പാറൂട്ടിയിന്നലെയൊരു
വേലയൊപ്പിച്ചു.
ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റി-
യെട്ടില് ഗാമ കപ്പലിറങ്ങിയെന്ന
ചരിത്രപുസ്തകത്തിലെ വരികള്‍
കരിതേച്ച് മായ്ച്ചുകളഞ്ഞു.
പാര്‍ലമെന്റിലെ
പ്രതിപക്ഷത്തെപ്പോലെ
ചരിത്രപുസ്തകത്തില്‍ നിന്നും
ഇറങ്ങിപ്പോക്കിന്റെ ആരവം.
ആദ്യമിറങ്ങിയത്
സാക്ഷാല്‍ ഗാന്ധി,
പിന്നിലായ് നെഹ്രുവും
പരിവാര ഗാന്ധിമാരും.
ബോസും ഭഗത്സിങ്ങുമിറങ്ങിയില്ല,
അവരുടെ പിറകില്‍
ഹൃദയത്തില്‍ വിപ്ലവമുള്ള
ചിലരുറച്ചുനിന്നു.
ഭരണം തിരിച്ചുകിട്ടിയ
രാജകൊട്ടാരങ്ങളില്‍ നിന്നും
പടപ്പുറപ്പാടിന്റെ ഹുങ്കാരം,
പണത്തിളപ്പിന്റെ കൊലവിളി.
പാഴായ ഭരണഘടന
വെയ്സ്റ്റുകൊട്ടയിലിട്ട്,
ദളിത ശബ്ദമുയര്‍ത്തിയ അംബേദ്കറെ
രാജാധികാരികള്‍ ശിരച്ഛേദം ചെയ്തു.
കീഴാളചരിതം തേടിയെത്തിയ
ചരിത്ര വിദ്ദ്യാര്‍ത്ഥി
യുദ്ധചരിതം വായിച്ച്
എന്നോടേറ്റുമുട്ടാനൊരുങ്ങി.
ഞാനിന്നൊരു പുതിയ-
ചരിത്രപുസ്തകം വാങ്ങിച്ചു.
പാറൂട്ടിക്ക് കിട്ടാതെ
അലമാരയില്‍ സൂക്ഷിച്ചു.
റീ പോസ്റ്റ്. ഒരു വര്‍ഷം മുമ്പ് എന്റെ ബ്ലോഗില്‍ പോസ്റ്റ്ചെയ്തത്.
10 അഭിപ്രായങ്ങൾ:
റീ പോസ്റ്റ്. ഒരു വര്‍ഷം മുമ്പ് എന്റെ ബ്ലോഗില്‍ പോസ്റ്റ്ചെയ്തത്.
2
കിറുകൃത്യം !
ആ ചരിത്രവും നാളെ തിരുത്തിയെഴുതാം
ഒരു പത്തു വര്‍ഷത്തിനു ശേഷം ചില്ലറ മാറ്റങള് വരുത്തി വീണ്ടും പോസ്റ്റാക്കേണ്ടി വരും കിനാവേ..... :)
ഓ പത്തു വര്‍ഷം ഒന്നും വേണ്ട നജൂസേ പുത്യ പാഠപുസ്തകം ആയിക്കയിഞ്ഞാ കദ മാറീല്ലേ ഇദ് നോക്കൂ
നോക്കൂ.
ആരെങ്കീലും കൊറെക്കുടെ പിന്നോട്ട് പോയി കാള്‍ മാര്‍ക്സിനെ ലോകചരിത്രത്തീന്ന് എറക്കിവിട്ടാല്‍ എന്ത്ണ്ടാവും എന്നോര്‍ത്തിട്ട് എനിക്കിന്നലെ ഉറക്കം വന്നില്ല. യേശു ക്രിസ്തു..നബി.... ??
Brilliant!
നല്ല മൂറ്ച്ച
വേറൊന്ന് വാങ്ങി വെച്ചതെന്തായാലും നന്നായി ദെ ഇപ്പൊ തന്നെ മതത്തെ മായ്ച്ചു കളഞ്ഞൂന്നും പറഞ്ഞ് കുറെ അവന്മാര് നടക്കുന്നുണ്ട്. ലാളിത്യമാര്‍ന്ന എഴുത്തിലൂടെ ചരിത്രത്തെ ഇങ്ങനെ പ്രശ്നവത്കരിച്ചതിന് എന്റെ അഭിനന്ദനങ്ങള്‍
ഡിലൈല രണ്ടല്ല മൂന്ന്. ശരിക്കും :)
മനുവിന്റെ ആ കുറുകൃത്യം കണ്ടപ്പോ ഞാന്‍തന്നെ തെറ്റിദ്ധരിച്ചു. :)
ശരിയാണ് അനൂപ്, അതല്ലേ ഞാന്‍ ‘പുതിയ ചരിത്ര’പുസ്തകം വാങ്ങി അലമാരയില്‍ സൂക്ഷിച്ചത്.
നജൂസേ ഗുപ്തന് മ്മളെ പേടിപ്പിക്ക്യാണ്ട്രാ...
മനുവേ ഞാനുണ്ടോ എന്ന് ചിന്തിച്ചാണ് ഇന്നലെ ഞാന്‍ ഉറങ്ങാഞ്ഞേ...
ഭൂമിപുത്രി നന്ദി.
മഹി> അതിലിനി പാറൂട്ടിയെക്കൊണ്ടെന്നല്ല ആരെക്കൊണ്ടും ഞാന്‍ തൊടീക്കൂല്ലാ...
കിടിലന്‍ ചിന്തകള്‍.. ഒരറ്റത്തു തീകൊളുത്തിത്തന്നു.. ഞാനിങ്ങനെ പുകഞ്ഞോണ്ടിരിക്കുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