25/3/09

വ്യാധി

മക്കളേ,
പോളിംഗ് ബൂത്തിലേക്കുള്ള വഴിയിലെ
വിപ്ലവം കാണുമ്പോൾ എനിക്ക് പേടിയാകുന്നു.
ജനാധിപത്യം പടർന്ന് പിടിച്ച മതിലുകളിലെ
വലിയ തലകൾ
ഛർദ്ദിലുണ്ടാക്കുന്നു.
ഊന്നുവടിയുണ്ടായിട്ടും
കാക്കയെത്തല്ലാഞ്ഞിട്ട്,
തീട്ടമൊലിക്കുന്ന മൊട്ടത്തലയൻ
വയറിളക്കം കൂട്ടുന്നു.
മക്കളേ,
പോളിംഗ് ബൂത്തിന്റെ നടതുറക്കുന്നതുവരെ
കാത്തുനിൽക്കാനെനിക്കാവതില്ല.
കടുത്ത ജനാധിപത്യം കൊണ്ട്
സന്ധികൾ വലിഞ്ഞുമുറുകുന്നു
ശ്വാസം നിലക്കുമോ എന്ന് ഭയക്കുന്നു
ചുമയ്ക്കുമ്പോൾ
വോട്ട്..വോട്ട് എന്ന ശബ്ദം കേൾക്കുന്നില്ലേ
മക്കളേ,
മരുന്നിൽ തീരാത്തത് മന്ത്രത്തിൽ തീരുമോ?
മന്ത്രത്തിൽ തീരാത്തത് തന്ത്രത്തിൽ തീരുമോ?
എനിക്ക് ഭേദമാകുമോ?
ഈ യന്ത്രം ഇനിയും ചലിക്കുമോ?

3 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

ലാത്സലാം അലൈക്കും എന്ന് എവിടെയും മുഴങ്ങിക്കേള്‍ക്കുന്നു.

ലൌ സലാം എന്ന് ഉള്ള് പറയുന്നു

ലൌ സലാം
ലൌ സലാം
ലൌ സലാം

അനിലൻ പറഞ്ഞു...

നിനക്ക് ഭേദമാകില്ല!

സമാന്തരന്‍ പറഞ്ഞു...

വ്യാധി ഇവിടെയും ഇല്ലാതില്ല