21/11/07

മിയാത്ത എന്ന പശു(മിനിക്കഥ)

കുമ്പസാരക്കൂട്ടില്‍“മിയാത്ത
വിയര്‍ത്തു,
പിന്നെ തണുത്തു
വെറുങ്ങലിച്ചു.
വിശുദ്ധ ന്യാധിപന്റെ
കൊട്ടുവടി
ഉയര്‍ന്നു താണു
അവസാനമായി
എന്തെങ്കിലും?
അവര്‍ എന്നെ....
മിയാത്തയുടെ ഓര്‍മ്മയുടെ
ഞരമ്പു മുറിഞ്ഞു.
മാന്യന്മാരെ അവഹേളിക്കരുത്‌!!!!!
സാക്ഷികളുണ്ടോ?
അങ്ങുന്നെ,
സാക്ഷികളാകാന്‍
ആര്‍ക്കും
ക്ഷമയില്ലായിരുന്നു.
ശ്രോതാക്കളുടെ
ബാഹ്യ കര്‍ണ്ണങ്ങളില്‍
ഇലയനക്കങ്ങള്‍ തീര്‍ത്ത്‌
ശബ്ദവീചികള്‍ അടങ്ങി.
ശേഷം
മുരള്‍ച്ച,അമറല്‍
നിറം പിടിപ്പിച്ച
പൂച്ചിരി
മുളചീന്തല്‍
കരച്ചിലിന്റെ കോറസ്സ്‌
തീര്‍ന്നു


4 അഭിപ്രായങ്ങൾ:

ഏ.ആര്‍. നജീം പറഞ്ഞു...

ആശയം നന്നായി, സൂരജ് പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല..(മന്‍സിലാവാഞ്ഞിട്ടാകാം ..കഥാകാരന്‍ / കവി എന്താ ഉദ്ദേശിച്ചതെന്നറിയില്ലല്ലോ ‌

GLPS VAKAYAD പറഞ്ഞു...

സൂരജിനും നജീമിനും,
ദുര്‍ഗ്രാഹ്യത മാറ്റുന്നു,വിലപ്പെട്ട അഭിപ്രായത്തിനു നന്ദി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കരച്ചിലിന്റെ കോറസ്സ്‌ മാത്രമേ തീര്‍ന്നുള്ളൂ?

Suraj പറഞ്ഞു...

ബ്ലോഗിന്റെ ജനാധിപത്യം!
കവിതാകാരിയുടെ തുറന്ന മനസിനു നല്ല നമസ്കാരം.

മറ്റൊരു ആശയം ഉരുത്തിരിയുന്നുണ്ടോ?
ആര്‍ക്കെങ്കിലും ഒരു കൈ നോക്കാവുന്നതാണ്.