10/5/07

ഞങ്ങളുടെ ആദ്യ സമാഗമം

ഞങ്ങളുടെ ആദ്യ സമാഗമം
ഒരു കൂട്ടിയിടിയിലൂടെയായിരുന്നു

വാതില്‍ തള്ളിത്തുറന്നവള്‍
പുറത്തേക്കും
വലിച്ചു തുറന്നു ഞാന്‍
അകത്തേക്കും
വേഗത്തില്‍ വന്നപ്പോള്‍

മുറിഞ്ഞെന്നവളും
മുഴച്ചെന്നു ഞാനും
പൊട്ടിച്ചിരി ബാന്‍ഡൈഡില്‍
അവയുണങ്ങിയിരുന്നു അന്ന്

ഇന്ന് പക്ഷേ
മുറിച്ചെന്നും മുറിഞ്ഞെന്നും
പറഞ്ഞു കലഹിച്ച്‌
ഉണങ്ങാതെ...

16 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

ഞങ്ങളുടെ ആദ്യ സമാഗം
ഒരു കൂട്ടിയിടിയിലൂടെയായിരുന്നു

വാതില്‍ തള്ളിത്തുറന്നവള്‍
പുറത്തേക്കും
വലിച്ചു തുറന്നു ഞാന്‍
അകത്തേക്കും
വേഗത്തില്‍ വന്നപ്പോള്‍

വല്യമ്മായി പറഞ്ഞു...

കാലം ഉണക്കാത്ത മുറിവുകളില്ല മനൂ.

Kaithamullu പറഞ്ഞു...

ബാന്‍ഡൈഡില്‍ ഉണങ്ങുന്ന മുറിവുകളല്ലാ, ഇതൊന്നും, മനൂ!

“മേം ന സിഗ്നല്‍ ദേഖാ
തും ന സിഗ്നല്‍ ദേഖാ
ആക്സിഡെന്റ് ഹോ ഗയാ....“ ന?

കുടുംബംകലക്കി പറഞ്ഞു...

ആസ്വാദ്യകരം; കവിതയും കൈതമുള്ളിന്റെ കമന്റും.

പ്രിയംവദ-priyamvada പറഞ്ഞു...

മുന്‍പു ഫസ്റ്റ്‌ ഏഡ്‌ ബോക്സ്‌ മതിയായിരുന്നു ..ഇപ്പൊ കാഷ്വലിറ്റിയില്‍ എത്തിക്കണമല്ലെ ;-)

ഉണ്ണിക്കുട്ടന്‍ പറഞ്ഞു...

ബാച്ചീസ്...പ്ലീസ് നോട്ട് ദിസ് കവിത..!!

സുല്‍ |Sul പറഞ്ഞു...

മനു
കവിത നന്നായി.
ഉണ്ണികുട്ടാ‍ :)

സമാഗം ആണോ സമാഗമം ആണോ. ഒരു സംശ്യം.
-സുല്‍

Dinkan-ഡിങ്കന്‍ പറഞ്ഞു...

മനൂസ് കവിത കൊള്ളാം

ഒഫ്.ടൊ
ബിഫോര്‍ മാര്യേജ് ഒരു ബാന്‍ഡൈഡ് മത്യാര്‍ന്നു
ഇപ്പോള്‍ ശരീരം ആകെ ‘പ്ലാസ്റ്റര്‍ ഒഫ് പാരീസ്’ ആണല്ലെ?

ചാത്താ ഉണ്ണികുട്ടാ ദില്‍ബാസുരാ ഇക്കാസേ സാന്‍ഡോ ഇതാണ് പറയുന്നത്. ഇപ്പോള്‍ മനസിലായാ?

“ബാച്ചിലൈഫ് തന്നെ അമൃതം
ബാച്ചിലൈഫ് തന്നെ ജീവിതം
വിവാഹം ബാച്ചികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം”

ആ സുല്ലിന്റെ 3,4 പിരിയാണി എടുത്ത് ഈ ബൊറ്ഡ് വേഗം ബ്ലബിന്റെ വാതുക്കെ തൂക്ക്യേ വേഗം

wdpvywjz - WordVeri. ഇതിനു തക്ക എന്ത് തെറ്റാ മനൂസെ ഞാന്‍ തന്നോട് ചെയ്തത്

G.MANU പറഞ്ഞു...

പ്രിയ ബാച്ചീസ്‌...സംഭവം അങ്ങനെതന്നെ... ദാ അതിനേക്കാള്‍ ഭയാനകം.
സുല്‍.ജി..താങ്ക്സ്‌...തെറ്റു തിരുത്തി..

തറവാടി പറഞ്ഞു...

മനൂ ,

:)

വിഷ്ണു പ്രസാദ് പറഞ്ഞു...

സത്യം...

ദിനേശന്‍ വരിക്കോളി പറഞ്ഞു...

കവിലോഗ്.....ബൂലോഗ്.........ഹലോ....ഹലോ ...കേള്‍ക്കാമോ.....................

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

ഉണങ്ങും ..അല്ലതെന്താവാന്‍.. ചുരുങ്ങിയപക്ഷം മുറിവിന്‍ പുറമെയെങ്കിലും ഉണക്കം തട്ടാതിരിക്കില്ല

. പറഞ്ഞു...

മുഴ അവിയുന്നതോ ? മുറിവു ഉണങ്ങുന്നതോ ? ഏതാണ്‍ കൂടുതല്‍ വേഗത്തില്‍ ?

മുസ്തഫ|musthapha പറഞ്ഞു...

മനൂ... നല്ല കവിത

അനിലൻ പറഞ്ഞു...

എല്ലാ സ്നേഹങ്ങളും അങ്ങനെയാണ്... മുറിവില്‍നിന്ന് വലിയ മുറിവുകളിലേയ്ക്ക്.

കവിത സങ്കടപ്പെടുത്തി മനൂ