13/9/08

ബൂലോക കവിതയ്ക്ക് അംഗീകാരം - കുഴൂര്‍ വിത്സനും

ബൂലോക കവിതയ്ക്ക് അംഗീകാരം പ്രിന്റ് മീഡിയയില്‍ നിന്ന് വീണ്ടും.
ഇത്തവണത്തെ മാതൃഭൂമി ആഴ് ചപ്പതിപ്പ് ബ്ലോഗന എന്ന പംകതിയില്‍ കവിതകള്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമായാണ് കവിതകള്‍ ഏറ്റവും നല്ല ബ്ലോഗ് കൃതികളായി തിരഞ്ഞെടുക്കുന്ന‍ത്. ശ്രീ കുഴൂര്‍ വിത്സന്റെ ആറുക്കവിതകള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുഴൂറിനും ബൂലോക കവിതയ്ക്കും കിട്ടിയ അംഗീകാരം തന്നെയാണിത്.

പത്രാധിപര്‍ ആവശ്യപ്പെടാതെ ഒരു കവിത പോലും പ്രിന്റ് മീഡിയയ്ക്കക്ക് കൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച കവിയാണ് ബൂലോകത്തിന്റെ സ്വന്തം കുഴൂര്‍ വിത്സന്‍. ഈ പ്രസ്താവനയില്‍ അന്ന് പലരും നെറ്റി ചുളിച്ചെങ്കിലും ഇന്ന് മാതൃഭുമി ബ്ലോഗനയില്‍ ശ്രീ വിത്സന്റെ ആറു കവിതകള്‍ വരുമ്പോള്‍ കവിയുടെ ചങ്കുറപ്പിനും കവിതയ്ക്കും കിട്ടിയ അംഗീകാരം തന്നെയാണിത്.

തുടര്‍ന്നും മികച്ച കവിതകള്‍ ഉണ്ടാകട്ടേ. ശ്രീ കുഴുര്‍ വിത്സന് അഭിനന്ദനങ്ങള്‍.

30 അഭിപ്രായങ്ങൾ:

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

പ്രീയരേ..,
ബൂലോക കവിതയ്ക്ക് അംഗീകാരം പ്രിന്‍റ് മീഡിയയില്‍ നിന്ന് വീണ്ടും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Mahi പറഞ്ഞു...

ഒരുപാട്‌ ഒരുപാട്‌ സന്തോഷമായി, കഴൂരിന്‌ എന്റെ അഭിനന്ദനങ്ങള്‍

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കുഴൂരിനു ആശംസകള്‍ .ഒപ്പം ആ വിവരം ബൂലോകരെ അറിയിച്ച ഇരിങ്ങലിനും അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

മുഖ്യ ധാരാ മാധ്യമങള്‍ക്കു തമസ്ക്കരിക്കാന്‍ കഴിയാത്ത വണ്ണം വില്‍സന്‍ കവിയാണു എന്നതു തന്നെയാണു കാര്യം.സര്‍ഗ്ഗാത്മകത കുറഞവര്‍ പത്രാധിപന്മാരെ തേടി പത്രംമോഫീസുകളുടെ തിണ്ണ നിരങും.യഥാര്‍ത്ഥ കവികളെ തേടി പത്രാധിപന്മാര്‍ അവരുടെ വീട്ടിലോ, ബ്ലോഗിലോ, തെരുവിലോ ഒക്കെ അവരെ തേടിയെത്തും. വില്‍സന്റെ നിറുകയില്‍ ഞാനെന്റെ ഹൃദയം കൊണ്ട് ഉമ്മ വയ്ക്കുന്നു.

സ്നേഹത്തോടെ
ജയചന്ദ്രന്‍ നെരുവമ്പ്രം.

കാപ്പിലാന്‍ പറഞ്ഞു...

