3/4/08

നെഞ്ചത്തൊരു പന്തം കുത്തി നിന്നവന്നെഞ്ചത്ത് കവിതയുടെ പന്തം കുത്തി നിന്നവന്
കടമ്മനിട്ടയ്ക്ക്...

ചാരത്തരികളില്‍ കവിത തേടുന്നവരുടെ ഉമ്മകള്‍

8 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

മരിച്ചവരെ ഉമ്മ വച്ചിട്ടുണ്ടോ ?

കമന്റുകള്‍ ഉമ്മയായി മാത്രം മതി.

ഞാന്‍ ചെല്ലുമ്പോള്‍ കൊടുത്തോളാം

വിഷ്ണു പ്രസാദ് പറഞ്ഞു...

മനോരമയും മംഗളവുമല്ലാതെ ആനുകാലികങ്ങളൊന്നും വായിക്കാത്ത തനി നാട്ടിന്‍പുറത്തുകാരിയായ റോസേച്ചി ഒരു ദിവസം വീട്ടില്‍ വന്നിരുന്ന് അമ്മയോട് കിസ പറയുന്നതിനിടയില്‍ കടമ്മനിട്ടയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും പറഞ്ഞു.അത് കേട്ട് ഞാന്‍ അന്ന് അന്തം വിട്ടുപോയി.കടമ്മനിട്ടക്കവിതകളുടെ ശബ്ദരൂപം കേട്ടാണ് റോസേച്ചി കടമ്മനിട്ടക്കവിതയുടെ ഫാനായത്.അതിനു മുന്‍പും കണ്ടിട്ടുണ്ട് നാട്ടിലെ ഏക നക്സലൈറ്റായിരുന്ന,നക്സല്‍ ബാലകൃഷ്ണന്റെ അരയില്‍ മടക്കിവെച്ച് ഒളിപ്പിച്ചുകൊണ്ടുന്നടന്ന ആ കവിതകള്‍.ഞാനും അയാളും മാത്രമുള്ള ഒരിടം കിട്ടിയാല്‍ അയാള്‍ ആ കവിതകള്‍ ഉറക്കെ പാടുമായിരുന്നു.ഓരോ കവിതയും ഓരോ അനുഭവമായിരുന്നു.പുഴുങ്ങിയ മുട്ടകള്‍ എന്ന കവിതയൊക്കെ വായിച്ചുണ്ടായ അന്തംവിടല്‍ ഇപ്പോഴും മാറിയിട്ടില്ല.

കാലങ്ങള്‍ക്കു ശേഷം,കവിതയെഴുത്തൊക്കെ നിര്‍ത്തിയ ജനപ്രതിനിധിയായ കവിയെ പൂന്താനം സാഹിത്യോത്സവ വേദിയില്‍ കണ്ടു.ആകെ ചുവന്ന്...ഒരു മനുഷ്യന്‍...

മനോജ് കുറൂര്‍ പറഞ്ഞു...

