26/7/08

നമുക്ക് ഗ്രാമങളില്‍ ചെന്ന് കുടിയൊഴിപ്പിക്കാം....

കാറ്റ് ഇട കയറി വയലിറങി വരുമ്പൊൾ‍‍‍
ഞങ്ങള്‍ പേരില്ലാത്ത കളികള്‍ കളിച്ചതും
കുഴമ്പിട്ട് കൈ വീശി അ ച്ച്ന്‍ നടന്നതും
ഈ മുറ്റ്ത്തായിരുന്നു…………………………….
തട്ടം ഒന്നു കൂടി കേറ്റിയിട്ട് നാദിറ പറഞ്ഞു കരഞ്ഞത്
വെള്ളാത്തണ്ടു കൂട്ടി ഞാ൯ ‍ മായ്ചു കളഞ്ഞത്
താഴെത്തൊടിയില്‍ ഇപ്പൊഴില്ലാത്ത മാവി൯
ചുവട്ടില്‍ വച്ചായിരുന്നു…………………….
ആദ്യം പൂത്ത മുല്ല, അദ്യം വീണ വീഴ്ച,
തട്ടിന്‍ പുറത്ത് ഇപ്പോഴും ഓര്‍മകളുടെ
നട്ടുച്ചകള്‍ തിളയ്ക്കുന്നുണ്ടു………
തിണ്ണ ചാരിയിരുന്നു മരിച്ചവളുടെ
ശിരോലിഖിതങളവിടെത്ത്തന്നെയുണ്ടല്ലോ സാ൪
ഇനിയുമിതൊന്നുമെന്റെതല്ലെങ്കില്‍
J.C.B യൊടൊരു വാക്ക്……
തെക്കു ഭാഗത്തു പുല്ലു പൊന്തിയ കൂന
പെങളാണ്
നിനക്കുമില്ലെ അമ്മയും പെങളും……………………….

2 അഭിപ്രായങ്ങൾ:

Doney പറഞ്ഞു...

എല്ലാ ഓര്‍‌മ്മകളെയും മാന്തിയെടുക്കാന്‍‌ കഴിയുമോ വെറും യന്ത്രത്തിന്??

Suraj പറഞ്ഞു...

“J.C.B യൊടൊരു വാക്ക്……
തെക്കു ഭാഗത്തു പുല്ലു പൊന്തിയ കൂന
പെങളാണ്
നിനക്കുമില്ലെ അമ്മയും പെങളും…”

ഇതു ശരിക്കും നീറിച്ചു.