ഇങ്ങനെ സ്വയം പൊക്കരുത് .മറ്റുള്ളവര്‍ പോക്കുംബോഴാ അതിന്റെ സുഖം .കൂഴൂരിനെ എല്ലാവര്‍ക്കും ഇഷ്ടമാണ് .അത് ബൂലോക കവിതയുടെ മൊത്തം നേട്ടം എങ്ങനെയാകും ? ബ്ലോഗനയില്‍ പ്രിന്റ് ചെയ്തപ്പോഴാണോ കൂഴൂരിന്റെ മാറ്റ് കൂടിയത് ?ഇത് ഇവിടെ പറഞ്ഞത് കൂഴൂരിന്റെ അനുമതിയോട് കൂടിയാണോ എന്നറിയാന്‍ താല്‍പര്യവും ഉണ്ട്
സ്നേഹപൂര്‍വ്വം

ഞാന്‍ കാപ്പിലാന്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നശിപ്പിച്ചു!
ഓന്റെ ഒരാഹ്ലാദേയ്..ഞാന്‍ കണ്ടതാ..

അജ്ഞാതന്‍ പറഞ്ഞു...

മിസ്റ്റര്‍. രാജു ഇരിങ്ങല്‍,

കുഴൂര്‍ വിത്സന്റെ കവിതകള്‍ ബ്ലോഗനയില്‍ വരുന്നത് നല്ലത് തന്നെ. പക്ഷേ ബ്ലൊഗന കുഴൂരിനെ പോലെ നാലാള്‍ അറിയുന്ന കവിയ്ക്കുള്ള അംഗീകാരമാവുന്നതെങ്ങനെ ? ബ്ലൊഗില്‍ എഴുതുന്ന പുതിയ എഴുത്തുകാരുടെ നല്ല വര്‍ക്കുകള്‍ പരിചയപ്പെടുത്താനുള്ള പംക്തിയല്ലേ ബ്ലോഗന. കുഴൂരിന്റെ കവിതകള്‍ വിടരുന്ന മൊട്ടുകളില്‍ ഉള്‍പ്പെടുത്തിയതു പോലെയേ തോന്നുന്നുള്ളു.

Off 1 : ഇരിങ്ങല്‍ താങ്കള്‍ക്ക് ഒരു സ്തുതിപാഠകന്റെ വേഷം നന്നായി ചേരുന്നുണ്ട്.

Off 2 : ജയചന്ദ്രന്‍ - ഇനിയും ഉമ്മകള്‍ സ്റ്റോക്കുണ്ടോ ? ഏത് ഈ ഹൃദയം കൊണ്ട് ഉമ്മ വയ്ക്കുന്നതേ

Off 3 - കാപ്പിലാനേ - എന്നാ ഒക്കെ പറഞ്ഞാലും നിങ്ങള്‍ കൊള്ളാം ആശാനെ. രാജാവ് നഗ്നന്ന്‍ ആണെന്ന് വിളിച്ച് പറയാനുള്ള ധൈര്യം കാണിച്ചല്ലോ. ചീര്‍സ്

....

നിരക്ഷരൻ പറഞ്ഞു...

ആറ് കവിതകള്‍ ഒറ്റയടിക്ക് അച്ചടിമഷിപുരണ്ട് വന്നതിന് കുഴൂരിന് അഭിനന്ദനങ്ങള്‍. അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍ എന്നൊക്കെ അവര് തന്നെ എഴുതുമ്പോള്‍ ശരിക്കും അഭിമാനിക്കാം. ഇരിങ്ങലിന് നന്ദി.

smitha adharsh പറഞ്ഞു...

കുഴൂരിനു അഭിനന്ദനങ്ങളും,ഇരിങ്ങലിനു നന്ദിയും..

ജിവി/JiVi പറഞ്ഞു...

കുഴൂരിന്റെ കവിതകള്‍ മാതൃഭൂമിയുടെ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കേണ്ടി വന്നത് പ്രിന്റ് മീഡിയയുടെ മൊത്തം നഷ്ടബോധത്തിന്റെ പ്രതിഫലനമാവാം.

