20/5/08

പുതുകവിത അവാര്‍ഡ് രാജു ഇരിങ്ങലിന്


ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്.ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു.ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാശില്പശാലയില്‍ അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍.

രാജു ഇരിങ്ങലിന് അഭിനന്ദങ്ങള്‍....

37 അഭിപ്രായങ്ങൾ:

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ഇരിങ്ങലിന് അഭിനന്ദനങ്ങള്‍!

കടത്തുകാരന്‍/kadathukaaran പറഞ്ഞു...

ഇരിങ്ങലിന്‍ സ്നേഹപൂര്‍വ്വം

ബാജി ഓടംവേലി പറഞ്ഞു...

രാജു ഇരിങ്ങലിന് അഭിനന്ദനങ്ങള്‍..
കവിത കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.
സ്‌നേഹപൂര്‍‌വ്വം.
ബാജി......

അജ്ഞാതന്‍ പറഞ്ഞു...

ലാപുടയും, പ്രമോദും, വിഷ്ണുപ്രസാദും, പെരിങ്ങോടനും, ചോപ്പും, സനാതനനും,അനിലനും, വിത്സണും,അനിയന്‍സും,ഉമ്പാച്ചിയും, ഒക്കേ ഇതിന്റെ ജൂറി മെംബര്‍മാര്‍ ആയതുകാരണം അവര്‍ക്ക് മത്സരിക്കാന്‍ കഴിഞ്ഞിരിക്കില്ല അല്ലേ?

ബാജി പറഞ്ഞപോലെ ഇരിങ്ങലിന്റെ ആ കവിത ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

കവിയ്ക്ക് അഭിനന്ദനങ്ങള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അഭിനന്ദനങ്ങള്‍..

ഭൂമിപുത്രി പറഞ്ഞു...

രാജുവിന്‍ അഭിനന്ദനങ്ങള്‍

Pramod.KM പറഞ്ഞു...

അഭിനന്ദനങ്ങള്‍.:) ‘കാറ്റിന്റെ കഥ’മികച്ച ഒരു കവിതയാണ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

രാജു ഇരിങ്ങലിന് അഭിനന്ദനങ്ങള്‍..
കവിത കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഇരിങ്ങലിന് അഭിനന്ദനങ്ങള്‍!

അജ്ഞാതന്‍ പറഞ്ഞു...

ചിരിപ്പിക്കണേനും ഒരു ലിമിറ്റിണ്ട്ട്ടാ......
*ഒരു പാവം വയനക്കാരന്‍

അജ്ഞാതന്‍ പറഞ്ഞു...

അവാര്‍‌ഡോ ടൊ.? വിശ്വസിക്കാനാവുന്നില്ല. ചരടുവലിച്ചാല്‍ ആടുന്ന പാവകള്‍.

അജ്ഞാതന്‍ പറഞ്ഞു...

രാജുവിന് അഭിനന്ദനം.പോസ്റ്റിലെ അഭിനന്ദനങ്ങളിലെ
അക്ഷരത്തെറ്റ് പുതുകവിതയുടെ ‘മൊയ്‌ലാളി’ തിരുത്തിയാല്‍ കൊള്ളാം.മത്സരത്തില്‍ വന്ന കവിതകളെ കുറിച്ച് ഇത്രയൊക്കെയേ പറയാനുള്ളൂവെങ്കില്‍ വളരെ പരിതാപകരം തന്നെ.
അവാര്‍ഡ് കിട്ടിയ കവിതയെങ്കിലും നാലുവരി ഇവിടെ കുറിക്കാമായിരുന്നില്ലേ?നേരം വേണ്ടേ,അവാര്‍ഡ് കൊടുക്കുക,വാങ്ങിക്കുക.അതിനിടയില്‍ അതിനൊക്കെ നേരമെവിടുന്നാ...
ആരൊക്കെയായിരുന്നു ജൂറി അംഗങ്ങള്‍...

Pramod.KM പറഞ്ഞു...

ഇതാണ് സമ്മാനാര്‍ഹമായ കവിത.

കുഞ്ഞന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍ രാജു ഇരിങ്ങലെ...

ഇനിയും ധാരാളം അവാര്‍ഡുകളും പ്രശസ്തിയും വന്നുചേരട്ടെ..

