3/1/08

യാത്ര

ആദ്യമെല്ലാം
യാത്രയുടെ താളം
തലകുലുക്കി ആസ്വദിച്ചിരുന്നു.
വഴിയരികിലെ വര്‍ണ്ണങ്ങള്‍
മുഖത്ത്‌
തൊട്ടു,തൊടാതെ
പുഞ്ചിരിയ്ക്കും.
കാറ്റിന്റെ സന്തോഷം
തുള്ളിയായ്‌
തെന്നി വീഴും.

കടം പറഞ്ഞ കുഴികള്‍ക്കു മീതെ
പായാന്‍ തുടങ്ങിയപ്പോള്‍
മുന്നിലെ കമ്പിയില്‍ തലയിടിച്ചു;
നെറ്റി മുഴച്ചു.
കൈകള്‍ക്ക്‌ ബലം കൊടുത്ത്‌
രക്ഷപ്പെട്ടു.

മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി.

യാത്ര നീളുന്തോറും...
വിരസത,
കണ്ണിലെ തിരി താഴ്ത്തി.
ഉറക്കം വന്ന്‌
അതും ഊതിക്കെടുത്തി.

25 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

കടം പറഞ്ഞ കുഴികള്‍ക്കു മീതെ
പായാന്‍ തുടങ്ങിയപ്പോള്‍
മുന്നിലെ കമ്പിയില്‍ തലയിടിച്ചു;
നെറ്റി മുഴച്ചു.
കൈകള്‍ക്ക്‌ ബലം കൊടുത്ത്‌
രക്ഷപ്പെട്ടു.

adipoli mashey
karalu kadam vangunna varikal :)

വല്യമ്മായി പറഞ്ഞു...

"യാത്ര" നന്നായി,പ്രത്യേകിച്ചു ഉറക്കം വരുമ്പോഴുള്ള ആ കുലുക്കി ഉണര്‍ത്തല്‍.

മുസ്തഫ|musthapha പറഞ്ഞു...

'...മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി...'

ഇല്ലെങ്കിലങ്ങ് മയങ്ങിപ്പോയേനേ :)

കൊള്ളാം... നല്ലവരികള്‍!

അനിലൻ പറഞ്ഞു...

അയ്യോ!

എറങ്ങണ്ട സലം കഴിഞ്ഞാ!!!

:)

Unknown പറഞ്ഞു...

...മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി...കൊള്ളാംട്ടോ..

രാമചന്ദ്രന്‍ വെള്ളിനേഴി പറഞ്ഞു...

ഏയ് യത്രകള്‍ പലതും തുടങ്ങുമ്പോള്‍ അങിനെയാണ്


തലകുലുക്കി ആസ്വദിച്ചിരുന്നു.
വഴിയരികിലെ വര്‍ണ്ണങ്ങള്‍
മുഖത്ത്‌
തൊട്ടു,തൊടാതെ
പുഞ്ചിരിയ്ക്കും.
കാറ്റിന്റെ സന്തോഷം
പിന്നീടങ്ങോട്ട് തുടങ്ങുകായായി മങ്ങിയ ഭായനകമയ കുലുക്കവും ഇടക്ക് മയങ്ങുമ്പോള്‍ ഞെട്ടലില്‍ ഉണരുമ്പോള്‍ ഇതെന്തുകഥയപ്പ


ശരിക്കും ജീവിതമല്ലെ ഈകവിതയുടെ നാഡി?????????

സുല്‍ |Sul പറഞ്ഞു...

പഞ്ചായത്ത് മുനിസിപ്പാലിറ്റി റോഡുകളെല്ലാം
കുഴികളുടെ അതിപ്രസരമില്ലാതിരിക്കുമ്പോഴത്തെ
കവിതയുടെ ആദ്യഭാഗം.
നാഷണല്‍ ഹൈവേയില്‍ കയറുമ്പോഴുള്ള
കുഴികളും കുലുക്കങ്ങളും നിറഞ്ഞ മദ്ധ്യഭാഗം.
വിചാരിച്ചിടത്തിറങ്ങാനാവാതെ അതിനടുത്ത
സ്റ്റോപ്പില്‍ ഇറക്കാനായി യാത്രയുടെ അവസാനം
വന്നെത്തുന്ന ഉറക്കവും.
കവിത ഗംഭീരം ചന്ദ്രേ :)
-സുല്‍

കാവലാന്‍ പറഞ്ഞു...

ജീവിതത്തിനു തിരശ്ചീനമായിക്കിടക്കുന്ന കവിത.കൊള്ളാം
ആശയാവാഹനത്തിനുള്ള കഴിവ് കവിത വ്യക്തമാക്കുന്നു.അഭിനന്ദനങ്ങള്‍.

Kaithamullu പറഞ്ഞു...

-തുള്ളിയായ്‌ തെന്നി വീഴും.
-തല പിടിച്ചാട്ടി ഉണര്‍ത്തി.

എന്നൊക്കെ വായിച്ച് വിരസത തോന്ന്യപ്പൊ അതാ എറങ്ങേണ്ട സ്റ്റോപ്പിലൊര് രോമാഞ്ചം:

വിരസത,
കണ്ണിലെ തിരി താഴ്ത്തി.
ഉറക്കം വന്ന്‌
അതും ഊതിക്കെടുത്തി.

