എണ്ണിത്തീരാത്ത ആയുസ്സിനൊപ്പം
മൊട പിടിച്ച ശീലങ്ങളും
അതിനൊത്ത ഭാഗ്യ,ദോഷങ്ങളും
പിണഞ്ഞും, പിണക്കം നടിച്ചും
വിളഞ്ഞു കിടപ്പാണ്.
ഭൂതത്തിൻ അസൂയക്കണ്ണുകൾ,
ഭാവിയുടെ പങ്കിലേയ്ക്ക്
വർത്തമാനത്തിൻ വേലി നീക്കിക്കെട്ടി,
കൊയ്തെടുക്കും.
ആകാംക്ഷയുടെ മുൾമുനകളിലൂന്നി,
വേലിയ്ക്കപ്പുറത്തേയ്ക്കുള്ള
എത്തിനോട്ടത്തിലാകാം
പണിയായുധം വഴുതി
രേഖകളറ്റുപോയത്.
14 അഭിപ്രായങ്ങൾ:
ശാസ്ത്രം തോറ്റു
കവിത ജയിച്ചു
"ഭൂതത്തിൻ അസൂയക്കണ്ണുകൾ,
ഭാവിയുടെ പങ്കിലേയ്ക്ക്
വർത്തമാനത്തിൻ വേലി നീക്കിക്കെട്ടി,
കൊയ്തെടുക്കും." adiploi!
ഭൂതത്തിൻ അസൂയക്കണ്ണുകൾ,
ഭാവിയുടെ പങ്കിലേയ്ക്ക്
വർത്തമാനത്തിൻ വേലി നീക്കിക്കെട്ടി,
കൊയ്തെടുക്കും
അവസാനം കൊയ്യാന്‍ കൊറെ പ്രാരാബ്ധങ്ങള്‍ മാത്രം അവശേഷിക്കും
നല്ല കവിത
കവിത നന്നായി.
ജീവിതം കൈവെള്ളയിലിട്ട് ഓടുകയാണ് പലപ്പോഴും ഞാനും നിങ്ങളുമൊക്കെ. പലപ്പോഴും സ്വയം തിരിച്ചറിയലുകള്‍ പോലും നഷ്ടമാകുന്നു. കവിതയില്‍
ആദ്യ വരിയിലെ സ്വയം തിരിച്ചറിയല്‍ വിളഞ്ഞു കിടക്കുന്ന ജീവിതത്തിലെ പാടത്ത് മൊടപിടിച്ച ശീലങ്ങളും അതിനൊപ്പം നിരാശയുടെ ഭാഗ്യ ജാതങ്ങളും എഴുതിചേര്‍ത്ത് കൊണ്ടാണ് വായനക്കാരിലേക്ക് നീങ്ങുന്നത്.
കവിതയില്‍ ഭാവവും ജീവിതവും കൂടുതല്‍ ഇഴചേര്‍ന്ന് ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നന്നായി വരച്ചിരിക്കുന്നു...
വാക്കുകളുടെ ഉപയോഗം ഗംഭീരം.
“നോട്ടങ്ങളും
ചാട്ടങ്ങളും പിഴച്ച്
അറ്റുപോയതങ്ങിനെയെന്തെല്ലാം..“
കുറച്ചു വരികളില്‍ നിന്നും
കൂടുതലുണ്ട സംതൃപ്തി..!
"ഭൂതത്തിൻ അസൂയക്കണ്ണുകൾ,
ഭാവിയുടെ പങ്കിലേയ്ക്ക്
വർത്തമാനത്തിൻ വേലി നീക്കിക്കെട്ടി,
കൊയ്തെടുക്കും!"
This lines are Super :)
കവിതയുടെ കാതല്‍.... ഇഷ്ടായി...
അപ്പോള്‍ കത്തി കൊണ്ട് കൈ മുറിഞ്ഞു അല്ലെ,ഏതു രേഖയുടെ ദിശയാണ് മാറ്റിയത് ?കവിതയുടെ കയ്യടക്കം ഇഷ്ടമായി.
കവിത മനോഹരം..
തീഷ്ണത അല്പം കുറഞ്ഞുപോയോ
ആശംസകള്‍...
കവിതയായില്ല.
കൈ നോക്കാനുണ്ടോ?
ഹസ്തരേഖ ഹൃദയത്തില്‍ കോറിയിട്ടത്....
“എണ്ണിത്തീരാത്ത ആയുസ്സിനൊപ്പം
മൊട പിടിച്ച ശീലങ്ങളും
അതിനൊത്ത ഭാഗ്യ,ദോഷങ്ങളും
പിണഞ്ഞും, പിണക്കം നടിച്ചും
വിളഞ്ഞു കിടപ്പാണ്.“
ഈ മൊട ഞങ്ങടെ തിരോന്തരം കാരുടെ അവകാശമാണ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