വെളുക്കെച്ചിരിച്ചു
വിശേഷം ചോദിച്ചു
കാലന്‍ കുടചൂടി
ഇസ്തിരിയിട്ട നടത്തവുമായി
നാട്ടുകാരുടെ മാഷ്
ശരിയുത്തരത്തിനു
മിഠായി
തെറ്റിയാല്‍ ചെവിയില്‍
നോവാതെ നുള്ളി
കഥയിലെ ആമയും മുയലുമായി
കുട്ട്യോള്‍ടെ മാഷ്
എഴുതിയുംവായിച്ചും
ഉപദേശിച്ഛും
അടുക്കളത്തോട്ടത്തില്‍
തൊഴുത്തില്‍
വീട്ടുകാരുടെ മാഷ്
സ്ക്കൂളും കുട്ട്യോളും
കണ്ണടയും കരയുമ്പോള്‍
പെന്‍ഷന്‍ മാഷായി
മാഷ് വെളുക്കെച്ചിരിച്ചു
3 വായനക്കാര്‍ പറയുന്നു:
ഒരു പാട് മാഷ് മ്മാര് മനസ്സിലൂടെ പോയി. കൂടെ അച്ഛനും......
Manoharam... Ente Sir mareyum orthupoyi. Ashamsakal.
Nice lines,
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