എന്ത് ?
നിങ്ങള്‍ ക്ക് ചിരിക്കാന്‍
കഴിയില്ലെന്നോ?
കരയാന്‍ പോലും !
ഇണയെപ്പിരിഞ്ഞ
കുരുവിയെ ഓര്‍ ക്കുമ്പോള്‍ പോലും ?
പേടി, ദേഷ്യം , മടുപ്പ് ?
വൈകിയെത്തുന്ന തീവന്ടിയെ
ശപിക്കാറുമില്ലെന്നോ !
ഇപ്പോള്‍ നിങ്ങള്‍ പറയുന്നു,
നിങ്ങളുടെ ഹൃദയം നഷ്ടപ്പെട്ടിരിക്കുന്നെന്ന്
ജന്മനാ ഇല്ലാതിരുന്നത്
നഷ്ടപ്പെടുന്നതെങ്ങിനെ സുഹൃത്തേ?
പോം വഴിയുണ്ട്,
ഞങ്ങളുടെ കമ്പനിയിലേയ്ക്ക് വരൂ
ഒന്നാന്തരം ഹൃദയം
100 ജി ബി സ്റ്റോറേജ് കപാസിറ്റി
വെറും 99 രൂപ
മനസ്സുമുണ്ട് ,
നഷ്ടങ്ങളോര്‍ ക്കാനും കരയാനും
കൊള്ളാവുന്നത്
വെറും 199 രൂപ
ഇപ്പോഴാണെങ്കില്‍ സൌജന്യമുണ്ട്
ഹൃദയവും മനസ്സും ഒന്നിച്ചെടുത്താല്‍
ഇന്സ്റ്റാളേഷന്‍ ഫ്രീ.....
വന്നാലും ... ഹൃദയാ ലിമിറ്റഡിലേയ്ക്ക് സ്വാഗതം
10 അഭിപ്രായങ്ങൾ:
ഹൃദയാ ലിമിറ്റഡ്
കൊള്ളാം... ഹൃദയത്തിനും മനസ്സിനും എങ്ങനെയാ ഗ്യാരണ്ടി..ബൈ ബാക്ക് ഓഫര്‍ വല്ലതും ഉണ്ടാകുമോ ഭാവിയില്‍... അല്ലാ വാങ്ങിയത് വേണ്ടെന്നെങ്ങാനും തോന്നിയാലോ??
ചിരിക്കാത്ത, കരയാത്ത കച്ചവടക്കാലത്ത്
ചിരിക്കുന്ന, കരയുന്ന ഹൃദയവും കരളും വാങ്ങാന്‍ കിട്ടുല്ലെ.
അത് കലക്കി... :)
അത് കലക്കി... :)
ഇതു കൊള്ളാലോ... ഹൃദയാ ലിമിറ്റഡ്...
(പുതിയതു വേണ്ട, പഴയതു തന്നെ ഒന്നു ഫോര്‍മാറ്റ് ചെയ്താലോ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്...)
നന്നായി..
മച്ചു ... നന്നായിരിക്കുന്നു..............
പക്ഷെ ..... എനിക്കു കുറച്ചു മെമ്മറി കൂടെ വെണമായിരുന്നു
എങ്ങനെ എല്ലം കൂടെ എടുത്താല്‍ .... മെമ്മറിക്കെങ്ങനാ......
:-)
പലപ്പോഴും ബൂലോകകവിതകള്‍ ഒരു തരം ‘ചാരുകസേര വായന’യായി തരം താഴുകയാണ് പതിവ്. പഴഞ്ചന്‍ അലിഗറികള്‍, അറുബോറന്‍ ക്രാഫ്റ്റ് എന്നിങ്ങനെ.
എന്നാല്‍ ഈ കവിത ഒന്നു ചാടിയെഴുന്നേറ്റിരുന്നു വായിക്കാന്‍ പ്രേരിപ്പിച്ചു.രൂപം കൊണ്ടും,രൂപകങ്ങള്‍ കൊണ്ടും :)
സന്തോഷം തോന്നി ജയേഷ് ജീ. ആശംസകള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