അജ്ഞാതന്‍ പറഞ്ഞു...

അപ്പോള്‍ മറ്റെല്ലാ കവിതകളും ഇതിലും മോശമായിരുന്നോ!!!

അജ്ഞാതന്‍ പറഞ്ഞു...

ഫോട്ടോ കിടിലനായിട്ടുണ്ട്. ഇദ്ദേഹവുമായി ഒരു അഭിമുഖം കൂടി വേണമായിരുന്നു. പിന്നെ സ്ഥലമുണ്ടെങ്കില്‍ ബൂലോഗമുറ്റത്ത് ഒരു പ്രതിമയും .....

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

സ്നേഹമുള്ളവരെ..,

പുതു കവിത സംഘടിപ്പിച്ച പ്രഥമ കവിത മത്സരത്തില്‍ ആദ്യ സ്ഥാനക്കാരനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

അഭിനന്ദനങ്ങള്‍ നല്‍കിയവര്‍ക്കും കുനിഷ്ട് എഴുതി ചിരിപ്പിച്ചവര്‍ക്കും നന്ദി.

അനോണിയായ് വരേണ്ടുന്ന കാര്യമൊന്നും ഇല്ല. മുഖത്ത് നോക്കി തന്നെ പറയാം ഈ കവിത അത്ര മഹത്തായ കവിതയൊന്നും അല്ലെന്ന്. അതിന് അനോണിയായ് വന്ന് മുഖം മിനുക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല കൂട്ടുകാരാ...

എന്തായാലും പുതു കവിത ടീമിന് പ്രത്യേക നന്ദി രേഖപ്പെടുത്താന്‍ ഈ അവസ്രം ഉപയോഗിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഒടേ: പ്രതിമ സ്ഥാപിക്കുന്നതിനായി പിരിവ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അനോണിയെ അറിയിക്കുന്നു. താങ്കള്‍ക്കും പങ്കു ചേരാവുന്നതാണ്.

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ രാജു ഇരിങ്ങല്‍
അനോനിയായി വരുന്നതില്‍ കാര്യമുണ്ട്. ഈ ബ്ലോഗ്ഗര്‍ മ്മാരില്ലേ, ഭയങ്കര ലോലഹൃദയരാന്നേ. വിമര്‍ ശനം ഒട്ടും സഹിക്കില്ല, എല്ലാം അങ്ങ് സമ്മതിക്കുമെങ്കിലും പിന്നീട് കാണുമ്പോള്‍ മുഖം വീര്‍ പ്പിച്ചിരിക്കും . താങ്കളും വ്യത്യസ്തനാവില്ല എന്ന മുന്‍ വിധിയാണെന്ന് കൂട്ടിക്കോളൂ. ഇങ്ങനെ ഒരു വലിയ ഫോട്ടോയൊക്കെ കൊടുത്ത് പ്രചാരം നല്‍ കുന്നതിന്റെ മാര്‍ ക്കറ്റിങ് തന്ത്രം മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ( ഈയുള്ളവനും ഇതേ രം ഗത്ത് ( മാര്‍ ക്കറ്റിങ് ) പ്രവര്‍ ത്തിക്കുന്നവനാണ്‌ ) അസൂയയാണെന്ന് അടുത്ത മറുപടിയെന്ന് അറിയാം . അതിരിക്കട്ടെ.

എനിക്ക് മനസ്സിലാകാത്തത്, ബൂലോഗത്ത് മൌലികമായ രചനകള്‍ നടത്തുന്ന പ്രതിഭാശാലികള്‍ എത്രയോയുണ്ട്. അവരുടെയൊക്കെ രചനകള്‍ ക്ക് മലയാളസാഹിത്യത്തില്‍ വലിയ സ്ഥാനം നല്‍ കേണ്ടതുമാണ്‌.

