21/1/08

പതാകചിത്രം:ആരോ ഒരാള്‍ :)


ഊമകളുടെ
രാജ്യത്തിന്റെ
പതാകയാണ്
ഞാന്‍.

മുറുമുറുപ്പുകള്‍
മൂകകാഹളം
മുദ്രവച്ച
തുണി.

മഹാത്മാഗാന്ധി
റോഡും
ഇന്ദിരാഗാന്ദി
എയര്‍പോര്‍ട്ടും
വിവേകാനന്ദന്‍
പാറയുമുള്ള
രാജ്യത്തിന്റെ
കൊടി.

വെടിയിറച്ചിക്ക്
ശവക്കച്ച.
ഫാഷനുള്ള
മുലക്കച്ച.
സിദ്ധാന്ത-
വെളിച്ചങ്ങളുടെ
മുദ്രാവാക്യങ്ങള്‍
വിളിച്ച് വിളിച്ച്
അടഞ്ഞുപോയ
എന്റെ ഒച്ച

കേള്‍ക്കാനാരുമില്ലാത്ത
നിലവിളിക്കുമേലെ
മൌനത്തിന്റെ
മലതുരന്ന്
ചൂളം കുത്തിവരുന്ന
ബധിര തീവണ്ടി.

ഗതികെട്ടു ഞാന്‍
വേരില്ലാത്തൊരു
മരക്കൊമ്പില്‍
മോഡിയിലങ്ങു
തൂങ്ങി.

6 അഭിപ്രായങ്ങൾ:

Pongummoodan പറഞ്ഞു...

സനാതനാ..
നന്നായിട്ടുണ്ട്‌...
എല്ലാ ഭാവുകങ്ങളും.

CHANTHU പറഞ്ഞു...

"മോഡി"യിലങ്ങു തൂങ്ങുമ്പോള്‍ നോക്കണേ....

sree പറഞ്ഞു...

"കേള്‍ക്കാനാരുമില്ലാത്ത
നിലവിളിക്കുമേലെ
മൌനത്തിന്റെ
മലതുരന്ന്
ചൂളം കുത്തിവരുന്ന
ബധിര തീവണ്ടി"


nannayi mashe...

ശെഫി പറഞ്ഞു...

നന്നായിരിക്കുന്നു സനാതനാ

suvarnakrishnan പറഞ്ഞു...

nannayittund,

ഹാരിസ് പറഞ്ഞു...

എന്തു പറയാന്‍..?!