24/11/07

ഒരു കൊല നടത്തണം

ഒരു കൊല നടത്തണം
നടത്തിയാല്‍ മാത്രം പോര
പിടികൊടുക്കാതെ രക്ഷപെടുകയും വേണം.

ലൈബ്രറിയില്‍ നിന്ന്
പത്രമോഫീസില്‍ നിന്ന്
ഷെര്‍ലക്ക് ഹോംസില്‍ നിന്ന്
ബാറ്റണ്‍ബോസില്‍ നിന്ന്
തലയിലേക്ക്
കണ്ണിലേക്ക്
കയ്യിലേക്ക്
ഒരു തരിപ്പ്.

രക്തം തറയില്‍ വീഴാതെ
എല്ലുകള്‍ ഊരിയെടുക്കണം
ഓണ്‍ലൈന്‍ ഡോക്ടറോട് ചോദിക്കണം
തെളിവുകളൊന്നും അവശേഷിപ്പിക്കയുമരുത്.

മുറിച്ചെടുക്കാന്‍ മൂര്‍ച്ചയുള്ള കത്തി വേണം
വിദേശത്തു നിന്നും കൊണ്ടുവരുന്നതാകുമ്പോള്‍
ക്വാളിറ്റി കൂടും തെളിവും ഉണ്ടാകില്ല.

സംഭവം നടത്തേണ്ട സ്ഥലം നിശ്ചയിക്കണം
കൊല്ലേണ്ട ആളെ അനുനയിപ്പിച്ച് കീഴടക്കണം
ബലപ്രയോഗം തീരെ പാടില്ല
ആവശ്യമെങ്കില്‍ മദ്യം ഉപയോഗിക്കയും ആവാം

കുപ്പിയുടെ ലേബലും
ബില്ലും കത്തിച്ചൊഴുക്കണം
കൈയുറ ധരിക്കണം
ഫിംഗര്‍ പ്രിന്റ് എവിടേയും വരരുതല്ലോ.

ഏതെങ്കിലും കാരണത്താല്
‍ഇര വഴുതിപ്പോയാല്
‍പിന്നെ സ്വയം ഇരയാവനും കഴിയണം
ആവശ്യം ഒരു കൊല നടത്തുകയാണ്
അത് സ്വയം ആയാലെന്താ….

21 അഭിപ്രായങ്ങൾ:

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ഒരു കൊല നടത്തണം
നടത്തിയാല്‍ മാത്രം പോര
പിടികൊടുക്കാതെ രക്ഷപെടുകയും വേണം.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

അവസാനം പവനായി ശവമായി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഗായത്രീ മന്ത്രം ചൊല്ലിക്കോളൂ

:)

Sapna Anu B.George പറഞ്ഞു...

മരണം ആരുടെയും കുത്തകയല്ല... അതിനുള്ള സമയം‍ നിശ്ചയിച്ചുറപ്പിച്ചിട്ടാ ഇങ്ങോട്ടു വിട്ടിരിക്കുന്നത്..... പ്രിയപറഞ്ഞതു പോലെ ഗായത്രീമന്ത്രം ചൊല്ലിക്കോളൂ... ഇരിങ്ങലെ. ഒരു തിരക്കഥ എഴുതുന്നോ....ഇക്കണക്കിനു സൂപ്പര്‍ഹിറ്റ്.പിന്നെ.. നിവര്‍ത്തികേടുകൊണ്ട് ഇതിനു മുതിരുന്നവര്‍ ഉണ്ട്,ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍.. അവരെ പരിഹസിക്കരുത്. കവിത ഉഗ്രന്‍. ‍

സഹയാത്രികന്‍ പറഞ്ഞു...

രാജുവേട്ടാ... കൊള്ളാം...കൊള്ളാം

ആത്മഹത്യ ചെയ്യാന്‍ ആശിക്കുന്നവര്‍ക്ക് ഒരു റെഫറന്‍സ് നോട്ട്
:)

വിഷ്ണു പ്രസാദ് പറഞ്ഞു...