ഇനിയിപ്പൊ ഇവരെയൊക്കെ തിരഞ്ഞ് പിടിക്കാന്‍ പ്രയാസമല്ലേയെന്ന്, ഇവരൊക്കെ കുറേ കാലങ്ങളായി ബ്ലോഗൊക്കെ എഴുതി പേരെടുത്തവര്‍ തന്നെയാണ്‌. കണ്ടില്ലെന്ന് നടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലതാനും . അല്ലാതെ കുറേ ഗള്‍ ഫുകാര്‍ ( തെറ്റിദ്ധരിക്കരുത് എനിക്കീ ഗള്‍ ഫുകാരെ വലിയ ബഹുമാനമാ ) പ്രവാസം ഗൃഹാതുരത എന്നൊക്കെ പറഞ്ഞ് എഴുതിക്കൂട്ടുന്ന സെന്റിമെന്റല്‍ നോണ്‍ സന്സ് ( കടപ്പാട് : വി കെ എന്‍ ) ഇങ്ങനെ പൊക്കിപ്പിടിക്കേണ്ട കാര്യമൊന്നുമില്ല. ഇവരൊക്കെ നാട്ടില്‍ തിരിച്ചെത്തിയാല്‍ മലയാളമോ ? അതെന്തോന്ന്? എന്ന് പറയുമെന്നും അവരുടെയൊക്കെ മക്കള്‍ മലയാളമറിയാത്ത മല്ലുകളാകുമെന്നും ആര്‍ ക്കാണ്‌ അറിയാത്തത്?

ഇനിയിപ്പോള്‍ ഇരിങ്ങല്‍ അങ്ങിനെയല്ല എന്ന് പറഞ്ഞ് കളഞ്ഞാല്‍ ഞാന്‍ കുഴങ്ങിപ്പോകുമേ....അതല്ല പ്രശസ്തിയും അം ഗീകാരവുമൊക്കെയാണ്‌ ലക്ഷ്യമെങ്കില്‍ രാജു ഇരിങ്ങലേ നേതാവേ, ധീരതയോടെ നയിച്ചോളൂ ....
( എന്തൊക്കെ പറഞ്ഞാലും ഫോട്ടോ കിടിലനായിട്ടുണ്ട് . ചുള്ളനാണ് കേട്ടാ)

ഏറുമാടം മാസിക പറഞ്ഞു...

പുതുകവിത അവാര്‍ഡ് വിവാദമാക്കുന്നതില്‍ വളരേയെറെ ദു:ഖ്മുണ്ട്.അതിണ്ടെ പരിമിതി എല്ലാവര്‍ക്കും മനസ്സിലാവും.ഒരു പ്രാവാസിക്ക് (ബുലോകന്)ഈ അവാര്‍ഡ് കൊടുത്തതില്‍ അതിയായ സന്തോഷമുണ്ട്.അനോണിയായ് എഴുതെണ്ട കാര്യമെന്നുമില്ല.കാരണം,ഇവിടെ എല്ലാവരും തുല്യരാണ്.അവിടെയാണ് ബ്ലൊഗിണ്ടെ ജനാധിപത്യം സാധ്യമാകുന്നത്.അല്ലാതെ അനോണിയായ് വന്ന് പൊട്ടത്തരം വിളിച്ച് പറഞ്ഞാല്‍ ബുലോഗര്‍ തിരസ്കരിക്കുകയേ ഉള്ളൂ.അതിണ്ടെ ചരിത്രം അങ്ങിനെയാണ്....‍

അജ്ഞാതന്‍ പറഞ്ഞു...

അയ്യേ...

chithrakaran ചിത്രകാരന്‍ പറഞ്ഞു...

പുതുകവിതയുടെ ആദ്യ പുരസ്ക്കാരം നേടിയ രാജു ഇരിങ്ങലിന് അഭിനന്ദനങ്ങള്‍....പുതുക്കവിതക്കും.

Sarija NS പറഞ്ഞു...

സമ്മാനം കിട്ടിയതിന് അഭിനന്ദനങ്ങള്‍. സമ്മാനര്‍ഹമായ കവിത വായിച്ചു. സമ്മാനര്‍ഹന്‍റെ ബ്ലോഗ് വായിച്ചു. ഒരു ചോദ്യം ബാക്കി. താങ്കള്‍ക്ക് എം.ടിയെക്കുറിച്ചെഴുതാന്‍ എന്ത് യോഗ്യത?

