ഞാനമ്മയ്ക്ക്-
കുന്തിയുടെ മന്ത്രമായ് പിറന്ന-
കാഞ്ഞിരം കായ്ക്കുന്ന മരം..!
ഏകലവ്യന്റെ വിരൽ പോലെയെന്നോട്-
കാലം ചോദിച്ചത്-
പാദങ്ങൾ;
പെരുന്തച്ചന്റെ ഉളിയെന്ന പോൽ,
വിധി കവർന്നെടുത്തത്.....
കർണ്ണന്റെ കവചമായി-
എന്നിലീ ദു:ഖം ശേഷിക്കുന്നു
ബിനു എം ദേവസ്യ
1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാ പദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണിക്ക്സ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു. കഠിനാധ്വാനം ആത്മവിശ്വാസം ആത്മസമർപ്പണം അതിരുകളില്ലാത്ത സൗഹൃദം ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറു കണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാ സമാഹാരമാണ്, ‘സ്വപ്നങ്ങളിലേക്കുള്ള വഴികൾ’ (അച്ചടിയിൽ)
ബിനുവിന് നമ്മുടെ ഇ-ലോകവുമായി യാതൊരു ബന്ധവുമില്ല.
ബിനുവിന്റെ വിലാസം
ബിനു എം ദേവ സ്യ
കാരുണ്യനിവാസ്
നല്ലൂർനാട് പി.ഒ
തോണിച്ചാൽ
മാനന്തവാടി
വയനാട് - ജില്ല
പിൻകോഡ് : 670645
ഫോൺ: + 91 98465 86810
8 അഭിപ്രായങ്ങൾ:
impressions r reflections of expressions.......!!
a poem rite from de heart...!!
Congrats Binu for those touchin words!!
GOOD LUCK
GOD IS ALWAYS WITH U DEAR BINU
U CAN ...... U CAN .........
U WIN THE WORLD ONCE . INSHA ALLAH
مع السلام
good luck
വിധിക്ക് കീഴടങ്ങാതെ..
കവിത കുറിക്ക് കൊള്ളുന്നു... പ്രാര്‍ ഥനകളോടെ...
എല്ലാ നന്മകളും....
"ഏകലവ്യന്റെ വിരൽ
പോലെയെന്നോട്-
കാലം ചോദിച്ചത്-
പാദങ്ങൾ;"
പൊള്ളുന്ന വരികള്‍!
അക്ഷരങ്ങള്‍ കൊണ്ടു
കീഴടക്കു ഈ ലോകത്തെ
നന്മകള്‍ നേരുന്നു
കുറവുകള്‍ അനുഗ്രഹങ്ങളുടെ കരുത്താക്കി മാറ്റി,
കുറവില്ലാത്ത മനസ്സും ഭാഷയും
ഭാവനയും സ്വന്തമാക്കുക...
ആത്മാവിന്‍റെ പുണ്യം വരികളിലാക്കി
എല്ലാവരെയും ആനന്ദിപ്പിക്കുക...
-ആശംസകള്‍ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