-ഗംഭീരം, സി.കാന്തേ!

Sethunath UN പറഞ്ഞു...

ന‌ല്ല കവിത ചന്ദ്രകാന്തം!

വേണു venu പറഞ്ഞു...

വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി.
വരികളും വരികളില്‍‍ തുള്ളിച്ചാടുന്ന കവിതയും ഇഷ്ടമായി.:)

പ്രയാസി പറഞ്ഞു...

കൊള്ളാം ചേച്ചിയെ..
ജീവിത യാത്രയാണൊ.!?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ജീവിതയാത്ര നന്നായി...

ആശംസകള്‍

Murali K Menon പറഞ്ഞു...

കൊള്ളാം...2008 ന്റെ തുടക്കം ഇഷ്ടമായി. യാത്ര അഭംഗുരം സന്തോഷകരമായ് മുന്നോട്ട് പോകട്ടെ. ആശംസകള്‍!

Suraj പറഞ്ഞു...

ഓര്‍മ്മയിലെ ഗന്ധം തൊട്ടുണര്‍ത്തിയ വരികള്‍. ജനലഴികളുടെ ആ തുരുമ്പ് മണം ശരിക്കും മൂക്കിലേക്കിരച്ചു കയറി കവിതവായിച്ച്പ്പോള്‍.

നല്ല ഒബ്സര്‍വേഷന്‍, നല്ല വിളക്കിച്ചേര്‍ക്കല്‍.

ആശംസകള്‍!

ദിലീപ് വിശ്വനാഥ് പറഞ്ഞു...

മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി.

കിടിലന്‍ വരികള്‍.

ഉപാസന || Upasana പറഞ്ഞു...

കടം പറഞ്ഞ കുഴികള്‍...
എന്തൊരു ഉപമ..!

“മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി“

കൂടുതല്‍ ഇഷ്ടമായ് ഈ വരികള്‍..!
:)
എന്നും സ്നേഹത്തോടെ
ഉപാസന

ശ്രീ പറഞ്ഞു...

വൈകിയെങ്കിലും ഞാനിങ്ങെത്തി.

ജീവിത യാത്ര നന്നായി ചേച്ചീ... നല്ല അര്‍‌ത്ഥവത്തായ വരികള്‍‌!
:)

umbachy പറഞ്ഞു...

ചന്ദ്ര കാന്തി!!!!

Sanal Kumar Sasidharan പറഞ്ഞു...

മനോഹരം

ഹരിശ്രീ പറഞ്ഞു...

മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി

നല്ല വരികള്‍...

ആശംസകളോടെ...

ഹരിശ്രീ.

ഏ.ആര്‍. നജീം പറഞ്ഞു...

ചെറിയ തട്ടലും മുട്ടലും സൗകര്യപൂര്‍‌വം കാര്യമാക്കാതായാല്‍ യാത്ര ആസ്വാദ്യകരമാകും.. ജീവിതയാത്രപോലും...

യാത്ര നന്നായി...

ചന്ദ്രകാന്തം പറഞ്ഞു...

ഈ വഴി വന്ന നല്ല മനസ്സുകള്‍ക്ക്‌ നന്ദി.
എല്ലാര്‍ക്കും സുഖകരമായ യാത്ര ആശംസിയ്ക്കുന്നു.

Seema പറഞ്ഞു...

നന്നായിരിക്കുന്നു...

പരിത്രാണം പറഞ്ഞു...

നല്ല കവിത നന്നായിരിക്കുന്നു.

"യാത്ര നീളുന്തോറും...
വിരസത,
കണ്ണിലെ തിരി താഴ്ത്തി.
ഉറക്കം വന്ന്‌
അതും ഊതിക്കെടുത്തി"

ജീവിതമാകുന്ന നാടകത്തിലെ ഓരോ വേഷങ്ങള്‍ അഭിനയിച്ചു തീര്‍ത്ത് പുതിയ വേഷങ്ങളിലേക്കുള്ള യാത്രയല്ലേ അപ്പോള്‍ എപ്പോഴും അതിനുള്ള ഒരുക്കത്തില്‍ ആയിരിക്കണ്ടേ?
ഈ വിരസത അതിനൊരു തടസ്സമാകുമോ?

ഏതൊരു യാത്രക്കു പോകുമ്പോഴും നമ്മള്‍ അതിനുള്ള ഒരുക്കം നടത്തും പക്ഷേ എല്ലാ മനുഷ്യനും അന്ത്യയാത്ര നിശ്ചയം എന്നറിഞ്ഞിട്ടും നാം ആരും ആ യാത്രക്കു അത്യവശ്യം വേണ്ടകാര്യങ്ങള്‍ പോലും ഓര്‍ക്കുന്നില്ല എന്നതാണു സത്യം. ഈ യാത്ര അവസാനിക്കുന്നിടത്ത് പുതിയൊരു യാത്ര ആരംഭിക്കാനുണ്ട് അതു മറന്നു പോകരുത്!

എന്ന് സസ്നേഹം
കൂട്ടുകാരന്‍