16/7/08

കൃഷ്ണന്

കൃഷ്ണന്
കറുത്തവനും
ഉയരം
കുറഞ്ഞവനുമായ
ഒരു
ദളിതയുവാവായിരുന്നു.

കാലികളെ
മേയിച്ചും
പുല്ങ്കുഴല് വായിച്ചും
അയാള് ജീവിതം
ഒരുല്സവമാക്കി മാറ്റി.

ആശ്ചര്യമെന്നു
പറയട്ടെ,
അനേകം
സുന്ദരികളും പതിവൃതകളുമായ
സവ൪ണ്ണ സ്ത്രീകള്
അയാളാല് ആകൃഷ്ടരായി.

ക്രോധം പൂണ്ട
അവരുടെ ഭ൪ത്താക്കന്മാ൪
അയാളെ വധിക്കാന്
പദ്ധതിയിട്ടു.

ഒടുവില്
അസാധ്യമെന്നു കണ്ട്
അവരും അയാളെ
ആരാധിക്കാന്
തുടങ്ങി.

3 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

കൊള്ളാം ചിന്തകള്‍..

കൃഷ്ണന്‍ അവര്‍ണ്ണനാണെന്നൊക്കെ പറയുന്നത്‌ അവര്‍ണ്ണരെ കൂടെ നിര്‍ത്താനുള്ള പുരോഗമനഹിന്ദുക്കളുടെ ഒരോ ഗിമ്മിക്കല്ലേ..

Mahi പറഞ്ഞു...

അസാധ്യമായതിനെ നമ്മള്‍ എന്നും ആരാധിച്ചു പോരുന്നുവല്ലെ നന്നായിട്ടുണ്ട്‌

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan പറഞ്ഞു...

നന്ദി,,,