്ലാം കഴിയുമ്പോള്‍
മനസ്സു ചെന്നു
പിന്നെയും ഹൃദയത്തിന്റെ
ആദ്യത്തെ പടിയിലിരിക്കും
അകത്തേക്കു കയറേമില്ല
മുറ്റത്തേക്കിറങ്ങേമില്ല
എന്നിട്ട് ഒരേ ചോദ്യമാണ്
സുഖമാണോന്ന്..?

ഹൃദയമൊന്നു പിടയും,
ചോപ്പു തിളയ്ക്കും
പറയാമെന്നു കരുതും മുന്‍പേ
മനസിനെ പൂച്ച കൊണ്ടു പോകും
ഉറക്കത്തില്‍ തട്ടിക്കളിച്ചും
കടിച്ചു പറിച്ചും കാടുകയറി..
.................. , ,

3 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

ishtaayi ...ee manassinte oru kaaryam ..!!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എല്ലാം കഴിയുമ്പോള്‍
മനസ്സു ചെന്നു
പിന്നെയും ഹൃദയത്തിന്റെ
ആദ്യത്തെ പടിയിലിരിക്കും
അകത്തേക്കു കയറേമില്ല
മുറ്റത്തേക്കിറങ്ങേമില്ല
എന്നിട്ട് ഒരേ ചോദ്യമാണ്
സുഖമാണോന്ന്..?
:)
kavitha ishtamaayi...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

):