25/12/07

മുതിരല്‍

ഏതുറക്കത്തിലും ഒരു കട്ടിലിന്റെ
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.

ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?

10 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ക്രിസ്മസ് ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല വരികള്‍

ക്രിസ്തുമസ് ആശംസകള്‍

asdfasdf asfdasdf പറഞ്ഞു...

മാഷെ സൂപ്പറായി വരികള്‍.

കുഞ്ഞായി | kunjai പറഞ്ഞു...

നന്നായി എഴുതി

കുട്ടനാടന്‍ പറഞ്ഞു...

ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും

അവനവനുവേണ്ടി ...
പിന്നെന്തിനാ ചോദിക്കാന്‍ മുതിരുന്നെ?

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ പറഞ്ഞു...

ഇത്തരം മാറ്റങ്ങളില്‍ വ്യസനിക്കാറുള്ള മാതാപിതാക്കളെ എപ്പോഴൊക്കെയോ കണ്ടിരുന്നു, ചെറുപ്പത്തില്‍ തലവേദനകള്‍ മാത്രമേ കൊടുത്തിരുന്നെങ്കില്‍ക്കൂടി. ഓരോ യാഥാര്‍ത്ഥ്യങ്ങളും വേദനകളായി നമ്മില്‍ ഘനീഭവിക്കുകയാണ്‌. അപ്പോള്‍ മാറ്റങ്ങള്‍ അനിവാര്യമാകുന്നു.

നന്നായി. വീണ്ടും എഴുതുക.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ആത്മസാക്ഷാല്‍ക്കാരം അവസാനം മാത്രം !

Pramod.KM പറഞ്ഞു...

ഒതുക്കത്തിലേക്ക് മുതിര്‍ന്നിരിക്കുന്നു വരികള്‍..

മയൂര പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

:)