ഒരു സിഗരറ്റിന്റെ
ദൂരമേയുള്ളൂ
വീട്ടില്‍ നിന്നും നടക്കലേക്ക്.
പാടവും നടുക്കുള്ള
പള്ളിയാന്‍ ചേട്ടന്റെ
കൂരയും കടന്നാല്‍ ചോറ്റാനിക്കരയെത്താം.
കച്ചവടത്തിനായി വന്ന
ലോഡ്ജ്മുതലാളിമാരത്രെ
ചോറ്റാനിക്കരയമ്മയെ
ചീത്തയാക്കിയത്.
പാപപരിഹാരമായാകണം
ഇന്നും കുറേയവളുമാര്
ലോഡ്ജുകള്‍
കയറിയിറങ്ങുന്നുണ്ട്.
കീഴ്കാവില്‍
തറച്ചിരിക്കുന്ന ആണികളില്‍ നിന്നും
ഓടിയൊളിക്കാനാവില്ല
ഒരു ദേവിക്കും ദേവനും ഒരിക്കലും.
ഒന്നു കാതോര്‍ത്താല്‍
കേള്‍ക്കാവുന്നതേയുള്ളൂ
ഒരായിരം അമ്മേവിളികള്
ഈ ആണികളില്‍ നിന്നും.
ഇവിടെ മുങ്ങിമരിച്ച
ഏതാത്മാവിനെയാണ്
നിങ്ങളീയാണികളിലേക്ക്
തറച്ചിരുത്താന് പോകുന്നത്.
പൂരപ്പറമ്പിലൂടെയുള്ള
മടക്കയാത്രയില്‍
ഒരു വെയിലിന്റെ
ദൂരക്കൂടുതല്‍ കാണാം.
ഇപ്പോഴും
ഒരു സിഗരറ്റിന്റെ ദൂരം
മാത്രമെ കാണൂ
എന്റെ വീട്ടിലേയ്ക്ക്.
5 അഭിപ്രായങ്ങൾ:
“ഒരു സിഗരറ്റിന്റെ ദൂര’ ത്തിനു വേണ്ടി കവിത എഴുതാനുള്ള കഴിവിനെ ദുരുപയോഗന്ം ചെയ്യരുത്.
വേറിട്ടൊരു ചിന്തയാണല്ലോ
എന്തുമാത്രം അക്ഷരത്തെറ്റുകളാണ് അരുണ്‍...
ഇതൊക്കെ തിരുത്തിയ ശേഷം പബ്ലിഷ് ചെയ്താല്‍ പോരേ?എന്തിനിത്ര ധൃതി?
നിങ്ങള്‍ക്ക് സ്വന്തമായി ഒരു മലയാളം കവിതാബ്ലോഗ് ഉണ്ടോ?
നിങ്ങള്‍ക്ക് അക്ഷരത്തെറ്റില്ലാതെ യൂണികോഡ് മലയാളത്തില്‍ പോസ്റ്റുകള്‍ ടൈപ്പു ചെയ്യാന്‍ കഴിയുന്നുണ്ടോ?
നിങ്ങളുടെ കവിതകള്‍ വ്യത്യസ്തവും മികച്ചതും മൌലികവുമാണോ?
ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്ന ബ്ലോഗില്‍ ഇത്രയും അക്ഷരത്തെറ്റോടു കൂടിയ കവിത കണ്ടതില്‍ "സന്തോഷം"..
ആനി മുതല്‍ തരചിരുതാന് വരെ ....
എല്ലാം ശരിയായി വായിച്ചെടുത്ത എന്നെ സമ്മതിക്കണം...(അശ്രദ്ധ ആണ് കാരണം എന്ന് മനസ്സിലായി, കാരണം ശരിയായ അക്ഷരങ്ങളും കണ്ടു)
friends njan upayogikkunna systethil sariyaaya malayaalam font illaaathathaanu kaaranam..
any way tahnk u for all of ur comments
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