പൂമ്പാറ്റ
ഒരു പുഴുവായിരുന്നുവെന്ന്
വിശ്വസിക്കാനാവില്ല
ഇലപ്പച്ചയിലേക്ക്
ഇഴഞ്ഞു വന്നുവെന്നും.
അപ്പോഴും...
ഒരു പൂവ് വീളിച്ചുപറയും
എനിക്കറിയാം
എനിക്കറിയാമെന്ന്
ഒരാകാശം താഴ്ന്നു പറക്കും
എന്റേത്
എന്റേതെന്ന്
ഒരു കുട്ടി പിന്നാലെയോടും
എനിക്ക്
എനിക്കെന്ന്
പൂമ്പാറ്റ
ചിറകിളക്കികൊണ്ടേയിരിക്കും
പല നിറത്തില്‍
വരയില്‍
വഴുതിപ്പോകുന്നുവല്ലോയെന്ന്
ഒരൊറ്റ പറക്കലില്‍
മണ്ണിനെക്കുറിച്ച്
നിലവിളിച്ചുകൊണ്ടേയിരിക്കും.
12 അഭിപ്രായങ്ങൾ:
എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച
തോമസ്ജോസഫിന്റെ "പൂമ്പാറ്റകളുടെ കപ്പല്‍" എന്ന കഥ
ഇപ്പോഴും എന്നോടൊപ്പം
ഇപ്പോഴും ജീവിച്ചിരിക്കുന്നുവല്ലോയെന്ന്...
great reading experience...
congrats...
തോമസ്ജോസഫിന്റെ കഥയുടെ പേര്
ചിത്രശലഭങ്ങളുടെ കപ്പല്‍ എന്നാണ്.
ഓര്‍മ്മയില്‍ നിന്നെഴുതിയപ്പോള്‍ വന്ന തെറ്റ്.
ഓര്‍മ്മിപ്പിച്ചതിന് കുഴൂരിന് നന്ദി.
നസീര്‍ക്കയുടെ എഴുത്ത് എവിടേയൊ കുടുങ്ങി പോകുന്നുണ്ടെന്ന് തോന്നിയിരുന്നു.പക്ഷെ അപ്പോഴേക്കും ഒറ്റ പറക്കലാണ് വേറൊന്നിലേക്ക്.എന്നിട്ട് മണ്ണിനെ കുറിച്ച് നിലവിളിച്ചു കൊണ്ടേയിരിക്കും.ആ നിലവിളികളെ എനിക്ക് നെഞ്ചിലൊതുക്കാതെ വയ്യാ
നസീര്‍ക്ക കലക്കി
നസീറേ, ഉമ്മ.
മനോഹരമായിരിക്കുന്നു.
“ഒരു പൂവ് വീളിച്ചുപറയും
എനിക്കറിയാം
എനിക്കറിയാമെന്ന്“
cheriya nireekshnangal...kollaam.
അമ്മപ്പൂമ്പാറ്റ !
എല്ലാവരും പറഞ്ഞൂ നന്നായി എന്ന്. എനിക്കൊട്ടു ഒരു പിടിയും കിട്ടിയില്ലാ? ബുദ്ദി വേണം അല്ലേ :(
മുക്കുവന് said...
എല്ലാവരും പറഞ്ഞൂ നന്നായി എന്ന്. എനിക്കൊട്ടു ഒരു പിടിയും കിട്ടിയില്ലാ? ബുദ്ദി വേണം അല്ലേ :(
Enikkum ithaanu prashanam :(
ബുദ്ധി തല്ക്കാലം മാറ്റിവക്കുക, നോക്കുക,
ഇഴഞ്ഞു നടക്കുന്ന പൂമ്പാറ്റയേയും
അതിനെക്കാത്തിരിക്കുന്ന പൂവിനേയും
ആകാശത്തേയും കുട്ടികളേയും കാണാം.
പെട്ടന്നൊരു നിമിഷം മണ്ണു നഷ്ടപ്പെട്ടുപോകുന്ന പൂമ്പാറ്റയേയും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