1/12/07

വിവര്‍ത്തന ശേഷം കുമാരന്‍ ഗര്‍ജ്ജനമംഗലം എന്ന ഭാഷ


മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
‍ഞാനുണ്ടായിരുന്നു

തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി

ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു

നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്‌

ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു

ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്
‍വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്‍ക്കിടയില്
‍അതു പതുങ്ങിക്കിടക്കുന്നു

ഉപമകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു

എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ

നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ

പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം

വ്യായാമം മുടങ്ങിയാല്
‍പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാത്മകഥ

8 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

ഗ്രേയ്റ്റ്.
ഉപമയിലെ മ വിട്ടുപോയി.തിരുത്തൂ

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan പറഞ്ഞു...

തേങ്ങ ഈന്തങ്ങയായി വിവര്‍ത്തിപ്പോയതിനാലാവണം ഇങ്ങനെ..

ഭൂമിപുത്രി പറഞ്ഞു...

വിവര്‍ത്തനശേഷവും ദുറ്മേദസ്സ് കുറഞ്ഞില്ലെന്നൊ?

മന്‍സുര്‍ പറഞ്ഞു...

വില്‍സണ്‍ ഭായ്‌...

നന്നായിരിക്കുന്നു...

എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ

തീര്‍ച്ചയായും എത്രയൊക്കെ മാറ്റങ്ങള്‍ നിന്നിലുണ്ടായലും
കവിതകളുടെ ആയുസ്സ്‌ നീ നീട്ടി കൊടുക്കുന്നല്ലോ
അവര്‍ നിന്നെ മനസ്സിലാക്കും
ദുബായിയും..ബര്‍ദുബായിയും പോലെ

നന്‍മകള്‍ നേരുന്നു

നിലാവര്‍ നിസ പറഞ്ഞു...

സുഹൃത്തേ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

simy nazareth പറഞ്ഞു...

വിവര്‍ത്തനത്തില്‍ ഒന്നുകില്‍ തടിക്കും അല്ലെങ്കില്‍ മെലിയും :-)

മാര്‍ക്വേസിന്റെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്ത എഡിത്ത് ഗ്രോസ്മാന്‍ പറഞ്ഞതു നോക്കൂ.

"Fidelity is surely our highest aim, but a translation is not made with tracing paper. It is an act of critical interpretation. Let me insist on the obvious: Languages trail immense, individual histories behind them, and no two languages, with all their accretions of tradition and culture, ever dovetail perfectly. They can be linked by translation, as a photograph can link movement and stasis, but it is disingenuous to assume that either translation or photography, or acting for that matter, are representational in any narrow sense of the term. Fidelity is our noble purpose, but it does not have much, if anything, to do with what is called literal meaning. A translation can be faithful to tone and intention, to meaning. It can rarely be faithful to words or syntax, for these are peculiar to specific languages and are not transferable."

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല വരികള്‍.

Latheesh Mohan പറഞ്ഞു...

Wilsaaa..

This one is brilliant. Hats off..