1/3/09

ഓസ്കാറിന്‌ ശേഷം ശബ്ദത്തിനുവന്ന മാറ്റങ്ങള്‍

യാത്രക്കിടയില്‍ വായിക്കുകയെന്ന ശീലം
മറക്കുകയും
കാറിലോ ബസ്സിലോ തീവണ്ടിയിലോ
ഏതു യാത്രയിലും
നോട്ടം ശബ്ദത്തിലേക്ക്‌ മാത്രമാവുകയും...

രാവിലെ എണീറ്റപാടെ
മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങി.
ഇലയുടെ
സൂര്യന്‍റെ
കാറ്റിന്‍റെ
അപ്പുറത്തെ വീട്ടിലെ ശാലൂന്‍റെ...

പല്ലുതേപ്പും കുളിയും വരെ
ശബ്ദം കാണാന്‍ വേണ്ടിയായി

അമ്മ ചീത്തവിളിയായി
അനിയത്തി അടക്കിപ്പിടിച്ച ചിരിയായി
അച്ഛന്‍ ആധിയായി
കേട്ടിരിക്കാന്‍ എനിക്കും രസമായി.

കൂട്ടുകാരുടെ ഒളിഞ്ഞനോട്ടം
ബന്ധുക്കളുടെ കൌതുകം
കേട്ടുകേട്ടിരുന്നു

കിടക്കാന്‍നേരം
ഗുലാം അലിയേയും,ബാബുരാജിനേയും മറന്നു
ഏണീറ്റപാടെ
സുബ്ബലക്ഷ്മിയെ എത്തിനോക്കാതായി

തിന്നുമ്പൊഴും,കുടിക്കുമ്പൊഴും
കാതോര്‍ത്തു
അനിയത്തിയെ പെണ്ണുകാണാന്‍വന്ന
ചെറുക്കനേയും കൂട്ടരേയും,
നിരത്തിവെച്ച ചായയേയും,
പലഹാരത്തേയും
എനിക്കുവയ്യ
എന്തുമാത്രം ശബ്ദങ്ങളാ...

കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി,
ചുള്ളിക്കാടിന്‍റെ ശബ്ദാ നിനക്കെന്ന്
നൂറുവട്ടം പറയാറുള്ള അവളും ചോദിച്ചു
ശബ്ദത്തിനെന്തു പറ്റി?

എത്ര ഏന്തിവലിഞ്ഞു നോക്കിയിട്ടും
മനസ്സിലാവുന്നില്ലല്ലൊ,
ശബ്ദത്തിനെന്ത്‌ പറ്റിയെന്ന്.

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അറിയാന്‍ കഴിയുന്നുണ്ട് 150km അപ്പുറമുള്ള ഈ ശബ്ദവും... !

പ്രയാണ്‍ പറഞ്ഞു...

എന്തുമാത്രം ശബ്ദ്ങ്ങളാ.... അതിലൊന്നായി മുങ്ങിപ്പോയിട്ടുണ്ടാവും...ഇനി പുതിയൊരു ഫ്രീക്വന്‍സിയില്‍ തിരിച്ചു വരുന്നവരെ കാത്തിരിക്കാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വന്ന് വന്ന്
ശബ്ദങ്ങളേ കേള്‍ക്കാതായി.

ഷമീര്‍ പി ഹംസ പറഞ്ഞു...

klaa klaa klee klee kloo kloo....