കടമ്മനിട്ടയിലെ കവിയും ജനപ്രതിനിധിയും തമ്മില്‍ അത്രയേറെ വൈരുധ്യമുണ്ടോ? മത്സരിക്കുന്ന കാലത്ത് എതിരാളിയായ എം. വി. ആര്‍. പറഞ്ഞു: ‘നല്ല കവിത ഇഷ്ടപ്പെടുന്നവര്‍ കടമ്മനിട്ടയുടെ കൂടെ നില്‍ക്കും. നല്ല രാഷ്ട്രീയം ഇഷ്ടപ്പെടുന്നവര്‍ എന്റെകൂടെയും.’
കടമ്മനിട്ടയുടെ മറുപടി: ‘നല്ല കവിത ഇഷ്ടപ്പെടുന്നവര്‍ നല്ല രാഷ്ട്രീയവും തിരിച്ചറിയും.’
വാക്കിലും അതിന്റെ പ്രകടനത്തിലും കടമ്മനിട്ടയ്ക്ക് എതിരുണ്ടായിരുന്നില്ല.വാക്കും പ്രകടനവും പ്രധാനമായ രാഷ്ട്രീയത്തിലും അദ്ദേഹം മോശമായിരുന്നില്ലല്ലൊ.
കവിതയെഴുതുന്നവരെല്ലാം ഒരു ഗോത്രമാണെന്ന ഒരു വൈകാരികബന്ധം അദ്ദേഹത്തിന്റെ വാത്സല്യത്തില്‍‍ അനുഭവിച്ചിരുന്നു(ഞാന്‍ മാത്രമല്ല പലരും).
പാര്‍ട്ടിക്കാരുടെ പ്രകടനമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പോകാതിരിക്കാനായില്ല. അന്‍വറും ഗിരീഷ് പുലിയൂരും കൂടെയുണ്ടായിരുന്നു. പോകുംവഴി കടമ്മനിട്ടയും ചാക്കാലയും ആ പശുക്കുട്ടിയുടെ മരണവും ചൊല്ലി.
വിത്സണ്‍, വിഷ്ണു മാഷ്, ഞാനും കൂടുന്നു.

പാമരന്‍ പറഞ്ഞു...

"നെല്ലിന്‍തണ്ടു മണക്കും വഴികള്‍
എള്ളിന്‍നാംബു കുരുക്കും വയല്‍കള്‍
എണ്ണംതെറ്റിയ ഓര്‍മ്മകള്‍ വീണ്ടും
കുന്നിന്‍ചെരുവില്‍, മാവിന്‍കൊംബില്‍
ഉണ്ണികളായി ഉറങ്ങിയെണീക്കെ.."

വായിച്ചതിനേക്കാള്‍ കേട്ടാണു പരിചയം.. ആദരാഞ്ചലികള്‍..

സീത പറഞ്ഞു...

‘നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍
നാളകള്‍ നിന്നെ മാടിവിളിക്കും
കാവിലെക്കിളി പാട്ടുകള്‍ കേട്ടും പുവുകണ്ടും
പറന്നു ചെല്ലല്ലേ കാടിനുള്ളില്‍ പതുങ്ങിയിരിക്കും
കാടനുണ്ടു കടിച്ചു പറിക്കും
കണ്ണു വേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍ക്കണ്ണുവേണം അണയാത്ത കണ്ണ്’
ജീവിതത്തെ കോഴിയിലൂടെ പകര്‍ന്നുതന്ന കവിക്ക് പ്രണാമം

സീത പറഞ്ഞു...

‘നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍
നാളകള്‍ നിന്നെ മാടിവിളിക്കും
കാവിലെക്കിളി പാട്ടുകള്‍ കേട്ടും പുവുകണ്ടും
പറന്നു ചെല്ലല്ലേ കാടിനുള്ളില്‍ പതുങ്ങിയിരിക്കും
കാടനുണ്ടു കടിച്ചു പറിക്കും
കണ്ണു വേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍ക്കണ്ണുവേണം അണയാത്ത കണ്ണ്’
ജീവിതത്തെ കോഴിയിലൂടെ പകര്‍ന്നുതന്ന കവിക്ക് പ്രണാമം

കാപ്പിലാന്‍ പറഞ്ഞു...

നിങ്ങള്‍ എന്‍റെ കറുത്ത
മക്കളെ ചുട്ടു തിന്നില്ലേ ?
ആദരാഞ്ചലികള്‍..

കൂഴുരെ ,

കൂഴൂര്‍ പോകും മുന്‍പേ ഞാന്‍ പോകും അപ്പോള്‍ കണ്ടാല്‍ ,കാണാന്‍ പറ്റിയാല്‍ ഞാന്‍ കൊടുക്കാം.

അജ്ഞാതന്‍ പറഞ്ഞു...

SECURITY CENTER: See Please Here