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

അനോണികള്‍ക്ക് സാധാരണ ഞാന്‍ മറുപടി കൊടുക്കാറില്ല അതു പോലെ മറുപടി അര്‍ഹിക്കാത്തവര്‍ക്കും. ഇത് അഹങ്കാരമായി വ്യാഖാനിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.
എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി.
ഇനി അവസാനത്തെ കമന്‍റിന് മാത്രം ഒരു മറുപടി.

സരിജ എന്‍ എസ്സിന് ഒരു ചോദ്യം ബാക്കി. “താങ്കള്‍ക്ക് എം.ടിയെക്കുറിച്ചെഴുതാന്‍ എന്ത് യോഗ്യത?“

ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ സമാധാനമാകുമെങ്കില്‍ ആദ്യം മുതല്‍ എന്‍റെ ബ്ലോഗില്‍ എഴുതിയത് (ഏം.ടിയെ കുറിച്ച്)ഒന്നു കൂടെ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു നല്ല വായനയിലൂടെ താങ്കളുടെ സംശയം മാറിക്കിട്ടും എന്നു തന്നെ കരുതുന്നു. പകുതി വായിച്ച് അഭിപ്രായം പറയരുത്.
എംടിയെ കുറിച്ചെന്നല്ല ആരെക്കുറിച്ചും വസ്തു നിഷ്ഠമായി പറയാന്‍ പ്രത്യേകിച്ച് പിഏച്ച് ഡി എടുക്കേണ്ട ആവശ്യമൊന്നും ഇല്ലെന്ന് ആദ്യം പ്രീയപ്പെട്ട സുഹൃത്ത് മനസ്സിലാക്കൂ. എംടിയെ കുറിച്ച് ഇനിയും താങ്കളുടെ സംശയം മാറിയില്ലെങ്കില്‍ കമന്‍ റുകള്‍ അവിടേ തന്നെ നിക്ഷേപിച്ചോളൂ ആവശ്യമെങ്കില്‍ മറുപടിയും കിട്ടും.
വന്നതിലും കണ്ടതിലും സന്തോഷം. താങ്കളെ വായിക്കാന്‍ സാധിച്ചില്ല. ഇന്ന് തന്നെ ശ്രമിക്കുന്നതാണ്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sarija NS പറഞ്ഞു...

" പക്ഷെ വസ്തുത നേരെ മറികാണ്. എം.ടി കേരളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരിക ഭൂപടത്തെ വള്ളുവനാടന്‍ സവര്‍ണ്ണ സംസ്കാരത്തിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു പഠിപ്പിച്ചു എന്നല്ല, പറഞ്ഞു ഫലിപ്പിച്ചു എന്നു വേണം പറയാന്‍. കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു. എം. ടി കേരളത്തിന്‍റെസാംസ്കാരിക ഭൂപ്രകൃതിക്ക് മേല്‍ മറവിയുടെ ഒരു കരിമ്പുതപ്പ് വലിച്ചിട്ടുവെന്ന് വേണമെങ്കില്‍ പറയാം. "

ഇത്രയുമെഴുതിയല്ലൊ താങ്കള്‍ എം.ടി യ്ക്കു മലയാളികളില്‍ ഉള്ള സ്വാധീനത്തെക്കുറിച്ച്. പക്ഷെ എന്ത് കൊണ്ട് താങ്കളെ സ്വാധീനിക്കാന്‍ എം.ടിക്കു കഴിഞ്ഞില്ല? :) അതു പോലെ തന്നെയാണ് ഞങ്ങളും. എം.ടിയെ വായിച്ചത് കൊണ്ട് വള്ളുവനാടന്‍ ഭാഷയല്ല ഞാന്‍ പറയുന്നത്. മുകുന്ദനെ വായിച്ചത് കൊണ്ട് ചരസ്സും കഞ്ചാവുമടിച്ച് അസ്തിത്വം തേടി അലയാനും തോന്നിയില്ല. അങ്ങനെയൊക്കെ ചെയ്യുന്ന മനസ്സുള്ളവരുണ്ടാകാം , അവരെ സ്വാധീനിക്കാന്‍ എം.ടി വേണമെന്നില്ല. വായനക്കാര്‍ ഒരിക്കലും വിഡ്ഢികളല്ല.