ആ നഷ്ടബോധത്തിന്റെ ആഴം കൂട്ടാന്‍ കാപ്പിലാനും മറ്റെല്ലാ ബൂലോക കവികള്‍ക്കും കഴിയട്ടെ

Rafeeq പറഞ്ഞു...

ആശംസകള്‍

കാപ്പിലാന്‍ പറഞ്ഞു...

എന്‍റെ പിഴ എന്‍റെ പിഴ
എന്‍റെ മാത്രം പിഴകള്‍
കാര്‍മേഘം മൂടിയ പൂര്‍ണ്ണ ചന്ദ്രനെ
കാണാതെ പോയത് എന്‍റെ പിഴ
കണ്ണില്‍ ഇരുട്ട് കയറ്റിയിട്ട്
വെളിച്ചത്തെ നോക്കി ഇരുളേ എന്ന്
വിളിച്ചതും എന്‍റെ പിഴ
പേരെടുത്തൊരു കവിയുടെ കാവ്യങ്ങള്‍
പത്രത്തിന്‍ ബാലവാടിയില്‍
കൂട്ടത്തോടെ വന്നടിഞ്ഞതും
അതിശയമാം ഈ വാര്‍ത്ത
കാണാതെ പോയതും എന്‍റെ പിഴ

മാപ്പ് തരു ...എനിക്ക് മാപ്പ് തരു ...
നിങ്ങളെ അറിയാതെ പോയതിന് മാപ്പ് തരു .

കൂഴൂരിന് അഭിനന്ദനങ്ങള്‍
ഇരിങ്ങലിന് അഭിനന്ദനങ്ങള്‍
ബൂലോക കവി തിലകങ്ങള്‍ക്ക് അഭിനന്ദങ്ങള്‍
മാതൃഭൂമിക്ക് അഭിന്ദങ്ങള്‍
ബ്ലോഗനക്ക് അഭിനന്ദനങ്ങള്‍
ഇത്രയും കാര്യങ്ങള്‍ ഇവിടെ പറഞ്ഞ എനിക്കും അഭിനന്ദങ്ങള്‍

വി. കെ ആദര്‍ശ് പറഞ്ഞു...

പ്രിന്റ് , ഡിജിറ്റല്‍, ഇന്‍ലന്റ് മാഗസീന്‍......മാധ്യമം എതായാലും സര്‍ഗപ്രതിഭ ഉള്ളവരെ തേടി എത്തേണ്ടവര്‍ എത്തിക്കോളും...അങ്ങനെ ആ സുഗന്ധം ഒഴുകിപ്പരക്കട്ടെ. അച്ചടി - ബ്ലോഗ് തമ്മിലുള്ള അടിയും മറ്റുമല്ല ആരോഗ്യകരമായ മത്സരമായി എടുത്താല്‍ മതി. പിന്നെ ബ്ലോഗന എന്ന പേര് മാതൃഭൂമിയ്ക്ക് സ്വന്തം പക്ഷെ അച്ചടി മാധ്യമത്തിലേക്ക് ബ്ലോഗ് രചനകള്‍ വരുന്നതിന് (അതും ഇതു പോലെ പതിവ് കോളം ശൈലിയില്‍.) ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെ ചൂണ്ടിക്കാട്ടാം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം അതിന്റെ രൂപകല്പന മാറ്റിയപ്പോള്‍ പത്രത്തിന്റെ ആദ്യപേജില്‍ തന്നെ ബ്ലോഗ് ഇടം പിടിച്ചിരുന്നല്ലോ.
ഇപ്പോ ബ്ലോഗ് ആകാം ന്യൂ മീഡിയ, നാളെ മറ്റോന്നാകും അപ്പോള്‍ ഇന്നു പ്രിന്റ് ബ്ലോഗിനെ ആശ്രയിക്കുന്നതു പോലെ, ബ്ലോഗും ആ വരാനിരിക്കുന്ന നവമാധ്യമത്തിനെ സഹായിച്ചോളും. ഹെയ് ചരിത്രത്തിലേക്കൊന്ന് ഊളിയിട്ടാല്‍ ഇത്തരത്തിലെ കുറച്ച് ഉദാഹരണങ്ങള്‍ കാണാ‍ാം.

