24/11/07

ജ്യാമിതിയുടെ നഗരം

ലംബവും തിരശ്ചീനവും
തെറ്റിയ നഗരത്തില്‍
കോണുകള്‍ ചുറ്റി
ഈച്ചയിട്ടു പഴക്കിയ
നന്നാറി സര്‍ബത്ത്‌
കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു
നടക്കുന്നു ഞാന്‍.

മുന്‍പില്‍
തെരുവിണ്റ്റെ വിശാലത
സൂചിക്കുഴയിലെ
നൂലു പോലെ
നീണ്ടു വലിഞ്ഞ്‌
കണ്ണില്‍ കിഴിയുന്നു.

തുപ്പലില്‍ ചവിട്ടി
അറപ്പില്‍
ടാറിണ്റ്റെ പുല്ലില്‍
കാലിട്ട്‌ തൂത്ത്‌
കാര്‍ക്കിച്ച്‌ തുപ്പി-
ത്തുപ്പലില്‍
അതിരുകള്‍ ചീന്തിയ
സൂര്യനേക്കണ്ട്‌
ചൂട്‌ പനിക്കുന്നെവിടെയോ.

നന്നാറി സര്‍ബത്ത്‌
തികട്ടിണ്റ്റെ കുത്തില്‍
മധുരം മടുത്ത
ഗ്ളാസിന്‍ പുറത്ത്‌
പതഞ്ഞു തൂവി
കാല്‍നടവഴികളില്‍
മണം പിടിച്ച്‌
എനിക്ക്‌
മുന്‍പേ ഒഴുകുന്നു.

ഓടേണ്ടാ,
എനിക്കറിയാം
നാളെ നീ വളിക്കുമെന്ന്.

മുകള് പെരുക്കി
അര കുറുക്കിയ
ചഷകത്തില്‍
വടിവൊത്ത
കുമിളകള്‍
മെനഞ്ഞു
നീ വാ,
പകലിണ്റ്റെ ഇരുട്ടില്‍
നമുക്കു രമിക്കാം
ഇരമ്പുന്ന
നിണ്റ്റെ പിടച്ചിലുകള്‍
ഞാനറിയു-
മന്നെണ്റ്റെ നാവില്‍.

അന്നേരം
നീളവും
ചതുരവുമെത്താത്ത
നമ്മുടെ
പുല്‍പ്പായില്‍
നിനക്കു
പുറം തിരിഞ്ഞ്‌
കാശു കടം പറയും
ഞാന്‍.

പുലഭ്യമാടിക്കൊണ്ട്‌
ഗ്ളാസ്സിലേക്ക്‌
നീയെങ്ങെനെ
തിരികെപ്പോകും?
തട്ടിത്തൂവി
വീഴില്ലേ പിന്നേയും,
നഗരം
പണ്ടേ നേരെയല്ല.

4 അഭിപ്രായങ്ങൾ:

സുനീഷ് പറഞ്ഞു...

ഒന്നും ചമയ്ക്കാന് തോന്നാത്തത് കൊണ്ട് ബാക്കിയുള്ള കഷണങ്ങള് ഇട്ടുണ്ടാക്കിയ ഒരു പഴയ വളിച്ച അവിയല് ഇപ്പോള് പുതിയ ഇലയില് വിളമ്പുന്നു.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

രുചിച്ചു നോക്കി. വലുതായി വളിച്ചിട്ടൊന്നും ഇല്ല.

lost world പറഞ്ഞു...

തിടുക്കമെന്തിന്?

മനോജ് കാട്ടാമ്പള്ളി പറഞ്ഞു...

nannayi ee nagaram