ഞാന്‍ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. :)

അജ്ഞാതന്‍ പറഞ്ഞു...

ഇരിങ്ങലേ വേദനിപ്പിക്കാന്‍ ചോദിക്കുകയാണെന്നു കരുതരുത്,ജൂറിക്കാരെല്ലാം കൂടി ഇത് ഇരിങ്ങലിന്റെ തലയില്‍ വച്ചു കെട്ടിയതല്ലെ?

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

സരിജ എന്‍. എസ്സ്,
താങ്കള്‍ പറഞ്ഞവസാനിപ്പിച്ചതിനാല്‍ മറുപടിയില്ല.
വീണ്ടും കാണാം. നല്ല വായനയുമായി വിണ്ടും കാണും വരെ വണക്കം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sarija NS പറഞ്ഞു...

:)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

"അനോണ്യന്ന്തം കവിത്വം" എന്നാണല്ലോ...നന്നായി വരുന്നു

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അരൂപികുട്ടന്റെ പോസ്റ്റ് വഴിയാണു ഇവിടെ എത്തിപ്പെട്ടത്.നല്ല കവിത.അവാര്‍ഡ് കിട്ടിയതിനു അഭിനന്ദനങ്ങള്‍.ഇനിയും ഇനിയും ധാരാളം അവാര്‍ഡുകള്‍ ലഭിക്കട്ടെ എന്നു ആശംസിക്കുന്നു

കനല്‍ പറഞ്ഞു...

അരൂപികുട്ടന്റെ പോസ്റ്റ് വഴിയാണു ഇവിടെ എത്തിപ്പെട്ടത്.(കട: കാന്താരി)
ഗംഭീരം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

രാജു ഇരിങ്ങലിനെ ഇന്ന് അവര്‍ഡു കിട്ടി, നാളെ എല്ലാവര്‍ക്കും എന്നു വിചാരിച്ചാല്‍ പ്രശ്നം തീര്‍ന്നു..

:)

Suraj പറഞ്ഞു...

ബൂലോകകവിത സബ്സ്ക്രൈബറും സ്ഥിരം വായനക്കാരനും എന്ന നിലയ്ക്ക് ആത്മാർത്ഥമായി ഒരഭിപ്രായം പറഞ്ഞാൽ കവിയോ അവാർഡ് ദാദാക്കളോ ക്ഷോഭിക്കില്ല എന്ന് വിശ്വസിക്കട്ടെ.

ആ കവിത താണ നിലവാരത്തിലുള്ളതും അനാവശ്യ ദുരൂഹതയുള്ളതുമാണ്. ഒരു വസ്തു മനസ്സിലായില്ല. അവാർഡ് കമ്മറ്റിക്ക് വല്ലതും പിടികിട്ടിയോ എന്നറിയാൻ താല്പര്യമുണ്ടായിരുന്നു. വിവാദം കണ്ടപ്പോൾ താല്പര്യം പോയി.

മത്സരത്തിനു വേറൊന്നും വന്നില്ലേ ? ബൂലോകകവിതയിൽ തന്നെ വന്ന വേറെയും മികച്ച കവിതകൾ ഉണ്ടായിരുന്നല്ലോ.

കവിക്ക് ഏതായാലും ആശംസകൾ !

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

സൂരജ്,
താങ്കളുടെ അഭിപ്രായത്തിന് നന്ദി.
ഇഷ്ടവും ഇഷ്ടക്കേടും ഓരോരുതരത്തിലാണ്. ഇതുവരെ അഭിപ്രായം പറയാതിരുന്നതും അതു കൊണ്ട് തന്നെ.
പിന്നെ കവിതയുടെ നിലവാരം. അതും താങ്കളെ പോലുള്ള വായനക്കാര്‍ക്ക് വിടുന്നു.

താങ്കള്‍ കവിത ഇഷ്ടപ്പെട്ടില്ലെങ്കിലും ആശംസകള്‍ പറഞ്ഞുവല്ലോ!!!
താങ്കള്‍ക്ക് മനസ്സിലാ‍കാത്തതൊന്നും കവിതയല്ലെന്ന് വരുമോ..?? എങ്കില്‍ ഞാന്‍ അടുത്ത തവണ മുതല്‍ താങ്കള്‍ ഇ മെയില്‍ വിലാസം തരികയാണെങ്കില്‍ കവിത അയച്ചു തന്ന് അപ്രൂവല്‍ വാങ്ങിയ ശേഷം പോസ്റ്റ് ചെയ്യാം എന്ന് കരുതുന്നു.

