പച്ചയായ പുല്‍പ്പുറങ്ങളില്‍ അവനെന്നെ കിടത്തുന്നു ;
സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ (23 : 2)
**********
എന്നിട്ടവന്‍ ഇപ്രകാരം അരുള്‍ ചെയ്തു.
മുറിവുകളെ ചൊല്ലി ഇനി വിലപിക്കാതിരിക്ക
ആള്‍ക്കൂട്ടങ്ങളില്‍ നീ അദൃശ്യനാവുക
ഇടനാഴികളില്‍ ശബ്ദമുണ്ടാക്കാതെ
പൂച്ചയെ പോല്‍ നടന്നു കൊള്‍ക
സൌഹൃദങ്ങളുടെ നേരെ നോക്കരുത്
എന്നിട്ട് ഒളിച്ചിരിക്കുക
പൊതിഞ്ഞു പിടിക്കുന്ന ഒരു സ്നേഹത്തിനു വേണ്ടി
വിറകൊള്ളുന്ന ഹൃദയത്തെ നീ പുറത്തെടുക്കുക
സങ്കീര്‍ത്തനദൈവത്തിന്റെ നിഴല്‍ നിന്റെ മേല്‍ വീഴും
അപ്പോള്‍ നീ ആകാശത്തേക്ക് നോക്കുക
നീല നീലയായ ആകാശം
അവിടെ നിനക്ക് പറവകളെ കാണാം
ചിറകനക്കാതെ പറക്കുന്ന പറവകളെ
അങ്ങനെ
നീ ആകാശത്തേക്കുയര്‍ത്തപ്പെടും .
*********
ഈ എളിയവന്‍ നിലവിളിച്ചു ; ദൈവം കേട്ടു
അവന്റെ സകല കഷ്ടങ്ങളില്‍ നിന്നും അവനെ രക്ഷിച്ചു.
( 34: 6 )
1 അഭിപ്രായം:
ഇത് കുറച്ചുകാലം മുമ്പ് എന്റെ ബ്ലോഗിലും പോസ്റ്റ് ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