6/2/08

കൊള്ളയടിക്കപ്പെട്ട വിലാപകാവ്യം

ഭാവനയുടെ
ഗോവണി ചവിട്ടുമ്പോള്‍
ദന്തഗോപുരത്തില്‍നിന്ന്
താഴേയ്ക്ക് വിടരേണ്ടൊരു
പക്ഷിജന്മമായിരുന്നു
മനസ്സില്‍.

പറന്നിറങ്ങുന്ന
പ്രജ്ഞയുടെ മേദസ്സ്
മണ്ണില്‍ വരക്കാമെന്നേറ്റ
പൂക്കളമായിരുന്നു
വാഗ്ദാനം.

തെറ്റിപ്പോയ
വാക്കുകളുടെ കൂട്ടത്തില്‍
ഒന്നുകൂടെന്ന്
നിസ്സാരമായ് ചിരിച്ച്
നിലത്തെത്താതെ
ഉടല്‍
കാറ്റിനൊത്ത്
പറന്നുപോയി.

ശിഷ്ടാത്മാവ്
മറന്നുപോയ പ്രണയം പോലെ
സ്വയമാ‍ളേണ്ട കനലുകളോട്
പരിഭവിച്ച് പരിഭവിച്ച്
ഉറഞ്ഞുതീര്‍ന്ന ഒരുനനവായി.

ചുരുട്ടിയെറിഞ്ഞിട്ടും
നിലം തൊടാതെ പോയ
ഒരു ജന്മംകൂടി കട്ടുപോയെന്ന്
പ്രസാധകരോട് പറഞ്ഞ്
മുങ്ങി ഞാന്‍...!

10 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടു.... :)

Rejesh Keloth പറഞ്ഞു...

നന്നായിരിക്കുന്നു...
ലളിതം, സുന്ദരം...
“ഉറഞ്ഞുതീര്‍ന്ന ഒരുനനവായി“ ആ പ്രയോഗം മനസ്സിലായില്ല... :-)

siva // ശിവ പറഞ്ഞു...

sweet...I like it....

സാക്ഷരന്‍ പറഞ്ഞു...

നന്നായിരിക്കുന്നു

വിഷ്ണു പ്രസാദ് പറഞ്ഞു...

ഉള്ളതു പറയാമല്ലോ വിശാഖേ...
എനിക്കൊന്നും മനസ്സിലായില്ല.

പരാജിതന്‍ പറഞ്ഞു...

ടേയ്.. എത്രെണ്ണം അടിച്ചിട്ടാ ഇതെഴുതിയേ? :)
(വേറൊന്നും പറയുന്നില്ല. :))

വിശാഖ് ശങ്കര്‍ പറഞ്ഞു...

പാമരനും പ്രിയയ്ക്കും ശിവകുമാറിനും സാക്ഷരനും നന്ദി.

സതീര്‍ഥ്യാ,
ആളാതെപോയ പ്രണയത്തിന്റെ കനലുകള്‍ പോലെ ഉറഞ്ഞുത്തീര്‍ന്ന ആത്മാവിന്റെ നനവ് എന്നൊക്കെ പറഞ്ഞുവന്നതാ..,അണഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ചുരുക്കം..:)
എന്റെ വിഷ്ണു..,ഇവന്‍(പരാജിതന്‍) പറഞ്ഞതാവാം കാര്യം.എന്റെ പാതി ഞാന്‍ പറഞ്ഞു.കള്ളിന്റെ പാതി അത് പറഞ്ഞില്ല..:)

അളിയാ..., അതെനിക്ക് ഓര്‍മ്മയുണ്ടാവില്ലെന്ന് നിനക്കറിയാം,നിനക്ക് ഊഹിക്കാനെങ്കിലും ആവുമെന്നും..:)(ഇന്നും പോക്കാ..,അവധിക്കാലമല്ലേ..:))

ദിനേശന്‍ വരിക്കോളി പറഞ്ഞു...

സുഹ്രുത്തേ കവിത വായിച്ചു കഴിഞ്ഞപ്പോഴാണ്
വെറുതെ കമന്‍റുകള്‍ നോക്കിയത് ....
സത്യം പറയാമല്ലോ ...
അനുവാചകനില്ലാതെ ഒരുസൃഷ്ടിക്കും പൂര്‍ണ്ണതയില്ല പക്ഷെ കവിതയെക്കുറിച്ചുള്ളകമന്‍റുകള്‍
വായിക്കുന്പോള്‍ ഇത്തരം വായന കൊണ്ടെന്തു കാര്യമെന്നും തൊന്നിപ്പോകുന്നു ...
ചിലപ്പൊള്‍ ..എന്തുകൊണ്ടാണ് അനുവാചകന്‍റെ ഭാഷ "" ഒരു നാടന്‍ പെണ്ണുകാണല്‍പോ'' ഇത്രയും തരം താണു പോകുന്നത് ...
[ഈകമന്‍റുകള്‍ ശ്രദ്ധിക്കൂ
ഇഷ്ടപ്പെട്ടു.... :)
sweet...I like it....
നന്നായിരിക്കുന്നു
ടേയ്.. എത്രെണ്ണം അടിച്ചിട്ടാ ഇതെഴുതിയേ? :)
(വേറൊന്നും പറയുന്നില്ല. :))]
പ്രിയ വായനക്കാരാ .....
ഞാനെന്തു പറയേണ്ടു

ദിനേശന്‍ വരിക്കോളി പറഞ്ഞു...

സുഹ്രുത്തേ കവിത വായിച്ചു കഴിഞ്ഞപ്പോഴാണ്
വെറുതെ കമന്‍റുകള്‍ നോക്കിയത് ....
സത്യം പറയാമല്ലോ ...
അനുവാചകനില്ലാതെ ഒരുസൃഷ്ടിക്കും പൂര്‍ണ്ണതയില്ല പക്ഷെ കവിതയെക്കുറിച്ചുള്ളകമന്‍റുകള്‍
വായിക്കുന്പോള്‍ ഇത്തരം വായന കൊണ്ടെന്തു കാര്യമെന്നും തൊന്നിപ്പോകുന്നു ...
ചിലപ്പൊള്‍ ..എന്തുകൊണ്ടാണ് അനുവാചകന്‍റെ ഭാഷ " ഒരു നാടന്‍ പെണ്ണുകാണല്‍പോലെ'' ഇത്രയും തരം താണു പോകുന്നത് ...
[ഈകമന്‍റുകള്‍ ശ്രദ്ധിക്കൂ
ഇഷ്ടപ്പെട്ടു.... :)
sweet...I like it....
നന്നായിരിക്കുന്നു
ടേയ്.. എത്രെണ്ണം അടിച്ചിട്ടാ ഇതെഴുതിയേ? :)
(വേറൊന്നും പറയുന്നില്ല. :))]

പ്രിയ വായനക്കാരാ .....
ഞാനെന്തു പറയേണ്ടു
-നീയില്ലാതെ ഒരു പൂവും വിടരുന്നില്ല
നീയില്ലാതൊരുവായനയും പൂര്‍ണ്ണമാകുന്നുമില്ല-
എന്നിട്ടുമെന്തെ ?