13/8/08

സ്വാതന്ത്ര്യം

പതാകയുയരുമ്പോള്‍
‍പായസത്തിനുള്ളകാത്തിരിപ്പു,
എട്ടണയുടെകടലാസു കൊടി
പിഞ്ഞിപ്പോയകീശപ്പുറത്തു
ആരും കാണാതെ,
അമ്മയ്ക്കു
ചോറ്റുപാത്രത്തിലൊളിപ്പിച്ചമധുരം
സ്വാതന്ത്ര്യത്തിനു
അച്ഛന്‍ ചോരവാര്‍ന്നൊടുങ്ങിയപ്പോള്‍
‍സ്കൂളിലിലൊരോമനപ്പേര്
‍ചോരപാത്തി

വിശപ്പടക്കാന്‍
‍വിറ്റുതീര്‍ന്നുപോയ പെങ്ങള്‍
സ്വാതന്ത്ര്യം ചോദിച്ചപ്പോള്‍
വയറ്റില്‍അധികാരത്തിന്റെ
ബയണറ്റ്കുത്തിതന്ന ചാപ്പ
അഴികള്‍ക്കു പിന്നിലൊതുങ്ങിപ്പോയരോഷം
എന്നാലുംനാളെ ഞാനും പാടും
പോരാ പോരാ നാളില്‍ നാളില്‍....

14 അഭിപ്രായങ്ങൾ:

ഹാരിസ്‌ എടവന പറഞ്ഞു...

അധികാരവും സ്വാത്ര്യവും
സമാന്തരങ്ങളാവുമ്പോള്‍
അവകാശം ചോദിക്കുന്നവന്‍
തീവ്രവാദിയാവുന്നു
മനസ്സിലെ
ചെറീയൊരു
തീപ്പൊരി

അജ്ഞാതന്‍ പറഞ്ഞു...

ഇത്രെ കാഠിന്യം വേണോ ജീവത്തോട്!!! നമ്മള്‍ വിചാരിച്ചാല്‍ സുന്ദരമാവില്ലെ???

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

OAB/ഒഎബി പറഞ്ഞു...

പത്ത് പൈസ സ്കൂളില്‍ നിറ്ബന്ധമായി പിടിച്ചു വാങ്ങി ഒരു സ്റ്റാമ്പും ഒപ്പമൊരു മൊട്ടുസൂചിയും തരും. അത് പോക്കറ്റിന്മേല്‍ എന്തിനൊ ഒരു ദിവസം കുത്തി വക്കുന്നു. ആ ദിവസം സ്കൂളില്‍ വലിയ തൂണിന്‍ മുകളില്‍ കൊടി പൊക്കിയാല്‍ ഉടനെ ഒരു ന്യൂട്രിന്‍ മിഠായി തരും. അതിന്‍ വേണ്ടി മാത്രം അന്ന് സ്കൂളില്‍ പോവും.
അന്നും പാടും പോര പോര നാളില്‍ നാളില്‍....
ദൂര ദൂരമുയറ്ന്നാലുള്ള മാറ്റത്തിനായി ഇന്നും കൊടി പൊക്കുന്നു പാടുന്നു.
മാറുമായിരിക്കും...ഒരു നാള്‍.
എല്ലാവറ്ക്കും ആശംസകള്‍.

തണല്‍ പറഞ്ഞു...

ഹാരിസ്,
ഇത് തീപ്പൊരിയല്ല മാഷേ..
കാട്ടുതീ..ഓര്‍മ്മകള്‍ ചുട്ടുപൊള്ളിക്കുന്നുവെന്നെയും
(പതാകയുയരുമ്പോള്‍
‍പായസത്തിനുള്ളകാത്തിരിപ്പു,
എട്ടണയുടെകടലാസു കൊടി
പിഞ്ഞിപ്പോയകീശപ്പുറത്തു
ആരും കാണാതെ,
അമ്മയ്ക്കു
ചോറ്റുപാത്രത്തിലൊളിപ്പിച്ചമധുരം)

ശെഫി പറഞ്ഞു...

ഹാരിസ് ആ തീപൊരിയിൽ നിന്ന് ആളിക്കത്തും
കത്തുന്ന വാക്കുകളല്ലേ....

നജൂസ്‌ പറഞ്ഞു...

ഹാരിസ്‌ നമ്മുടെ അസ്വാതന്ത്ര്യം ചിലരുടെ സ്വാതന്ത്ര്യമാണ്. അതങനെ തുടരും

കവിത നാന്നായി. ഒരു തീയുണ്ട്‌

Mahi പറഞ്ഞു...

സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്ന പ്രഹസനങ്ങളെ തങ്കള്‍ തീഷ്ണമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരിക്കുന്നു

Areekkodan | അരീക്കോടന്‍ പറഞ്ഞു...

സ്വാതന്ത്ര്യ ദിനാശംസകള്‍

സുല്‍ |Sul പറഞ്ഞു...

സ്വാതന്ത്ര്യ ദിനാശംസകള്‍

thoufi | തൗഫി പറഞ്ഞു...

കാമ്പുള്ള ആശയം;
പൊള്ളിക്കുന്ന വരികള്‍..

നിശ്ശബ്ദനാക്കപ്പെട്ടവന്റെ ദീനരോധനം പോലും
അരോചകമായി കാണുന്ന വര്‍ത്തമാനകാലത്ത്
ഇത്തരം ചെറിയ തീപ്പൊരികള്‍
അവകാശപ്പോരാട്ടത്തിന്റെ തീപ്പന്തമുതിര്‍ക്കട്ടെ.

കവിതയിലെ,ഓരൊ വാക്കിനുമിടയില്‍
ആവശ്യമായ വിടവ് നല്‍കാത്തത്
വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.

thoufi | തൗഫി പറഞ്ഞു...

പറയാന്‍ വിട്ടുപോയി..

എല്ലാവര്‍ക്കും ഒരുമിച്ച് സന്തോഷത്തോടെ
ആഘോഷിക്കാന്‍ കഴിയുന്ന ഒരു സ്വാന്ത്ര്യപ്പുലരിയെ
കിനാകാണാം, നമുക്ക്

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

ആമി പറഞ്ഞു...

മൂര്‍ച്ചയുള്ള വാക്കുകള്‍...
കവിത നന്നായിരിക്കുന്നു

uae പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.