എന്തിന് 80 കളില്‍ ഇന്റര്‍നെറ്റ് ശാസ്ത്രകല്പിത (സയന്‍സ് ഫിക്ഷന്‍) കളിലെ പതിവ് ചൂടന്‍ വിഭവമായിരുന്നല്ലോ. നെറ്റിന്റെ ആദ്യകാലത്ത് തന്നെ ഇതു കൊണ്ട് സാധാരണക്കാരന്‍ ഒരു പ്രയോജന്വും ഇല്ല എന്നു പറഞ്ഞ പലരും ഇന്നു കമ്പ്യൂട്ടറിനെ ഭജിച്ചാണ് ഉറക്കം എഴുന്നേല്‍ക്കുന്നതു തന്നെ.

മീഡിയം എതുമാകട്ടെ, സാഹിത്യമൂലയം നന്നാകണം, കുഴൂര്‍ വിത്സന്റെ കവിത ഇപ്പൊ അച്ചടി മഷി പുരണ്ടെങ്കില്‍ അതിനു കവിതയുടെ പത്തരമാറ്റ് തന്നെ യാണ്, അല്ലാതെ ബ്ലോഗിന്റെ സാങ്കേതികത്തികവ് മാത്രമാകണം എന്നില്ല.

അജ്ഞാതന്‍ പറഞ്ഞു...

കുഴൂരിന്റെ കവിതകള്‍ എന്നേ അച്ചടി മഷി പുരളേണ്‍ടവ തന്നെയായിരുന്നു. ഇപ്പോള്‍ ബ്ലോഗനയിലൂടെയെങ്കിലും അത്‌ സാധ്യമായതില്‍ സന്തോഷം. കുഴൂരിനും കവിതയ്‌ക്കും പിന്നെ ഇത്തരം പുതുമയാര്‍ന്ന പംക്തികളിലൂടെ വളര്‍ന്നുവരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കന്ന മാതൃഭൂമിക്കും അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

കുഴൂരിന്റെ കവിതകള്‍ എന്നേ അച്ചടി മഷി പുരളേണ്‍ടവ തന്നെയായിരുന്നു. ഇപ്പോള്‍ ബ്ലോഗനയിലൂടെയെങ്കിലും അത്‌ സാധ്യമായതില്‍ സന്തോഷം. കുഴൂരിനും കവിതയ്‌ക്കും പിന്നെ ഇത്തരം പുതുമയാര്‍ന്ന പംക്തികളിലൂടെ വളര്‍ന്നുവരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കന്ന മാതൃഭൂമിക്കും അഭിനന്ദനങ്ങള്‍

വേണു venu പറഞ്ഞു...

കുഴൂരിന്‍റെ കവിതകള്‍ മഷി പുരട്ടിയ മാതൃഭൂമി, ആ വാര്‍ത്ത പങ്കു വച്ച ഇരിങ്ങല്‍ , സര്‍ഗ്ഗ സൃഷ്ടികള്‍ നടത്തിയ പ്രിയ കവി കുഴൂര്‍ ...അഭിനന്ദനങ്ങള്‍.!
പ്രിന്റ്റിന്‍റെ മികവ് കുറയാനിനിയും ഒരു 099 വര്‍ഷം കൂടെ എങ്കിലും എടുക്കില്ലേ. കാലത്തിന്‍റെ മാറ്റങ്ങളെ പരിണാമമായി കാണുമ്പോള്‍ മത്സരമല്ല,സായൂജ്യമാണ് അനുഭവപ്പെടേണ്ടത്.
ഓ.ടോ. രാജൂ..സ്കാന്‍ ചെയ്തിട്ടത് ക്ലിക്കു ചെയ്യുമ്പോള്‍ വായനയ്ക്ക് വലുതാകുന്നില്ലല്ലോ. ഇനി എന്‍റെ മാത്രം പ്രശ്നമാണോ.?

simy nazareth പറഞ്ഞു...

