21/11/07

മുറിവുകള്‍

ആഘാതം ചാര്‍ത്തിയ
വിള്ളലുകളിലൂടെ
ചോര കിനിഞ്ഞിറങ്ങി.

അക്ഷര മണികളും,
വരനൂലുകളും,
വിത്തെടുക്കാന്‍ ഉണക്കി സൂക്ഷിച്ച
പൂച്ചെണ്ടുകളും,
അരികു പൊടിഞ്ഞ്‌
മഷി പരന്ന
മഞ്ഞക്കടലാസുകളും,
ബാലവാടിട്ടീച്ചര്‍ സമ്മാനിച്ച
പൂക്കള്‍ തുന്നിയ തൂവാലയും,
അമ്മ ആദ്യമണിയിച്ച കുഞ്ഞുടുപ്പും,
ചുവന്ന്‌ കുതിര്‍ന്നു.

തേന്‍ പുരട്ടി,
അടുക്കി വച്ചതൊക്കെ
ഒന്നൊന്നായി ചിതറി.

വീണമര്‍ന്നതെല്ലാം
വാരിയെടുക്കാനാവും മുന്‍പേ...
നനഞ്ഞ ഭിത്തിയിലൂടെ
ചുകപ്പ്‌
ആര്‍ത്തലച്ച്‌ ഒഴുകിപ്പോയി.

ആഴ്‌ന്നിറങ്ങും വേദനകള്‍
പറിച്ചെറിയാന്‍ വയ്യ.

മര്‍മ്മത്തില്‍ എയ്ത കൈകളുടെ
ജീവ ഘടന
എന്റേതു തന്നെയാവുമ്പോള്‍...

12 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

മഞ്ഞക്കടലാസുകളും,
ബാലവാടിട്ടീച്ചര്‍ സമ്മാനിച്ച
പൂക്കള്‍ തുന്നിയ തൂവാലയും,
അമ്മ ആദ്യമണിയിച്ച കുഞ്ഞുടുപ്പും,
ചുവന്ന്‌ കുതിര്‍ന്നു

ee varikalil njanum kuthirnnu....

സുല്‍ |Sul പറഞ്ഞു...

"ആഴ്‌ന്നിറങ്ങും വേദനകള്‍
പറിച്ചെറിയാന്‍ വയ്യ."

എന്തു പറ്റീ ഹെ? റോഡില്‍ കാല്‍ തെന്നി വീണോ.

നന്നായിരിക്കുന്നു.

-സുല്‍

Suraj പറഞ്ഞു...

(? സ്വയംക്യതമായ) ഏതോ വേദനയെക്കുറിച്ചുള്ള “ആബ്സ്ട്രാക്റ്റ്” ആവിഷ്കാരം എന്നതിലപ്പുറം ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ?
മനസ്സിലായാല്‍ ഇവിടെ കുറിച്ചിടണേ...
പ്ലീസ്...

(Nota Bene :വിമര്‍ശങ്ങള്‍ വ്യക്തിപരമല്ല.വ്യക്തിപരമായി എടുക്കുന്നവരെ ജൌളി പൊക്കി അടിക്കും!)

പ്രയാസി പറഞ്ഞു...

:)......:((((

Sandeep PM പറഞ്ഞു...

മര്‍മ്മത്തില്‍ എയ്ത കൈകളുടെ
ജീവ ഘടന
എന്റേതു തന്നെയാവുമ്പോള്‍...

സത്യം ...

Murali K Menon പറഞ്ഞു...

ചില വേദനകള്‍ മന:പൂര്‍വ്വം സംഭവിക്കുമ്പോള്‍, ചില വേദനകള്‍ അറിയാതെ സംഭവിക്കുന്നു. പക്ഷെ വേദനകള്‍ക്ക് മാറ്റമില്ല...ഒടുവില്‍ ആശ്വാസം കണ്ടെത്തുന്നത് എല്ലാം നല്ലതിനുവേണ്ടിയെന്ന പൊതു തത്വത്തിലും.
നന്നായി... അറിയില്ല ഞാന്‍ മനസ്സിലാക്കിയത് ശരിയാണോ എന്ന് (കവിത്വം കുറവാണ്. ക്ഷമിക്കുക)

സഹയാത്രികന്‍ പറഞ്ഞു...

ചേച്ച്യേ... :)

ഏ.ആര്‍. നജീം പറഞ്ഞു...

:)

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല വരികള്‍.

Unknown പറഞ്ഞു...

nice.........:)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

മര്‍മ്മത്തില്‍ എയ്ത കൈകളുടെ
ജീവ ഘടന
എന്റേതു തന്നെയാവുമ്പോള്‍.....
:)
വീണമര്‍ന്നതെല്ലാം
വാരിയെടുക്കാനാവും മുന്‍പേ...
നനഞ്ഞ ഭിത്തിയിലൂടെ
ചുകപ്പ്‌
ആര്‍ത്തലച്ച്‌ ഒഴുകിപ്പോയി.

ആര്‍ത്തതും അലച്ചതും അലഞ്ഞതും അലിഞ്ഞതും എല്ലാം അതേ ജൈവഘടനകള്‍ എന്നും കൂടി തിരിച്ചറിയുമ്പോള്‍ കുറഞ്ഞപക്ഷം ഉറക്കെ ഒന്നലറുകയെങ്കിലും വേണം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

മര്‍മ്മത്തില്‍ എയ്ത കൈകളുടെ
ജീവ ഘടന
എന്റേതു തന്നെയാവുമ്പോള്‍...