17/7/08

ദൈവത്തിന്റെ(നില) വിളി

ഞാന്‍ പൊട്ടനാണെന്നു
നിങ്ങള്‍ കരുതിയൊ?
ഇരിക്കപൊറുതി തരില്ലല്ലോ
നീയൊക്കെ പുസ്തകമെഴുതി
എന്റെ ശക്തി ക്ഷയിപ്പിച്ചല്ലോ..!
മതമില്ലേല്‍ പിന്നെ ഞാന്‍
മരിച്ചുപോകില്ലേ..!

ആരും പൂജചെയ്യാത്ത
എന്നെ തൊഴുതാത്ത
ഒരു സമൂഹം വളരാനൊ?
ഹെന്റ്മ്മേ..
ഞാന്‍ സൃഷ്ടിച്ചതിലിത്ര പിഴകളോ?
ജീവിക്കന്‍ നീയൊന്നും
സമ്മതിക്കില്ലേഡേ... !

മര്യാദയ്ക്കു
പ്രാര്‍ഥന തുടരുക,
മണിയൊച്ച മുഴക്കുക,
ആചാരവേഷത്തില്‍ ഘോഷയാത്ര,
ശത്രുനിഗ്രഹം ഒക്കെ തുടരുക.
രക്തപുഴയൊഴുക്കിയേലും
എന്നെ രക്ഷിക്കൂ...

ഇല്ലേല്‍ ഞാന്‍ മരിച്ചാല്‍
മനുഷ്യരേ ..
നിങ്ങള്‍ക്കു പിന്നെ ആരുണ്ട്?

4 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ചേച്ചീ വ്യഥാകലുഷിതമായ
മാനസികവ്യാപാരങ്ങളെ
വിസ്മയാവഹമായി വരികളിലേക്കാവാഹിക്കാന്‍
ചേച്ചിക്കൊരു പ്രത്യേക കഴിവുതന്നെയുണ്ട്..

ഇവിടെയിപ്പോള്‍
വര്‍‌ത്തമാന രാഷ്ട്രീയ,സാംസ്കാരിക
തിരക്കഥകളെ ഇങ്ങനെ
നറ്മ്മത്തില്‍ പൊതിഞ്ഞ്
എയ്ത് പിടിപ്പിച്ചിരിക്കുന്നു.
രസകരമായിത്തന്നെ, ഒപ്പം.......

അജ്ഞാതന്‍ പറഞ്ഞു...

കളകള്‍ പറിക്കേണ്‍ട നിങള്‍
കട തന്നെ പറിച്ചീടുകിലെന്തു ഞാന്‍ പറയേണ്ടു.

Mahi പറഞ്ഞു...

ദൈവത്തിന്റെ ഓരോ കാര്യങ്ങളെ! നന്നായിട്ടുണ്ട്‌

കല|kala പറഞ്ഞു...

രന്‍ജിത്., മഹി.., :) നന്ദി, സ്വാഗതം.,
അനോണി...,
സൌന്ദര്യത്തിന്റെയും ശക്തിയുടെറ്യും,എല്ലാ നന്മകളുടെയും മൂര്‍ത്തിരൂപമായ ആ ശ്രേഷ്ട സങ്കല്‍പ്പത്തെ,
ഈ വിധം കൊണ്ടാടുമ്പോള്‍ മറ്റെന്തു പറയേണ്ടു.
-കല-