വിത്സന്റെ കവിതകള്‍ മാതൃഭൂമിയില്‍ വന്നതില്‍ സന്തോഷം. വിത്സനെ സാഹിത്യകേരളം കൂടുതല്‍ അറിയണം.

വിത്സന്റെ ആദ്യമായി മഷിപുരണ്ട കവിതകളാണ് ഇതെന്നു തോന്നുന്നില്ല.

കാപ്പിലാന്‍: ബ്ലോഗനയില്‍ പ്രിന്റ് ചെയ്യുന്നത് ഒരു അംഗീകാരം എന്നേയുള്ളൂ. എല്ലാ എഴുത്തുകാര്‍ക്കും അവരുടെ സൃഷ്ടികള്‍ കൂടുതല്പേര്‍ വായിക്കുന്നത് സന്തോഷം അല്ലേ. ഇത് ബൂലോകകവിതയുടെ മൊത്തം നേട്ടമല്ല - ബൂലോക കവിത എന്നത് ഒരു സംഘടനയോ കൂട്ടായ്മയോ ഒന്നും ആവരുത്. ഇത് വിത്സന്റെ സന്തോഷമാണ്. വിത്സന്റെ കവിതകളുടെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്റെയും

simy nazareth പറഞ്ഞു...

ബൂലോക കവിതയ്ക്ക് അംഗീകാരം എന്നൊന്നും തട്ടരുതായിരുന്നു. കുഴൂര്‍ വിത്സണ് അംഗീകാരം എന്നു മാത്രം മതിയായിരുന്നു തലക്കെട്ട്. വെറുതേ പാവം വിത്സണെ ഓരോ വണ്ടിയില്‍ കൊണ്ടു കെട്ടാതെ.

നജൂസ്‌ പറഞ്ഞു...

മച്ചാ വിത്സാ അഭിനന്ദനങള്‍...
നിനക്കുള്ളത്‌ എത്ര കാലം കഴിഞ്ഞാലും നിനക്ക്‌ തന്നെ കിട്ടും.
ഭാക്കിയുള്ളവരോടൊക്കെ പോയി പണി നോക്കാന്‍ പറ.

കാപ്പിലാന്‍ പറഞ്ഞു...

സിമി ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥവും അത്രമാത്രം .വില്‍‌സന്റെ നേട്ടം വിത്സന് മാത്രം കൂടാതെ ബൂലോകത്തിന്റെയും .വില്‍സന്‍ എന്‍റെ അടുത്ത സുഹൃത്തില്‍ ഒരാള്‍ കൂടിയെന്ന് മനസിലാക്കുക .വിത്സന്റെ നേട്ടത്തില്‍ ഞാനും സന്തോഷിക്കുന്നു .

ബൂലോക കവിതയ്ക്ക് അംഗീകാരം - കുഴൂര്‍ വിത്സനും

അല്ലന്ന് അറിയുക

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

അല്ല!
കുഴൂര്‍ വല്ലഭന്‍ എവിടേ?!

സത്യത്തില്‍ സ്വന്തം പേരും കവിതയും ഏതെങ്കിലുമൊരു സായാഹ്നപത്രത്തിലെങ്കിലും അച്ചടിച്ചുകാണണമെന്നാഗ്രഹിച്ച്
പത്രമാപ്പീസുകളുടെ വരാന്തയില്‍ ഇരുന്നും നിരങ്ങിയും സമയം കളയുന്നവര്‍ കുഴൂരിനെക്കണ്ടുപഠിക്കണം!

