28/7/08

തീവ്രം

സുഹൃത്തുക്കളേ, അവര്‍ നമ്മളെ
തീവ്രമായി സ്നേഹിക്കുകയാണ്
അവര്‍ക്ക് നമ്മളോട് ചെയ്യാവുന്നതില്‍
മഹത്തായത് അതുതന്നെയല്ലേ..

കെട്ടിക്കിടക്കുന്ന നമ്മുടെ ചോരയ്ക്ക്,അവര്‍
ഒഴുകാന്‍ ഒരവസരം കൊടുക്കുകയല്ലേ
തീവ്രമായ സ്നേഹത്തില്‍
അവര്‍ നമ്മുടെയെല്ലാം തലച്ചോറ്
സ്വന്തം ടിഫിന്‍ ബോക്സില്‍*
കൊണ്ട് നടക്കുകയല്ലേ.

അവരുടെ ജീവിതം പോലും അവര്‍
നമ്മോടുള്ള തീവ്രസ്നേഹത്തിനായി
ഉഴിഞ്ഞ് വച്ചിരിക്കുകയല്ലേ
നഗരത്തിന്റെ ഞരമ്പുകളില്‍
‍സൈക്കിളുകളില്‍* വരുന്ന
പോസ്റ്റുമാന്മാരെപ്പോലെ ‍അവര്‍
നമുക്കുള്ള സന്ദേശം
വിതരണം ചെയ്യുകയല്ലേ..

സുഹൃത്തുക്കളേ നിശ്ചയമായുംഅവര്‍
നമ്മളെ തീവ്രമായി സ്നേഹിക്കുകയാണ്.

**One device was left in a metal tiffin box, used to carry food, while another was apparently left on a bicycle

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത.പറയാന്‍ ബാക്കി ഇനിയും എന്നു ബോധ്യപ്പെടുത്തുന്നു!

മാണിക്യം പറഞ്ഞു...

സുഹൃത്തുക്കളേ നിശ്ചയമായുംഅവര്‍
നമ്മളെ തീവ്രമായി സ്നേഹിക്കുകയാണ്
നല്ലത്. പ്രതിഭലേഛയില്ലതെയെങ്കില്‍
അതല്ലെ തീവ്രമായസ്നേഹം!
നല്ലാ അര്‍ത്ഥ സമ്പുഷ്ടമായാ ചിന്തയും വരികളും.
നന്മകള്‍ നേരുന്നു...

മനോജ് കാട്ടാമ്പള്ളി പറഞ്ഞു...

നഗരത്തിന്റെ ഞരമ്പുകളില്‍
‍സൈക്കിളുകളില്‍* വരുന്ന
പോസ്റ്റുമാന്മാരെപ്പോലെ ‍അവര്‍
നമുക്കുള്ള സന്ദേശം
വിതരണം ചെയ്യുകയല്ലേ..
നല്ല വരികള്‍