9/11/07

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.........



നാഥൂറാമിന്റേത്‌ ദയാവധം,

ബുദ്ധന്‍ ഷണ്ഡനായിരുന്നു,

മറിയം ക്രിസ്തുവിന്റെ

വെപ്പാട്ടിയായിരുന്നു,

എന്നിങ്ങനെ സമര്‍ത്ഥിക്കുക



നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍........



പ്രണയച്ചതുപ്പിനു ചുറ്റും വേലി കെട്ടി

ഭ്രമത്തിനും ഭ്രാന്തിനുമിടയിലുള്ള-

അകലത്തെ

വട്ടത്തിലും നീളത്തിലുമളക്കുക



നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍



മുലക്കണ്ണുകളുടെ ആസക്തിയെ,

പൊക്കിള്‍ച്ചുഴിയാം ബര്‍മുഡ ട്രയാംഗിളിനെ,

കൃസരിയുടെ ഉദ്ധാരണത്തെ

ജി-സ്പോട്ട് എന്ന മാന്ത്രിക ബിന്ദുവിനെ

യോനീമാഹാത്മ്യങ്ങളെ-

പറ്റി

ഒന്നരപ്പേജില്‍ കവിയാതെ ഉപന്യസിക്കുക



നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍..........



ടെക്സാസിലോ, പിലാഡല്‍ഫിയയിലോ

ഇരുന്നോ കിടന്നോ

ചത്തുപോയ

രാമകൃഷ്ണനെന്ന പൂച്ചയേയോ

ശാര്‍ങ്ധരനെന്ന നായയെയോ

ഓര്‍ത്ത്‌

“മലയാലത്തില്‍”

ഉറക്കെ നിലവിളിക്കുക



നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.......



പുരുഷാരത്തിനു മുന്‍പില്‍ വിവസ്ത്രനാവുക

അമ്മ പെഴച്ചു പോയെന്നും

പെങ്ങളെ കൂട്ടിക്കൊടുത്തെന്നും

പെണ്ണൊരുത്തി

ജാരനൊപ്പം ഓടിപ്പോയെന്നും

കുമ്പസരിക്കുക





നിങ്ങളെ വായിക്കപ്പെടണമെങ്കില്‍..........



പാപ്പിറസ്സിന്റെ പൂമുഖത്തെ

യാങ്കി ദൈവത്തിനു മുത്തം കൊടുത്ത്‌

ചതുര ക്ഷേത്രത്തിലെ

യുദ്ധ കാണ്ഡങ്ങള്‍

കണ്ണില്‍ നിറച്ച്‌

കോട്ടുവായിട്ട്‌
“ഹാ പുഷ്പമേ” എന്ന് മന്ത്രിച്ച്‌
കഴിയുമെങ്കില്‍
ഒരു വിലാപ കാവ്യം രചിക്കുക

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍......

അന്നത്തെ ഓണം
പണ്ടത്തെ സംക്രാന്തി
അന്‍പത്തഞ്ചിലെ വെള്ളപ്പൊക്കം
ചാവ്‌,
പതിനാറടിയന്തിരം,
പുലകുളി,
എന്നിങ്ങനെ അയവെട്ടിക്കൊണ്ടിരിക്കുക
മെലിഞ്ഞ പുഴയെ കുറിച്ച്‌
പെയ്തൊഴിഞ്ഞ മഴയെക്കുറിച്ച്‌
നിലാവിനെയും നിഴലിനെയും കുറിച്ച്‌
വാചാലനാവുക

ഒന്നിനും പറ്റിയില്ലെങ്കില്‍.........
പുരസ്കാരങ്ങളെപ്പറ്റി
പൊലയാട്ടു പറയുക.

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.......
.........................................................
.........................................................

7 അഭിപ്രായങ്ങൾ:

അങ്കിള്‍ പറഞ്ഞു...

:)

Pramod.KM പറഞ്ഞു...

താങ്കള്‍ വായിക്കപ്പെട്ടു.:)

ഗുപ്തന്‍ പറഞ്ഞു...

അപ്പോള്‍ എന്താ അജന്‍ഡ.. വേഗം ആയിക്കോട്ടെ.. :)

എഴുത്ത് ലക്ഷ്യഭേദിയാകുന്നുണ്ട്. സ്വന്തം പേജിലും കണ്ടിരുന്നു. ആശംസകള്‍

പ്രിയംവദ-priyamvada പറഞ്ഞു...

ഒരു പ്രാവശ്യം വായിക്കപ്പെടാന്‍ അതു മതി...പിന്നെയും പിന്നെയും വായിപ്പിക്കാന്‍ അതു പോരല്ലോ.:(

GLPS VAKAYAD പറഞ്ഞു...

പ്രിയം വദയ്ക്കു,
തികച്ചും ശരി. കഴിഞ്ഞ വര്‍ഷം ആനുകാലികങ്ങളില്‍ കണ്ട എത്ര രചനകള്‍ താങ്കള്‍ക്കോര്‍മ്മയുണ്ട്‌.വായിചു മറക്കാത്തവ എത്ര?കേവലം ബ്ലോഗിന്റെ കാര്യമല്ല സൂചിപ്പിച്ചത്‌.എന്തുകൊന്‍ണ്ട്` അങ്ങനെ സംഭവിക്കുന്നു ? ചിന്തിച്ചിട്ടുണ്ടോ?

പ്രിയംവദ-priyamvada പറഞ്ഞു...

Sigh..അതറിയുമായിരുന്നെങ്കില്‍.;)

ആനുകാലികങ്ങള്‍ തുടര്‍ച്ചയായി വായിക്കാന്‍ കഴിയാറില്ല..ഒന്നിച്ചു കുറെ വായിക്കും .. ചിലതു വായിക്കുമ്പൊള്‍ സെന്‍സേഷണലിസം മാത്രം ആണൊ മുഖ്യ ലക്ഷ്യം എന്നു തോന്നിയിട്ടുണ്ടു..അതു സമകാലീന trend അല്ലെ ,എഴുത്തിലും പ്രതിഫലിക്കുന്നു.
പുസ്തകങ്ങള്‍ ആണു കൂടുതല്‍ വായിക്കാറുള്ളതു നല്ലതാണെന്നു ഒരാളെങ്കിലും പറഞ്ഞാല്‍, വാങ്ങി വായിക്കും..അതാണു risk കുറഞ്ഞ മാര്‍ഗം...:)).


ദേവ കൂടുതല്‍ എഴുതൂ
qw_er_ty

GLPS VAKAYAD പറഞ്ഞു...

പ്രിയം വദയ്ക്കു,
സുഭാഷ് ചന്ദ്രന്റെ “തല്പം” എന്ന ചെറുകഥാസമാഹാരം ഒന്നു വായിച്ചു നോക്കൂ,അതില്‍ വായനക്കാരന്‍ കഥയില്‍ നേരിട്ടിടപെടുന്നു. കഥയുടെ അവസാന ഭാഗം പൂരിപ്പിക്കപ്പെടുന്നതു വായനക്കാരനാലാണ്,ധൈര്യപൂര്‍വ്വം പറയുന്നു വേറിട്ട ഒരു അനുഭവമായിരിക്കുമത്‌.ഡിസി ബൂക്സ് ആണു പ്രസാധകര്‍ എന്നു തോന്നുന്നു.
സ്നേഹത്തോടെ ദേവ