4/8/08

കണക്കുവയ്ക്കാത്ത അക്ഷരങ്ങള്‍

കഥയോ കവിതയോ,
വെല്ലുവിളിയോ വിധിന്യായമോ,
പൂത്തുലഞ്ഞ പ്രണയലേഖനമോ..
വേരൂന്നിപ്പടരേണ്ട ഇടമേതെന്ന്‌
കണ്ടെടുക്കാനരുതാതെ..
ഇഴയിണക്കങ്ങള്‍
കൂട്ടിയെടുക്കും നിറമറിയാതെ..
പേനത്തുമ്പിന്റെ
ഒരൊറ്റ തലോടലില്‍ മയങ്ങി..
പുറംവെളിച്ചത്തിന്‍ വെളുപ്പിനെ
മഷിക്കറുപ്പിട്ടു നനച്ചുണക്കും.

കണ്ണുകളുടെ കൊത്തേറ്റിട്ടും
നാക്കില്‍ കിടന്നുരുണ്ടിട്ടും
കോര്‍ക്കപ്പെട്ട വരികളില്‍ നിന്നും
പറന്നുപോകാനാവാതെ...

കാലം തേച്ചുമായ്ച്ചാലും,
ഉയര്‍ത്തിവിട്ട ധ്വനികളില്‍..
ജീവന്‍ ബാക്കിയാക്കുന്നു..

9 അഭിപ്രായങ്ങൾ:

ഉപാസന || Upasana പറഞ്ഞു...

Good Akkaa.
:-)
Upasana

തണല്‍ പറഞ്ഞു...

കണ്ണുകളുടെ കൊത്തേറ്റിട്ടും
നാക്കില്‍ കിടന്നുരുണ്ടിട്ടും
കോര്‍ക്കപ്പെട്ട വരികളില്‍ നിന്നും
പറന്നുപോകാനാവാതെ...
-അങ്ങിനെയും ചില ചില...
ബാക്കിയാവുന്ന ജീവനെയോര്‍ത്തെങ്കിലും നെടുവീര്‍പ്പയച്ചൊന്ന് ആശ്വസിക്കൂ..അത്ര തന്നെ!
:)

കാവലാന്‍ പറഞ്ഞു...

"ഇഴയിണക്കങ്ങള്‍
കൂട്ടിയെടുക്കും നിറമറിയാതെ..
............
കാലം തേച്ചുമായ്ച്ചാലും,
ഉയര്‍ത്തിവിട്ട ധ്വനികളില്‍..
ജീവന്‍ ബാക്കിയാക്കുന്നു.."


അത്രയെങ്കിലുമാവണമല്ലോ അക്ഷരമാവണമെങ്കില്‍.

kaithamullu : കൈതമുള്ള് പറഞ്ഞു...

പെറുക്കിപ്പെറുക്കി വച്ചിട്ടും, വരിവരിയായടുക്കിയിട്ടും നിരനിരയായ് തുന്നിക്കെട്ടിയിട്ടും ....

വരികള്‍ക്കിടയിലാണല്ലോ എന്നിട്ടും വായന!
(-നിക്ക് വയ്യാട്ടോ!)

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

കോര്‍ക്കപ്പെട്ട വരികളില്‍ നിന്നും
പറന്നുപോകാനാവാതെ............

പാമരന്‍ പറഞ്ഞു...

കണ്ണുകളുടെ കൊത്തേറ്റിട്ടും
നാക്കില്‍ കിടന്നുരുണ്ടിട്ടും
കോര്‍ക്കപ്പെട്ട വരികളില്‍ നിന്നും
പറന്നുപോകാനാവാതെ...


കലക്കി!

Mahi പറഞ്ഞു...

അക്ഷരങ്ങളെ അതെ അക്ഷരങ്ങളെ അത്രയധികം സ്നേഹിക്കുന്നവര്‍ക്കു മാത്രമെ ഇങ്ങനെ ഇത്ര ജീവത്തായ്‌ എഴുതാന്‍ കഴിയൂ

അഗ്രജന്‍ പറഞ്ഞു...

:)

മിന്നാമിനുങ്ങ്‌ പറഞ്ഞു...

കണ്ണുകളുടെ കൊത്തേറ്റിട്ടും
നാക്കില്‍ കിടന്നുരുണ്ടിട്ടും
കോര്‍ക്കപ്പെട്ട വരികളില്‍ നിന്നും
പറന്നുപോകാനാവാതെ...


അക്ഷരങ്ങള്‍ കോര്‍ത്തുവെച്ച്
വരികളായൊതുക്കിയെടുത്ത്
ആശയം നൂറ്റിയെടുക്കുന്ന
ഈ കൈപ്പുണ്യം അസൂയ ജനിപ്പിക്കുന്നു

--മിന്നാമിനുങ്ങ്