ഇതൊന്നും പ്രതീക്ഷിച്ചല്ല ഒന്നും എഴുതുന്നത്. ഈ അഭിപ്രായം കവി ക്ഷോഭിച്ചാണ് പറയുന്നതെന്ന് ധരിക്കുകയും അരുത്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Suraj പറഞ്ഞു...

പ്രിയ ഇരിങ്ങൽ ജീ,

"താങ്കള്‍ക്ക് മനസ്സിലാ‍കാത്തതൊന്നും കവിതയല്ലെന്ന് വരുമോ..?? എങ്കില്‍ ഞാന്‍ അടുത്ത തവണ മുതല്‍ താങ്കള്‍ ഇ മെയില്‍ വിലാസം തരികയാണെങ്കില്‍ കവിത അയച്ചു തന്ന് അപ്രൂവല്‍ വാങ്ങിയ ശേഷം പോസ്റ്റ് ചെയ്യാം എന്ന് കരുതുന്നു."

താങ്കൾ എഴുതിയത് കവിത അല്ല എന്നൊന്നും അടിയൻ പറഞ്ഞില്ലല്ലോ മാഷേ :) കവിത മോശമാണെന്നേ അഭിപ്രായമുള്ളൂ. അതിനു കാരണം അതിന്റെ ദുരൂഹതയാണ്. അവാർഡ് കമ്മറ്റി എന്ത് വിലയിരുത്തലാണു നടത്തിയത് എന്നറിയാൻ താല്പര്യമുണ്ട്. പുരസ്കാരങ്ങളുടെ മാനദണ്ഡം അറിയാമല്ലോ.

ഇതിനേക്കാൾ അവാർഡിനർഹമായ വേറേം കവിതകൾ 'ബൂലോകകവിത'യിൽ ഉണ്ട്. ഇത് വായനക്കാരൻ എന്ന നിലയ്ക്കുള്ള ഈയുള്ളവന്റെ വിലയിരുത്തൽ. ദുരൂഹതയും പദങ്ങളുടെ അർത്ഥരഹിതമായ ചേർത്തുവയ്ക്കലും ഉള്ള വേറെ കവിതകൾ ബൂലോകകവിതയിൽ വന്നിട്ടുള്ളപ്പോഴും ഇതേ അഭിപ്രായം തന്നെയെഴുതിയിട്ടുമുണ്ട്. (ഒരു ബഹുമാന്യ കവയിത്രി ഒരു വരി മാറ്റിയെഴുതി കൺഫ്യുഷൻ തീർക്കുകയും ചെയ്തതായി ഓർക്കുന്നു.)

ഇ-മെയിൽ വിലാസം പ്രൊഫൈലിൽ തന്നെയുണ്ട്. വായനക്കാരുടെ അപ്രൂവലൊക്കെ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ തീർച്ചയായും അയച്ചുതരിക. ഈയുള്ളവനു മാത്രമാക്കണ്ട, വേറെയും വായനക്കാരുണ്ടല്ലോ. അവരുടെ അപ്രൂവലും വാങ്ങാവുന്നതാണ് :))

അജ്ഞാതന്‍ പറഞ്ഞു...

ഇരിങ്ങല്‍,

നിങ്ങളെ പറയുമ്പോള്‍ എന്തിനീ രോഷം ? എല്ലാവരേയും വിമര്‍ശിക്കുന്ന ആളല്ലേ. പിന്നെന്ത് വിരോധം കവേ !

അജ്ഞാതന്‍ പറഞ്ഞു...

മോഷണത്തിന് പല മാനങ്ങളുണ്ട്.അതിലൊരു വിഭാഗമാണിത്.കഷ്ടം!

Unknown പറഞ്ഞു...

രാജു ഇരിങ്ങലിന്‍റെ ആ കവിത ഏതാണ്? ഒന്നു വായിക്കണമായിരുന്നു.