20/2/08

വിപ്ലവകരം



ചായയുണ്ടാക്കുമ്പോള്‍
തേയിലക്ക് പിന്നില്‍
പ്രവര്‍ത്തിച്ച
കറുത്ത കരങ്ങളെക്കുറിച്ച്
ചിന്തിച്ചു.

ഊതിക്കുടിക്കുമ്പോള്‍
വെളുത്ത കുപ്പായത്തില്‍
തെറിച്ചുവീണ്
കറപുരളാതിരിക്കാന്‍
ശ്രദ്ധിച്ചു.

---------------------
ഇല്ലസ്ട്രേഷന്‍: പേര് പേരക്ക
---------------------

7 അഭിപ്രായങ്ങൾ:

സായം സന്ധ്യ പറഞ്ഞു...

വിപ്ലവകരം തന്നെ..

Sharu (Ansha Muneer) പറഞ്ഞു...

ഇതും വിപ്ലവകരം അല്ലേ?

നിലാവര്‍ നിസ പറഞ്ഞു...

അതേ.. വിപ്ലവം തന്നെ.. പണിയെടുത്തവന്റെ കൈകള്‍ ഒരിക്കലും അഴുക്കാക്കരുത് വിപ്ലവകാരിയുടെ കുപ്പായത്തെ.. വെളുക്കുമ്പോ കുളിച്ച്, വെളുത്ത മുണ്ടുടുത്ത് നടക്കട്ടെ വിപ്ലവം.. അഭിവാദനങ്ങള്‍.

ഹരിത് പറഞ്ഞു...

കോട്ടയം സമ്മേളം കഴിഞ്ഞു എഴുതിയതാ?
പോളിറ്റ് ബ്യൂറോക്കു കമ്പ്ലൈന്‍റ് അയക്കുന്നുന്‍ണ്ട്!!!!!! നോക്കിക്കോ>>>>

നവരുചിയന്‍ പറഞ്ഞു...

കവിതയിലും ഇഷ്ടം ആയതു ആ illustration ആണ് ..... അതില്‍ ഈ കവിത മുഴുവനും അതില്‍ കൂടുതലും ഉണ്ട് ..
:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വിപ്ലവം ജയിക്കട്ടെ. കവിതയും.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

വിപ്ലവം തന്നെ.