25/3/08

മൊബൈലാ...മൊബൈലാ...

നാസര്‍ കൂടാളി

നിന്‍റെ വീടിനടുത്ത
മൊബൈയില്‍ ടവര്‍ വഴി
എന്‍റെ മിസ്സഡ് കോളുകള്‍
കടന്നു പോവും
നോക്കിയ 6020i
മോഡല്‍ നമ്പറില്‍
നീ,സ്നേക്കോ-ഈസീ ജമ്പോ
കളിക്കുമ്പോള്‍
ഓറഞ്ച് ഫ്രെയിമിനകത്തെ
ഡിസ്പ്ലേയില്‍
ഞൊടിയിടയില്‍
എന്‍റെ മുഖം
തെളിഞ്ഞു വരും

ഓരോ കോളും പെടുന്നനെ
കട്ടാവുമ്പോള്‍
പ്രണയത്തിന്‍റെ
അലമാര തുറന്ന്
നീ പഴയ കത്തുകള്‍
വാരി വലിച്ചിടും
നമ്മള്‍ നടന്ന വഴികള്‍
പള്ളിക്കൂടങ്ങള്‍
കുന്നുകള്‍‌-വളവുകള്‍
ആകാശം-അതിലെ മേഘക്കീറ്
വയലറ്റ് നിറത്തിലെഴുതിയ
അക്ഷരങ്ങള്‍
ഒക്കെ അപ്രത്യക്ഷമാവും

പകരം
ചുകന്ന കാന്താരി
മുളകുകളരയ്ക്കുന്ന
അമ്മിത്തറയിലോ
നിന്നെയെപ്പൊഴും
സുന്ദരിയാക്കുന്ന
കണ്ണാടിക്കു മുമ്പിലോ വെച്ച്
എന്‍റെ
എസ്.എം.എസ്
സന്ദേശങ്ങള്‍
ആരും കാണാതെ
നീ മായ്റ്റു കളയും
എന്‍റെയും
നിന്‍റെയും
നിശ്വാസങ്ങള്‍
അകാശം വഴി
കയ്മാറ്റം ചെയ്യും


എന്നിട്ടും
നിന്‍റെ റെയ്ഞ്ചില്ലാത്ത
പ്രണയത്തിന്‍റെ
അലമാരക്കകത്ത്
എന്‍റെ റിംഗ് ടോണിനെ
വയ്ബ്രേഷനിലാക്കല്ലേ...
എന്‍റെ നിശ്വാസങ്ങളെ
ഡിലീറ്റ് ചെയ്യല്ലേ...


3 അഭിപ്രായങ്ങൾ:

ഏറനാടന്‍ പറഞ്ഞു...

ടെലിഫോണ്‍ മണിപോല്‍
ശിരിപ്പവള്‍ ഇവളാ..?

അത് പണ്ട് അല്ലേ.. ഇപ്പോള്‍

മൊബൈലാ...മൊബൈലാ.. ബെസ്റ്റ് ആയിരിക്കുന്നു.. എന്റെ തേങ്ങ ഇവിടെ അടിക്കട്ടേ ഠേ.. ഠേ.. :)

വിനോജ് | Vinoj പറഞ്ഞു...

കൊള്ളാം.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

നാസര്‍ കൂടാളിയേ...,
മൊബൈല്‍ ഫോണിന്റെ രൂപത്തിലും,ഭാവത്തിലുമുള്ള കാമദേവന്റെ അവതാര ലീലാവിലാസങ്ങള്‍ !!!