30/5/07

കയറ്റം

തെങ്ങ് കയറ്റക്കാരന്റെ
കോഴി കിണറ്റില്

കയറ്റക്കാരന്
കിണറിലേക്കു
കയറാന്‍ തുടങ്ങി

കാലുകള്‍ താഴോട്ടു
പടവുകള്‍ താഴോട്ടു

കോഴി പിന്നെയും
കയറുകയാണു
മീനുകള്‍ അതിലും
ഉയരത്തിലേക്കു

കയറ്റക്കാരന്
കിണ്റിന്റെ തുഞ്ചത്തേക്കു

ഇടക്കെപ്പോഴോ
താഴോട്ടു നോക്കിയപ്പോള്
തെങ്ങിന്റെ തലപ്പു കണ്ടു
കുറെ തലകള്‍ കണ്ടു

കയറ്റക്കാരന്
കിണറിന്റെ തുഞ്ചിയിലാണു

പോലീസ് വന്നു

ആളുകള്
കയറ്റക്കാരനെ
കയറ്റാന്‍ തുടങ്ങി

7 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

വളരെ മുന്‍പു എഴുതിയതു. ഏറ്റവും രസം ഇതിന്‍റെ കോപ്പി കയ്യില്‍ ഇല്ലായിരുന്നു.

ഓര്‍ക്കൂട്ടില്‍ പരിചയപ്പെട്ട ഹസന്‍
അയച്ചു തന്നതാണ്‍. ധ്യാനമില്ലാതെ ഞാന്‍ നശിപ്പിച്ച ഒരു നല്ല കവിത എന്ന കുറിപ്പോടെ

കുടുംബംകലക്കി പറഞ്ഞു...

നല്ല കവിത തന്നെ, സംശയമില്ല.

വിഷ്ണു പ്രസാദ് പറഞ്ഞു...

കയറ്റത്തെ ഇറക്കമായും ഇറക്കത്തെ കയറ്റമായും തിരിച്ചിട്ട ഈ കവിത ഒരു വേറിട്ട കുഴൂര്‍ക്കവിത തന്നെ.

സാല്‍ജോ+saljo പറഞ്ഞു...

നല്ല ഭാവന മാഷേ...ഇനിയും കയറട്ടെ.. അല്ല കസറട്ടെ...

അനിലന്‍ പറഞ്ഞു...

തല ചുറ്റുന്നു!!!

Dinkan-ഡിങ്കന്‍ പറഞ്ഞു...

അയ്യപ്പചങ്കരനൊട് കയ്യാലമേലും, തെങ്ങ്കയറ്റക്കാരനോട് കിണറിലും കയറരുത് എന്ന് പറയണം ട്ടോ വിത്സണ്‍ ചേട്ടാ :)
qw_er_ty

vishak sankar പറഞ്ഞു...

വിത്സാ,
ഇഷ്ടമായി....