നീയെന്നെ
സ്വന്തമാക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍,
ഒരു മഴത്തൂവല്‍
ഭൂമിയിലേയ്ക്കെന്നപോലെ വരിക;
ആകാശത്തിന്റെ
അനന്തശുദ്ധമനസ്സുമായി വരിക;
നിന്നെപ്പുണരാനായി
ഭൂമിയോളംപോന്നൊരു ഹൃദയവുമായി
ഞാനിവിടെ
കാത്തിരിപ്പുണ്ടാകും.
പക്ഷെ,
എന്റെ ഹൃദയംതുരന്ന്
കടലിലേയ്ക്കൊഴുകാമെന്നോ,
നീരാവിയായി
സൂര്യനെ പുണരാമെന്നോ
വ്യാമോഹിയ്ക്കുന്നുവെങ്കില്‍,
ഒന്നോര്‍ക്കുക:
നിന്നെക്കുറിച്ചുള്ള ഓര്മ്മകളില്പോലും
ഞാനതീവസ്വാര്ത്ഥനാണ്.
അതുകൊണ്ട്,
നീയെന്നിലേയ്ക്ക് പെയ്തിറങ്ങുമ്പോള്‍,
വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട് മോഹിയ്ക്കാതെ
മലയുടെയാകാരത്തില്‍
മതിമറക്കാതെ
ഇലകളില്‍
മാദകനൃത്തമാടാതെ
പൂക്കളിൽമുത്തമിടാതെ
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....
നിന്റെ കണ്ണുകളില്‍
എന്നെമാത്രം നിറച്ച്
ഹൃദയത്തില്‍
എന്നെമാത്രം നിനച്ച്
എന്നിലേയ്ക്കൊരു
മഴരാഗമായി
മെല്ലെമെല്ലെ
പെയ്തിറങ്ങുക..........
8 അഭിപ്രായങ്ങൾ:
വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട് മോഹിയ്ക്കാതെ
മലയുടെയാകാരത്തില്‍
മതിമറക്കാതെ
ഇലകളില്‍
മാദകനൃത്തമാടാതെ
പൂക്കളിൽമുത്തമിടാതെ
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....
മനോഹരമിവരികള്
ഏതൊരു പ്രണയിനിയും ഇങ്ങനെതന്നെ മോഹിക്കുന്നത്....
പക്ഷേ പ്രതീക്ഷയ്ക്കും മോഹത്തിനും വിഷാദത്തിന്റെ പരിവേഷം.....
ഈ കവി മനസ്സിനെ എങ്ങിനെയാണു പ്രശംസിക്കുക...
അത്രയധികം മനസ്സില്‍ സുഖം പകര്‍ന്നിരിക്കുന്നു ഈ കവിത...
കാമുകിയുടെ കാര്യത്തില്‍ എല്ലാവരും സ്വാര്ത്ന്മാരാണേയ്.....!
പണ്ടാറമടങ്ങാന്‍ !
ഇതു ഞാനടിച്ചുമാറ്റുന്നു.
ഒരു വാക്കു ചോദിക്കാതെ.
എന്നെങ്കിലും വരുന്ന ആ ഒരുത്തിക്ക് വേണ്ടി, ഇന്നേ ;)
രമണിക
നന്ദി.
സബിത,
എത്ര കുടഞ്ഞിട്ടും ആ പരിവേഷം വിട്ടുപോകുന്നില്ല.
മഴക്കിളി,
നന്ദി.
ഗണേഷ്,
സത്യം.
സൂരജ്,
ധൈര്യമായടിച്ചുമാറ്റിയ്ക്കോ.
കരഞ്ഞു തീരുമ്പോള്‍
കണ്ണീരൊപ്പാന്‍
ഞാനീവരികള്‍
കടമെടുത്തോട്ടേ...............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