11/12/07

ഊമയാവുന്നതില്‍

ഈപുഴകളൊക്കെ എവിടേയ്ക്കാണൊഴുകിപ്പോകുന്നത് ...
മഴയിലൂടെയാണോജനനം ?
മരുഭൂമിയാവുമോപൂരണം!
മഴപെയ്തുപെയ്തുതീര്‍ന്നുപോകില്ലെ?
ഇടിച്ചിത്രങ്ങള്‍കെട്ടുപോവില്ലെ?
ഞാന്‍വളര്‍ന്ന്മുതുമുത്തച്ഛനില്‍മുറ്റുമോ?
അമ്മപെയ്തുതളര്‍ന്നുപോയല്ലോ?!!
ഇല്ലഞാനൊന്നുംമിണ്ടുന്നില്ല-
ഞാനൊന്നുംകണ്ടില്ല: അറിഞ്ഞതില്‍പ്പരമൊന്നും.
ഇല്ല അറിഞ്ഞില്ല; കേട്ടതില്‍പ്പരമൊന്നും.
ഇല്ല കേട്ടില്ല; കൊണ്ടതില്‍പ്പരം;
ഇല്ലകൊണ്ടില്ലതുണ്ടതില്‍പ്പരം-
മിണ്ടിയതേയില്ല....

അഭിപ്രായങ്ങളൊന്നുമില്ല: