വരികള്‍ക്കിടയില്‍
തണുപ്പെന്നപോലെ
നീ എന്നോട്
പറയാതെപോയ
വാക്കുകള്‍.
വാക്ക് നിരത്തിയതിന്റെ
വിടവുകളില്‍
മൌനമെന്നതുപോലെ
ഞാന്‍ പഠിക്കാനിരുന്ന
നിന്റെ അര്‍ത്ഥങ്ങള്‍.
അല്ലെങ്കിലെന്ത്,
ഒളിവ്
എന്റെയും നിന്റേയും
ഭാഷയായിരുന്നുവെന്ന്
അതേ ഭാഷയില്‍ തന്നെ
എഴുതിവെയ്ക്കുന്നതില്‍
എന്തു യുക്തിയാണുള്ളത്?
15 അഭിപ്രായങ്ങൾ:
ഒളിവ് - ഒരു പ്രണയ(?)കവിത.
ഠേ..!!
സാധാരണ എനിക്കിങ്ങനെ തേങ്ങ ഉടക്കാന്‍ കിട്ടാറില്ല..
ഉഗ്രന്‍ കവിത!!
കൊള്ളാം..ആസ്വദിച്ചു..
ഒളിവ്
എന്റെയും നിന്റേയും
ഭാഷയായിരുന്നുവെന്ന്...
ഞങ്ങള്‍ പ്രണയിച്ചിരുന്നത് ലാപുട ങങ്ങളറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ? സത്യം പറയണം.
ഒളിവില്ലാതെ എന്തോന്നു പ്രണയം
ഒളിഞ്ഞോളിഞ്ഞേ ഉണ്ടായിരുന്നുള്ളൂ അത്.
അറിഞ്ഞപ്പോള്‍ പിരിഞ്ഞുപോയി.
നിന്റെ ഒളിഞ്ഞുനോട്ടം കുറെ കൂടുന്നുണ്ട് :)
ഒളിവിലൂടെയുള്ള പ്രണയം ആണോ?
ലാപുട ചിരിക്കുന്നു എന്നൊരു പോസ്റ്റ് കണ്ടു...ഇപ്പോള്‍ പ്രണയവും...നന്നായി വരട്ടെ.:)
കൊറിയയില്‍ സമ്മറാണ് വരുന്നത്.പ്രണയത്തിനു പറ്റിയ സമയം ആണിത് വിഷ്ണു മാഷേ..
ഒളിവിലൂടെ വന്ന വെളിവുള്ള കവിത ലാപുടെ..
എന്തോ, ലാപുടയുടെ മറ്റുകവിതകളോളം ഇഷ്ടപ്പെട്ടില്ല.
അതെ, എഴുതാന്‍ വേണ്ടി എഴുതിയതുപോലെ തോന്നി. ഇടക്ക്, അങ്ങിനെയും ആവാം എന്ന തോന്നലും..
ഞാന്‍ പഠിക്കാനിരുന്ന
നിന്റെ അര്‍ത്ഥങ്ങള്‍.
ഇതു തരക്കേടില്ല.
ശ്രദ്ധിച്ചോ എന്നറിയില്ല,ഈ കവിതയിലെ മഴ വരയ്ക്കുന്ന വരിയും അവയ്ക്കിടയിലെ കട്ടപിടിച്ച തണുപ്പും “കഥാര്‍സിസ്” ന്റെ തുടക്കത്തെ ഓര്‍മിപ്പിക്കുന്നു.
വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും ഒരുപാട് നന്ദി.
വിശാഖ്, തീര്‍ച്ചയായും അത് ശ്രദ്ധിച്ചിരുന്നു. ഞാന്‍ എഴുതിയവയെ ഞാന്‍ മറന്നു തുടങ്ങിയിട്ടില്ല...:)അവിടെ ഞാനെഴുതിയത് മഴയുടെ വരികളും ഇവിടെ മഴവരയ്ക്കുന്ന വരികളുമാണ്..എന്തോ, നേരിയതല്ലാത്ത ഒരു വ്യത്യാസം ഇവ തമ്മിലുണ്ടെന്ന് ഇപ്പോഴും തോന്നുന്നു.(ഒരു പക്ഷേ എന്റെ മാത്രം തോന്നല്‍)
Can I say ....
sincerely ഇഷ്ടപ്പെട്ടില്ല.
bcos I didn't understand it.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