(ജിനുവിനു)
കാവടിയാടുവാന്
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്‍
അതിനിടയില്‍ താളം കേള്‍ക്കുവാന്‍
ഞാനയക്കുന്നെന്റെ കാതുകള്‍
ശൂലം തറയ്ക്കുവാന്
ഞാനയക്കുന്നുണ്ടെന്റെ നാവു
കൂട്ടത്തിലാടുന്ന കൂട്ടുകാരൊത്ത്
താളം പിടിക്കുവാന്‍
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്‍
അതിനാല്‍ ഇവിടെ
നടക്കാതെയിരിപ്പാണു ഞാന്‍
അതിനാല്‍ ഒന്നുമേ കേള്‍ക്കാതെ
കിടക്കുകയാണു ഞാ
ന്അതിനാല് മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന്‍
ഷഷ്ഠി കഴിഞ്ഞ് പിള്ളേര്
കാവടിക്കടലാസുകള്
പെറുക്കുന്ന നേരത്ത്
തിരിച്ചയക്കണേയെന്റെ കാലിനെ
കയ്യിനെ, നാവിനെ
ഇവിടെനിശ്ചലനാണു ഞാന്‍
കുഴൂര്‍ വിത്സണ്
* ജിനു www.mukham.blogspot.com
6 അഭിപ്രായങ്ങൾ:
കൊടുത്തയച്ചതെല്ലാം കിട്ടി പൊതി തുറന്നു നോക്കുമ്പോള്‍
ഒന്നുമാത്രം കാണില്ല. മനസ്സ്.
കയ്യും കാലും കണ്ണും ഒക്കെ കിട്ടും തിരികെ. പക്ഷെ....
അതുകൊണ്ട് വിളറിയ ഭൂതം കണക്കെ ഉള്ള പ്രവാസ ജീവിതം തുടരുക.
പുലരുവോളം കാക്കുക. പുലര്‍ച്ച വണ്ടിക്കു ഷഷ്ടിക്ക് പോകാം
ഈ വരികളിലെ ആശയങ്ങള്‍ പലപ്പോഴും എഴുതാന്‍ തോന്നിയിട്ടുണ്ട്, സന്ദര്ഭങ്ങള്ക്കുമാത്രം മാറ്റം.
ഗന്ധര്വ്വന് എഴുതിയതുപൊലെ, പുലര്ച്ചവണ്ടിക്കെങ്കിലും പോവാന്‍ പറ്റിയിരുന്നെങ്കില്‍!
നന്നായിട്ടുണ്ട്.
പ്രവാസത്തിന്റെ വേദന ഇതിലും മനോഹരമായി എങ്ങനെ ആവിഷ്കരിക്കാനാവും...
പണ്ടൊരിക്കല്‍ നാട്ടില്‍ പോവുമ്പോള്‍ ദുബായില്‍ 20 വര്‍ഷമായി താമസിക്കുന്ന അയല്‍ക്കാരനോട് ഒരു മര്യാദക്ക് വേണ്ടി ചോദിച്ചു, നാട്ടില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവരണോ എന്ന്? ഉത്തരം ഉടനേ കിട്ടി. ആലുംചോടും, പരക്കാട്ടു കാവും, ഗായത്രിപ്പുഴയും കൊണ്ടുവാടാ എന്ന്.
വില്‍സന്റെ പതിവു ശൈലിയിലും ആശയത്തിലും നിന്ന് അല്‍പ്പം മാറി നില്ക്കുന്ന ഒരു കവിത.
ശരിയാണ് വില്ത്സാ..,
‘ഇവിടെനിശ്ചല’രാണ് നാം.
ഒരുതരം concentrated inertia..!
ഗൃഹാതുരത്വം നല്കുന്ന വരികള്‍........പെട്ടെന്ന് തീര്‍ന്നു പോയതു പോലെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