നല്ല ഷാപ്പും നല്ല ഹോട്ടലും നല്ല കവിതയുമൊക്കെ ആവശ്യക്കാരന്‍ തേടിച്ചെന്നെടുക്കും!
:)

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

മറ്റൊരിടത്ത്...

comments:

ഞാന്‍ ഇരിങ്ങല്‍ said...

അങ്ങിനെ വിഷ്ണു പ്രസാദിനെ മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല. ബ്ലോഗില്‍ വിഷ്ണു പ്രസാദിന് ഒരു സ്ഥാനം എല്ലാ ബ്ലോഗേഴ്സും നല്‍കിയിട്ടുണ്ടെന്ന് തന്നെയാണ് എന്‍ റെ നിരീക്ഷണം.
പിന്നെ പ്രിന്‍ റ് മീഡിയ അംഗീകരിച്ചാലേ അംഗീകാരമാകൂ എന്ന നമ്മുടെ കിഴവന്‍ ആശയം മാറ്റേണ്ടിയിരിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

മയൂര പറഞ്ഞു...

വിത്സനു അഭിനന്ദനങ്ങൾ...

Rasheed Chalil പറഞ്ഞു...

വിത്സന് അഭിനന്ദനങ്ങള്‍... ഇരിങ്ങല്‍ മാഷിനു നന്ദി.

എം.എച്ച്.സഹീര്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...അഭി...

Visala Manaskan പറഞ്ഞു...

എനിക്കിങ്ങനെ പരിചയമുള്ളവരുടെ പേരും മുഖവും ഒക്കെ പത്രത്തിലോ മാഗസിനിലോ ടിവിയിലോ ഒക്കെ കാണുന്നത് ഭയങ്കര സന്തോഷവും അഭിമാനവുമൊക്കെയാണ്.

സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ സ്ഥിരമായി മാതൃഭൂമി വാങ്ങിക്കുന്നതും അതുകൊണ്ടാ!

അടിപൊളീ ഡാ വിത്സാ.

രാജു ന് ഇവിടെ ഇട്ടേന്റെ പേരില്‍ ഒരു കുഞ്ഞു പുറത്തിടി!

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ബ്ലോഗിംഗ് കടലാസു മാധ്യമത്തെക്കാള്‍ വളരെ ഉന്നതമെന്ന് കവികള്‍ ഉള്‍പ്പെടെ എല്ലാ ബ്ലോഗര്‍മാരും മനസിലാക്കണം. സ്വാതന്ത്ര്യം തന്നെ പ്രധാന കാരണം. അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് മാത്രം. ബ്ലോഗിനെ ആശ്രയിക്കേണ്ടി വരുന്ന പല ഘട്ടങ്ങളും അച്ചടി മാധ്യമങ്ങള്‍ നേരിട്ട് തുടങ്ങി. ബ്ലോഗിംഗിനെ ആക്രമിക്കാനും അച്ചടി മാധ്യമങ്ങളുടെ ശ്രമമുണ്ട്. അഖില ലോക മലയാളം ബ്ലോഗര്‍മാരേ നമുക്കെഴുതാം, കണ്‍സ്ട്റക്ടീവായി... നമ്മൂടെ ഭാഷ മരിക്കാതിരിക്കാനായി... നാടു മറക്കാതിരിക്കാനായി... നമുക്ക് ബ്ലോഗിലെങ്കിലും ഒന്നിച്ചു നില്‍ക്കാം...നന്മ കാണാം

കുറുമാന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍ വിത്സാ.

അജ്ഞാതന്‍ പറഞ്ഞു...

കുഴൂര്‍ വിത്സന്റെ ആറുക്കവിതകള്‍

Is it right ?
or
Aru kavithakal is right ?

കരീം മാഷ്‌ പറഞ്ഞു...

പത്രാധിപര്‍ ആവശ്യപ്പെടാതെ ഒരു കവിത പോലും പ്രിന്റ് മീഡിയയ്ക്കക്ക് കൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച കവി വിത്സാ!
അഭിനന്ദനങ്ങള്‍
വത്സാ.