13/3/09

കവികള്‍ക്കു ഒരു ക്വട്ടേഷന്‍

9248 മലയാള കവികളെ വധിക്കണം
ഇന്നു തന്നെ നടക്കണം

ഞാനടക്കം കത്തിച്ചാമ്പലാകണം

പറഞ്ഞതു പ്രകാരം തുക

കൂടുതല്ലാതെ കുറവുണ്ടാകില്ല



കവികളായതുകൊണ്ട്

അവര്‍ പ്രധാനികളോ

വിലമതിക്കുന്നവരോ

അല്ലാത്തതു കൊണ്ടും

പ്രജകള്‍ വാഴാത്തകൊച്ചു കൊച്ചു ദ്വീപുകളുടെ

എകാധിപതികളായതു കൊണ്ടും

നിങ്ങളുടെ വിലക്കിഴിവില്‍

‍കൂടുതല്‍ കവികളെക്കൂടി ചേര്‍ക്കുന്നതാണ്




ആത്മഹത്യക്കായി

സൈദ്ധാന്തിക വെല്ലുവിളികളില്ലാത്തതിനാല്‍

‍അപകടമരണങ്ങള്‍

‍കുറേ ചോദ്യങ്ങള്‍ക്കെളുപ്പത്തില്‍

ഒറ്റവാക്കില്‍‍ ഉത്തരമാകും




ഒരേ ഭാഷയില്‍

ഒരേ രൂപത്തില്‍

ലോകത്തിനോട് ഒരുമപ്പെടുന്നതിനാല്‍

എതിര്‍പ്പുകള്‍ തീരെ ഉണ്ടാകില്ല

ഒറ്റ കുഴലൂത്തില്‍എലികളെപ്പോലെ

കുഴിമാടത്തിലേക്കു

കുതിച്ചു കൊണ്ടിരിക്കും




എല്ലാ‍വരും ഒരേ ശബ്ദത്തില്‍

താഴ്ന്നസ്ഥായില്‍

ഒച്ചയിടുന്നതെന്തെന്നു ചോദിക്കരുതേ

വേറിട്ട ശബ്ദം

അലോസരപ്പെടുത്തുമെന്നറിയില്ലേ

അലോസരതകള്‍

‍അലസഗമനത്തെ തടസ്സപ്പെടുത്തും




കാലമൊരു ജലാശയമാക്കിയവര്‍

ഒരു കുത്തൊഴുക്കും സാധ്യമാക്കാത്തവര്‍

‍ചെറുവാക്കെറിഞ്ഞു തീര്‍ത്ത കുഞ്ഞോളങ്ങള്‍

പ്രളയമല്ലോ

എന്നു അമിതവിശ്വാസിയാകുന്നവര്‍



ഇതൊക്കെയല്ലേ ഞങ്ങള്‍ക്കാവൂ

ഞങ്ങള്‍ ഞങ്ങളെത്തന്നെ മാത്രം വായിച്ചു

രതിയറിയുന്നവര്‍

സ്വയംഭോഗത്തിന്റെ ചക്രവര്‍ത്തിമാര്‍

‍കവികള്‍ മാത്രമുള്ള രാജ്യത്തിനായി

ഉദയംകൊണ്ടവര്‍




കെണിയാണെന്നറിഞ്ഞും

ആകര്‍ഷിക്കപ്പെട്ടവരെത്തും

മരണമാണെന്നറിഞ്ഞും വിഴുങ്ങും

കവികളല്ലേ
എളുപ്പമായിരിക്കും കാര്യങ്ങളെല്ലാം

പറഞ്ഞതില്‍ നിന്നുകുറച്ചെങ്കിലും കുറച്ചു കൂടെ


ഒന്നും സംഭവിപ്പിക്കാത്ത

കവിതയിലെ വരികളായി

കീഴടങ്ങിയ ഒരു ജനതപോല്‍

തലകുനിച്ചവരെത്തും

അടച്ചിട്ടാലുമില്ലെങ്കിലും

കത്തിക്കുമ്പോള്‍

‍ആരും പുറം വാതിലിലേക്കു കുതിക്കില്ല

ഉറപ്പ്



വാല്‍ക്കഷ്ണം:


അവര്‍

‍കത്തിച്ചാ‍മ്പലയതിനു ശേഷം

കണ്ടെത്തിയ എണ്ണമറ്റ കവിതകളില്‍

‍തലക്കെട്ടിനു മുകളില്‍

കവികളുടെ പേരുകള്‍ മാത്രം കരിഞ്ഞു പോയിരുന്നു




പിന്നീടവ

ഒരേ കവിയുടെ

ഒരേ കവിതകളുടെ ഭാരമായി

ചരിത്രത്തില്‍ സ്ഥാനം പിടിച്ചെന്ന്

കാലത്തില്‍ താഴ്ന്നു കിടന്നെന്ന്

16 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

"ഒന്നും സംഭവിപ്പിക്കാത്ത
കവിതയിലെ വരികളായി
കീഴടങ്ങിയ ഒരു ജനതപോല്‍
തലകുനിച്ചവരെത്തും
അടച്ചിട്ടാലുമില്ലെങ്കിലും
കത്തിക്കുമ്പോള്‍
‍ആരും പുറം വാതിലിലേക്കു കുതിക്കില്ല
ഉറപ്പ്
"
ഉറപ്പ്... !
:)

Latheesh Mohan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിഷ്ണു പ്രസാദ് പറഞ്ഞു...