നന്നായി തുടങ്ങിയെങ്കിലും അതുപോലെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു:
ഒരു കൊല നടത്തണം-എന്തിന്?
ആത്മഹത്യ ചെയ്യാനുള്ള ഒരാളുടെ ഒരുക്കം എങ്ങനെ അകാരണമായ ഒന്നാകും?
കൊലയാളിയുടെ ഒരു പതുങ്ങല്‍ കവിതയില്‍ ഉണ്ട്.

ധ്വനി | Dhwani പറഞ്ഞു...

ഇരയില്ലെങ്കില്‍ സ്വയം ഇര! കൊലനടത്തുകയെന്നതു ഒരാവശ്യം?

മന്ത്രങ്ങളൊന്നും അറിയില്ല. ഇതേറ്റു പറയൂ; ''ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിയ്ക്കേണമേ'' :)

''കൊല്ലേണ്ട ആളെ അനുനയിപ്പിച്ച് കീഴടക്കണം
ബലപ്രയോഗം തീരെ പാടില്ല'' .. ഹെന്റെ നെഞ്ചിടിപ്പ് കൂടി.

ഇതു വായിച്ചപ്പോള്‍ കവിതയെക്കെന്തെല്ലാം സംവദിയ്ക്കാം എന്നു തോന്നി. തികച്ചും ശക്തമായ മാധ്യമം.

മന്‍സുര്‍ പറഞ്ഞു...

നന്നായിരിക്കുന്നു.....

കാര്യങ്ങള്‍ ഇങ്ങിനെയായ സ്ഥിതിക്ക്‌....ഇനിയുമാളുകള്‍ അന്വേഷിച്ചു വരാന്‍ സാധ്യതയേറെ....

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana പറഞ്ഞു...

:)
ഉപാസന

Ajith Polakulath പറഞ്ഞു...

ഇപ്പോള്‍ നടക്കുന്നതും അതാണ്...

കവിതയിലെ തീം ഇഷ്ടായി ..
ആതമഹത്യയും ഒരു തരം കൊലപാതകമാ..

എല്ലാ ആശംസകളും

അജിത്ത്

കുഞ്ഞന്‍ പറഞ്ഞു...

മാഷെ...

എന്നേക്കോണ്ട് കൊലചെയ്യാന്‍ പറ്റില്ല..

ഒന്നാമത്, കൊല ചെയ്യുന്നതിനുമുമ്പ് ഞാനെന്റെ കുടുമ്പത്തെപ്പറ്റി ആലോചിക്കും..

രണ്ടാമത്തേത്, കൊല നടത്തിയാല്‍ പിന്നെ അതിന്റെ കുറ്റബോധം കൊണ്ടു ഞാന്‍ പടുകുഴിയിലേക്കു പോകും നീറി നീറി, കൊലചെയ്യപ്പെട്ട ആള്‍ക്കുമുണ്ടാവില്ലെ കാത്തിരിക്കുന്ന കണ്ണുകള്‍..!

ഇത്ര ബുദ്ധിപൂര്‍വ്വം കൊലചെയ്യാന്‍ കഴിവുള്ള ആളാണു ഞാനെങ്കില്‍, എന്റെ ബൂലോക കഥകളും കവിതകളും അദ്ദേഹത്തിനെക്കൊണ്ട് വായിപ്പിച്ചാല്‍ ഒരു തെളിവുമില്ലാതെ വടിയായിക്കോളും..ഇപ്പോള്‍ അനവധിയാളുകള്‍ അന്റെ ഇരയായിക്കൊണ്ടിരിക്കുകയാണ്...!

