28/5/08

പിന്‍-670594

നാസ്സര്‍ കൂടാളി

കത്തുകള്‍
മുദ്ര വെച്ചൊരു ശവപ്പെട്ടിയാണ്
ജീവിതത്തിന്റെ
മരണഗന്ധം പേറുന്ന
പച്ച വാക്കുകലുടെ പേടകം

ഓരോ കത്തും ത്രിഷ്ണ വറ്റിയ
അറവു മ്രിഗത്തെപ്പോലെ
അതില്‍
വെട്ടിമാറ്റിയ തലകള്‍ പോലെ
വാക്കുകള്‍
അതിനിടയിലെവിടയൊ
തുന്നിച്ചേര്‍ത്ത
സുഖത്തിന്റെ ഉടുപ്പുകള്‍

കത്തു തുറക്കുമ്പോള്‍
അഴുക്കു നിറഞ്ഞ
രണ്ട് കൈ വിരലുകള്‍
സ്നേഹത്തിന്റെ
സിംഫണി മീട്ടുന്നു
തിരുത്തലുകളില്ലാത്ത എഴുത്തുകള്‍
മറവിയുടെ മാറാല തീര്‍ക്കുന്നു
ഓര്‍മ്മപ്പെടുത്തലുകളും
ശൂന്യതകളിലെവിടയോ
ഒളിപ്പിച്ച് ചിന്തകളും
എഴുത്ത് പെട്ടികള്‍‍ക്ക്
സ്വൈര്യം കൊടുക്കുന്നില്ല
ഏകാന്തമായ ദ്വീപില്‍
ഒറ്റപ്പെട്ടവനെപ്പൊലെ
അതെല്ലായ്പ്പോഴും വേവലാതിപ്പെടുന്നു

കത്തുകളിലൂടെയാരോ
കടല്‍ കടക്കുന്നു
തിരമുറിയാത്ത കല്‍പ്പനകള്‍
കടന്നാക്രമണമാകുമ്പോള്‍
പൊസ്റ്റുമാനിന്ന്
പടികയറി വരുന്ന
ദുശ്ശകുനമാവുന്നു

5 അഭിപ്രായങ്ങൾ:

ശിവ പറഞ്ഞു...

വരികള്‍ നന്നായി....

നന്ദു പറഞ്ഞു...

നാസ്സർ,
നല്ല വരികൾ,
സത്യത്തിൽ ഇ-മെയിലുകളുടേയും, മൊബൈൽ ഫോണുകളുടേയും, സ്വകാര്യ കൊറിയറുകളൂടേയും വരവോടേ എഴുത്തുപെട്ടികൾക്ക് ഇപ്പോൾ ഏറെക്കുറെ വിശ്രമം ആയിത്തുടങ്ങി !.
------------------------
തൃ (thr^)(തൃഷ്ണ)r കഴിഞ്ഞ് shift 6
മൃ (mr^) മൃഗം
ഇതു ശ്രദ്ധിക്കുമല്ലോ?>

പുതു കവിത പറഞ്ഞു...

thanks nandhu

lakshmy പറഞ്ഞു...

അല്‍പ്പം വേദന തരുന്ന നല്ല വരികള്‍ [കത്തുകള്‍ അന്യം നിന്നു തുടങ്ങി എങ്കിലും]

sreeraj പറഞ്ഞു...

enikkum valire istamayi nalla oru imagination