അനൂപ്,കവിത കൊണ്ട് ഇങ്ങനെയാണ് ഞെട്ടിക്കേണ്ടത്.കവികളെ മുഴുവന്‍ വംശനാശം വരുത്തണമെന്ന് പലര്‍ക്കും തോന്നാന്‍ സാധ്യതയുള്ള ഒരു സംഗതിയായതുകൊണ്ട് കവിതയ്ക്ക് പ്രസക്തിയുമുണ്ട്.

ഏറുമാടം മാസിക പറഞ്ഞു...

മുമ്പൊരിക്കല്‍ സുരേഷ്കുമാരിണ്ടെ ഒരു കഥ വായിക്കനിടയായി.“എഴുത്തുകാരുടെ കപ്പല്‍ യാത്ര വായനക്കര്‍ സംഘടിപ്പിക്കുന്നത്“ അതു പൊലൊരു വായനാനുഭവം ഈ കവിത തരുന്നുണ്ട്.നന്നായി...അനൂപ്.

asdfasdf asfdasdf പറഞ്ഞു...

ഇതാണോ വിഷ്ണുമാഷേ തകര്‍പ്പന്‍ എന്നു വിശേഷിപ്പിച്ച് സ്ക്രാപ്പിട്ടത് ?

പീതാംബരന്‍ പറഞ്ഞു...

ഇക്കവിത വായിച്ച് വിഷ്ണു ഞെട്ടിയെങ്കില്‍ അതിനു മറ്റെന്തെങ്കിലും കാരണമുണ്ടാവും.
ഞാനൊരു സംഭവമാണെന്നുള്ള ഇത്തരം കാവ്യദൌര്‍ബല്യങ്ങളെ അവഗണിക്കാനും പഠിക്കൂ വിഷ്ണൂ

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

blog kavikal kuzhooor wilsone anukarichu anukarichu saaayoooojyam adayukayaaanu...

Jeevan പറഞ്ഞു...

സ്വയം തീരുമാനിചുരപ്പിച്ച ഈ ക്വട്ടേഷൻ പരിപാടി കൊള്ളാം കെട്ടൊ,ആരെങ്കിലും സമീപിച്ചോ വിലയുരപ്പിക്കാൻ..............

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

കവിതപോലെ കവിത.. അല്ല കത്തുന്ന ഒരു നേര്‌. അഭിനന്ദനങ്ങള്‍ അനൂപ്ചന്ദ്രന്‍

അജ്ഞാതന്‍ പറഞ്ഞു...

താനൊഴിച്ച് ബാക്കിയുള്ളവരെല്ലാം പാഴാണെന്ന് ഒരു ധാരണ പൊതുവെ ബ്ലോഗ് കവികളില്‍ കാണാറുണ്ട്...അത് കൊണ്ടായിരിക്കും വിഷ്ണുപ്രസദ്ഞെട്ടിയത്.

വിഷ്ണു പ്രസാദ് പറഞ്ഞു...

വിഷ്ണുപ്രസാദിന്റെ ഞെട്ടല്‍ എന്നാണോ ഈ കവിത.... :)

Mahi പറഞ്ഞു...

കവിത നന്നായിട്ടുണ്ട്‌

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവിതക്ക് കമേന്റ് പിന്നെ എഴുതാം.

ഇത് പീതാംബരന്,

പീതാംബരന്റെ വാക്ക് കടമെടുത്ത് നല്‍കുന്ന മറുപടി

”കമന്റുകളാണ് ബ്ലോഗിന്റെ ആത്മാവ് എന്നു വിശ്വസിക്കുന്ന നിന്നെപ്പോലുള്ള കുരുടന്മാരോട് സഹതപിക്കുകയല്ലാതെ എന്തുചെയ്യാന്‍!“

ശേഷം ഇതും ഒന്ന് വായിക്കാം

”ഇക്കവിത വായിച്ച് വിഷ്ണു ഞെട്ടിയെങ്കില്‍ അതിനു മറ്റെന്തെങ്കിലും കാരണമുണ്ടാവും.
ഞാനൊരു സംഭവമാണെന്നുള്ള ഇത്തരം കാവ്യദൌര്‍ബല്യങ്ങളെ അവഗണിക്കാനും പഠിക്കൂ വിഷ്ണൂ“

എന്നാ ശരി മോനെ പീതാംബരാ.........

അജ്ഞാതന്‍ പറഞ്ഞു...

സഗീര്‍ ... വിഷ്ണുപസാദിന്റെ ഞെട്ടലുകളെക്കുറിച്ച് കേട്ടറിവേയുള്ളൂ..കാരണം ഞാന്‍ കവിയല്ല. എന്തായാലും വാനോളം വളര്‍ ന്നതെന്ന് അഹങ്കരിക്കുന്ന ഒരാള്‍ ആ മനസ്സിലുണ്ടെന്ന് മനസ്സിലായി...സഗീറിനെപ്പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്

പീതാംബരന്‍ പറഞ്ഞു...

സഗീറിന്റെ ആധുനികോത്തര കമന്റ് വായിച്ചു.

സ്തബ്‌ധനായിപ്പോയി!

എന്റെ ഈശ്വരന്മാരേ!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഇനി കവിതയെ പറ്റി പറയാം

“ഇതും കവിതയോ?എന്റീശ്വരാ!“

ഓ.ടോ.അപ്പൊ ആര്‍ക്കും കവിതയെന്താണ് എന്നറിയില്ലാന്ന് ചുരുക്കം