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഈ പുതിയ കാലത്ത് ആത്മഹത്യയും കൊലപാതകം പോലെ കരുതലോടെ ചെയ്തു തീര്‍ക്കേണ്ട ഒരു കൃത്യമാണ്.അല്ലെങ്കില്‍ ശവത്തിന്റെ തലനാരിഴകീറി ജീവിച്ചിരിക്കുന്ന വേണ്ടപ്പെട്ടവരെ വഴിമുട്ടിക്കും നമ്മുടെ സമൂഹത്തിന്റെ ക്രൂരമായ കൌതുകങ്ങള്‍.അതു കൊണ്ട് കൊല
‘ നടത്തിയാല്‍ മാത്രം പോര
പിടികൊടുക്കാതെ രക്ഷപെടുകയും വേണം’

ചികഞ്ഞെടുക്കാന്‍ ഇതൊരാത്മഹത്യയാണെന്നതിന്റെ
‘തെളിവുകളൊന്നും അവശേഷിപ്പിക്കരുത്’

കൊലയാളിയും ഇരയും ഒന്നാകുന്ന ഈ ഉദ്യമത്തില്‍ ആര് ആരെക്കൊല്ലുന്നു എന്നത് പ്രസക്തമല്ല.
‘ആവശ്യം ഒരു കൊല നടത്തുക’യാണല്ലൊ.

കവിത ഇഷ്ടമായി രാജു.

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഈ പുതിയ കാലത്ത് ആത്മഹത്യയും കൊലപാതകം പോലെ കരുതലോടെ ചെയ്തു തീര്‍ക്കേണ്ട ഒരു കൃത്യമാണ്.അല്ലെങ്കില്‍ ശവത്തിന്റെ തലനാരിഴകീറി ജീവിച്ചിരിക്കുന്ന വേണ്ടപ്പെട്ടവരെ വഴിമുട്ടിക്കും നമ്മുടെ സമൂഹത്തിന്റെ ക്രൂരമായ കൌതുകങ്ങള്‍.അതു കൊണ്ട് കൊല
‘ നടത്തിയാല്‍ മാത്രം പോര
പിടികൊടുക്കാതെ രക്ഷപെടുകയും വേണം’

ചികഞ്ഞെടുക്കാന്‍ ഇതൊരാത്മഹത്യയാണെന്നതിന്റെ
‘തെളിവുകളൊന്നും അവശേഷിപ്പിക്കരുത്’

കൊലയാളിയും ഇരയും ഒന്നാകുന്ന ഈ ഉദ്യമത്തില്‍ ആര് ആരെക്കൊല്ലുന്നു എന്നത് പ്രസക്തമല്ല.
‘ആവശ്യം ഒരു കൊല നടത്തുക’യാണല്ലൊ.

കവിത ഇഷ്ടമായി രാജു.

മുക്കുവന്‍ പറഞ്ഞു...

good one iringal..

Suraj പറഞ്ഞു...

സ്തോഭജനകമായ തീം!
നല്ല ക്രാഫ്റ്റ്, നല്ല വായനാനുഭവം.

Madhavikutty പറഞ്ഞു...

suhruthe,
kavitha nannayittundu.

ബാജി ഓടംവേലി പറഞ്ഞു...

നല്ല വരികള്‍. അഭിനന്ദനങ്ങള്‍.
ആദ്യ തീരുമാനത്തില്‍ നിന്നും
പിന്നോക്കം പോയത് ശരിയായില്ല.
കൊല്ലാന്‍ തീരുമാനിച്ചാല്‍ കൊല്ലണം
അതിനായ് എത്ര നാള്‍ വേണമെങ്കിലും തോളില്‍ കൈയ്യിട്ടു നടക്കാം, സ്‌നേഹം അഭിനയിക്കാം.
നിങ്ങള്‍ പഠിച്ചത് കൊലയുടെ പാഠങ്ങളാണ്.
ആത്‌മഹത്യയുടെ താളം നിങ്ങള്‍‌ക്കറിയില്ല. ആത് ഒന്നേന്നു പഠിക്കണം.
ജീവിക്കുമ്പോള്‍ മനുഷ്യനായി ജീവിക്കുക.
മരിക്കുമ്പോള്‍ മനുഷ്യനായി മരിക്കുക.
എന്തായാലും മരണം ഒരിക്കലേയുള്ളൂ അത് ഒരു മാസ്‌റ്റര്‍ പീസാകണം.(വെറുതെ മരിക്കാന്‍ ഞാനില്ല)
സസ്‌നേഹം
ബാജി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കൊല = ഇര. കൊന്നവന്‍ = മരിച്ചവന്‍. രണ്ടു പേരും ഒരാള്‍ തന്നെ. രണ്ടു പേരും ജീവിച്ചിരിക്കുന്നു. മരണം നടന്നത് സങ്കല്പത്തിലുമാകാം. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു കത്തിയുടെ മൂര്‍ച്ചയുടെ അകലം മാത്രമെയുള്ളു. എപ്പോള്‍ വേണമെങ്കിലും ആ മൂര്‍ച്ചയിലേക്കു സ്വയം തെന്നി വീഴാം. അല്ലെങ്കില്‍ തോളിലെ കൈയൊന്നയച്ചുകൊടുത്താല്‍ അവന്‍/അവള്‍ വീണുകൊള്ളും. എന്താണിന്നു നാം കാണുന്ന ജീവിതം ? ഈ വാള്‍ത്തലപ്പിനു ചുറ്റുമുള്ള ഒരു കസേര കളിയല്ലേ.
ഇരിങ്ങലിന്റെ കവിതകള്‍ ആസ്വാദനത്തിന്റെ നിരവധി വാതായനങ്ങള്‍ നമുക്കു മുമ്പില്‍ തുറന്നു വയ്ക്കുന്നു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ജീവിതത്തിന്റെ നിശ്ചലതയില്‍നിന്നും രക്ഷപ്പെടാനായിരിക്കുമല്ലോ ഒരു കൊലയെങ്കിലും നടത്തണമെന്ന് തീരുമാനിക്കുക.
എന്നാല്‍ ഭയം കാരണം വീണ്ടും നിശ്ചലതയിലേക്ക് മനസ്സ് സാഹസികത അഭിനയിച്ചുകൊണ്ട് ഓടിയൊളിക്കുന്നു...!!

ആത്മഹത്യാപരമായ നിശ്ചലതയില്‍ നിന്നും ആത്മഹത്യാ തീരുമാനത്തിലേക്ക് ഒട്ടും ദൂരമില്ല ഇരിങ്ങല്‍.
എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പോലും ദൈര്യമില്ലാതെ ഒരു കവിത എഴുതി കാമം കരഞ്ഞു തീര്‍ക്കുന്നോ?!!!

(ഘ്‌ര്‍‌ര്‍‌ര്‍....ര്‍.. വന്യതയെ ഒന്നു ഊതിപ്പെരുപ്പിക്കട്ടെ.)

ചിത്രകാരന്‍ ഒരു ഘാതകനായി ...ദുബായിയിലോട്ടു വരണോ?
ആത്മഹത്യ കുറിപ്പും,മുങ്കൂട്ടിയുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സംഘടിപ്പിച്ചു വക്കാമെങ്കില്‍ ... സൌകര്യം !!!
സസ്നേഹം :)

വല്യമ്മായി പറഞ്ഞു...

ആദ്യവരികളിലെ ധൈര്യം അവസാനം ഭീരുത്വമായി മാറിയത് ഇഷ്ടമായി,ഏതു ശക്തന്റെയും ഉള്ളീല്‍ അന്തര്‍ലീനമായ ആ പേടിയെ ന്യായീകരണത്തോടെ തുറന്നു കാട്ടാന്‍ പറ്റി.അഭിനന്ദനങ്ങള്‍.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

അതു നന്നായി.പക്ഷേ സൂക്ഷിക്കണം .ഡിറ്റക്ടീവ്‌ പുഷ്പരാജും മാര്‍ക്സിനും .... :)