കുളിമുറിയില്‍ ജലം ഒരു ഗാനമാവുന്നു
അതില്‍ മുങ്ങി നിവരുമ്പോള്‍ ഓര്‍മ വരുന്നു
നീന്തിയ പുഴകളെ
തുഴഞ്ഞ വേഗങ്ങളെ
അറിഞ്ഞ ആഴങ്ങളെ
ഗാനം തുടരുമ്പോള്‍
ടൈല്‍സിലുള്ള മത്സ്യങ്ങള്‍
എന്റെ നഗ്നതയിലേക്ക് തുറിച്കു നോക്കുന്നു
അവന്റെ വലത്തെ തുടയിലെ മറുക്
അവന്റെ അമ്മയുടെതാണെന്ന് അവര്‍ സ്വകാര്യം പറയുന്നു
ഞാന്‍ ഉറയൂരിയിട്ട വസ്ത്രങ്ങള്‍
അയയില്‍ തൂങ്ങികിടപ്പുണ്ട്
അതില്‍ കെട്ടി പിടിച്ചവളുടെ, അടുത്തിരുന്നവന്റെ
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ
ശത്രുവിന്റെ മിത്രത്തിന്റെ ഗന്ധങ്ങള്‍ ഉറങ്ങി കിടക്കുന്നു
ഗാനം തുടരുമ്പോള്‍
ഞാന്‍ ഗന്ധങ്ങള്‍ക്ക് മേല്‍ സോപ്പ് പതയ്ക്കുന്നു
ഓര്‍മകള്‍ക്ക് മേല്‍ വേദനകള്‍ക്ക് മേല്‍
അപമാനങ്ങള്‍ക്ക് മേല്‍ ഞാന്‍ സോപ്പ് പതയ്ക്കുന്നു
അഴുക്ക് നിറഞ്ഞ ഈ ലോകത്തിലേക്ക്
ഞാന്‍ ഒരു പുതിയ മനുഷ്യനായ് പുറത്തിറങ്ങുന്നു
വീണ്ടും വീണ്ടും തിരിച്ചു വരുന്നു
ഓരോ വട്ടവും കുളുമുറി ലോകത്തിന്റെ
അഴുക്കുകള്‍ മുഴുവന്‍ ഏറ്റെടുക്കാനായി കാത്തുകിടക്കുന്നു
ഗാനം തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍
സ്വയം ഭോഗം ചെയ്ത്, സ്വയം ഭോഗം ചെയ്ത്
എന്റെ സ്വപ്നത്തിന്റെ ബീജങ്ങള്‍ വിഫലമാകുന്നത്
മത്സ്യങ്ങള്‍ മാത്രമറിയുന്നു
ഒരിക്കല്‍ ഗാനം നിലയ്ക്കുന്നു
ഓര്‍മകളില്‍ പുഴ വറ്റുന്നു
മത്സ്യങ്ങള്‍ ചെകിള പൂക്കളില്‍
മരണത്തെ ശ്വസിക്കുന്നു
കുളുമുറിയുടെ ഓടയിലേക്ക് ചോര
പെട്ടെന്നൊരു നിലവിളിയാകുന്നു
12 അഭിപ്രായങ്ങൾ:
mahi...musafar ahamadinte kulippaatukaar enna kavitha orma varunnu.
നെറ്റില്‍ ലഭ്യമാണെങ്കില്‍ ലിങ്ക് അയച്ചു തരാമൊ ?
നല്ല... നല്ല വരികൾ, മഹി.
ഭാവന സഞ്ചരിക്കുന്ന വഴികൾ മനോഹരം.
ഇടയ്ക്കൊക്കെ ഇതുവഴി വരാം...
കുളിമുറിയില്‍ ഇത്ര സമയം പാഴാക്കിയാല്‍ ശരിയാവില്ല.... വേഗം പോയി അടുത്ത നല്ല കവിതക്ക് പേനയെടുക്കു.....ആസംസകള്‍.
ഒരു പിടച്ചില്‍..
കുളിമുറിയിൽ നമ്മൾ ആടകളഴിച്ച് സ്വതന്ത്രരാകുന്നു
അഴുക്കുകൾ നീക്കിവിശുദ്ധരാകുന്നു.സ്വയമെന്നാലും
തൃഷണകൾ ശമിപ്പിച്ച് വിശ്രാന്തി തേടുന്നു..
കവിതയുടെ ആശയങൾ ഇഷ്ടപെട്ടു.കുളിമുറി
പോലും കവിതയ്ക്കന്യല്ലെന്ന പുതുമ വളരെ ഇഷടപെട്ടു
കുളിമുറിയില്‍ ജലം ഒരു ഗാനമാവുന്നു
അതില്‍ മുങ്ങി നിവരുമ്പോള്‍ ഓര്‍മ വരുന്നു
നീന്തിയ പുഴകളെ
തുഴഞ്ഞ വേഗങ്ങളെ
അറിഞ്ഞ ആഴങ്ങളെ.....
മഹിയേട്ടാ,ഒരു വായനക്കാരന്‍ ആഗ്രഹിക്കുന്ന വായനാസുഖം ഈ കവിത പകര്‍ന്നുതന്നു...
കൂടെ എളുപ്പം കടന്നുചെല്ലാവുന്ന വിശാലചിന്തകളുടെ ലോകവും....
ഭാവനാ പൂര്‍ണം... വളരെ ഇഷ്ടമായി...
നീന്തിയ പുഴകളെ
തുഴഞ്ഞ വേഗങ്ങളെ
അറിഞ്ഞ ആഴങ്ങളെ
ഗാനം തുടരുമ്പോള്‍
ടൈല്‍സിലുള്ള മത്സ്യങ്ങള്‍
എന്റെ നഗ്നതയിലേക്ക് തുറിച്കു നോക്കുന്നു
നല്ല വരികൾ മാഷെ
കുളിമുറിയില്‍ എന്തെല്ലാം സാദ്ധ്യതകള്‍.
nettil kandilla njaan evideyo vaayichathaanu.
“കുളിമുറിയില്‍ ജലം ഒരു ഗാനമാവുന്നു...
നല്ല ഭാവന ..ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