29/10/08

ചുംബനം

ഓരോ തിരയും
കടലിലേക്കുതന്നെ
മടങ്ങാനുള്ളതാണെന്ന്
ചുംബനത്തിനായി
അടുക്കുന്ന രണ്ട് ചുണ്ടുകളെ
എപ്പോഴും ഓര്മ്മിപ്പിക്കേണ്ടിവരുന്നു.
എന്നിട്ടും
ഒരിക്കലും മടങ്ങാത്ത
ഒരു തിരയെ
എന്റെ ചുണ്ടുകള്
കൊതിച്ചിരിക്കുന്നതെന്തിന്?

7 അഭിപ്രായങ്ങൾ:

Jayasree Lakshmy Kumar പറഞ്ഞു...

കൊള്ളാം. തിരകൾക്ക് മടങ്ങാതെ വയ്യല്ലൊ

നല്ല വരികൾ

Mahi പറഞ്ഞു...

anu it is really touching.എവിടെക്കൊക്കയൊ കൊണ്ടു പോകുന്നു ഈ കവിത

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഒരു തിരയെ
എന്റെ ചുണ്ടുകള്
കൊതിച്ചിരിക്കുന്നതെന്തിന്?
അതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണ്!

Anil cheleri kumaran പറഞ്ഞു...

കൊള്ളാം കേട്ടോ ഭാവന ഇഷ്ടായി

BS Madai പറഞ്ഞു...

ചില ഓര്‍മ്മകളെ ഓര്‍ക്കാതിരിക്കുന്നതും ഒരു സുഖം....

മഴക്കിളി പറഞ്ഞു...

nice one...

അജ്ഞാതന്‍ പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com