11/1/09

മലയാളത്തില്‍ എഴുതിയ കവിത

ചിലപ്പോഴെങ്കിലും
ഒരു കുട്ടിയെക്കുറിച്ച്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.
ആണോ പെണ്ണോ എന്നല്ല,
ഒരു കുട്ടി.
ഒരോര്‍മ്മ.

ഇത്‌ കവിത തന്നെയവണമെന്നില്ല,
ഒരോര്‍മ്മ പോലുമാവണമെന്നില്ല.

ഒരു കുട്ടി
മുമ്പിലങ്ങിനെ നില്‍ക്കുന്നുണ്ടാവും.
ഒരോര്‍മ്മ
അങ്ങിനെത്തന്നെ വിരല്‍ ഞൊടിക്കുന്നുണ്ടാവും.

എനിക്കുമാത്രം മനസ്സിലാവുന്ന ഭാഷയില്‍ പറയുമ്പോള്‍
മലയാളമല്ല
മലയാളമല്ല.

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഭാഷയ്ക്കും മുന്‍പുള്ള കുട്ടി.

പൊട്ട സ്ലേറ്റ്‌ പറഞ്ഞു...

കവിത മനസിലായില്ല. എന്തിനെക്കുറിച്ചയിരുന്നു എന്ന് ഒന്നു സൂചിപ്പിക്കാമോ?.

അറിയാന്‍ വേണ്ടിയുള്ള ആത്മാര്‍ഥമായ ചോദ്യം ആണ്.

ഫോര്‍ദിപീപ്പിള്‍ പറഞ്ഞു...

ഞങ്ങള്‍ വരുന്നു...

സെറീന പറഞ്ഞു...

കവിതയില്‍ ഒരു കുട്ടി വന്നു നില്ക്കുന്നു,
ഓര്‍മ്മയിലും; അവനോടു മിണ്ടാന്‍
ദൈവം മറന്നു പോയ വാക്ക്!

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നല്ലവായനാനുഭവം....