25/8/07

വെജിറ്റേറിയന്‍


മത്തിയ്ക്കെന്താ
വെല‘യെന്നു ചോദ്യം.
മഡോണാന്നാ
പേ’രെന്നവള്‍.
മുഴുത്തതില്‍പ്പത്തു
പൊതിയാന്‍ പറഞ്ഞാല്‍
അടുത്ത ചിങ്ങത്തില്‍
പത്തൊമ്പതെന്നും.
പൊതിഞ്ഞതില്‍പ്പാതി
പുറത്തു കാട്ടി
മഡോണപ്പുഞ്ചിരി-
ച്ചരടിട്ടു കെട്ടി
വരിഞ്ഞു നീട്ടുന്നു.

വഴുതിയോ പൊതി?

ചെതുമ്പല്‍ ചീകാ-
നെടുത്തതില്‍
ചെകിള ചീഞ്ഞതു പൂച്ച-
യ്ക്കെറിയുന്നു ഭാര്യ.
വരുത്തമില്ലാത്ത
പിടിപ്പുകെട്ടോനെ
നാക്കാലറുക്കുന്നു.

മനസ്സിന്‍ മൈക്രോവേവി-
ലെണ്ണയും പൊടിമസാലയും
തൊടാതെ വാട്ടി മീന്‍-‍
കഴിക്കലിന്നോടെ
നിറുത്തി, സത്യം
നാളേന്നു ശുദ്ധ
വെജിറ്റേറിയന്‍ ഞാന്‍.

3 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഇങ്ങനെയാണല്ലേ ഓരോരുത്തര്‍ വെജ്ജിറ്റേറിയന്മാരാവുന്നത്.വിജ്ഞാനപ്രദമായ പോസ്റ്റ് :)

Kuzhur Wilson പറഞ്ഞു...

അയ്യപ്പപണിക്കര്‍ അവാര്‍ഡ് വിവരം അറിഞ്ഞു. നന്നായി. നിറയെ കവിതയുണ്ടാകട്ടെ

Panikkoorkka പറഞ്ഞു...

vegitaria-veriyanmaar inganeyum undaakaam Vishnoo. Nandi Kuzhoore. Kavitha kavithaye ariyatte, valaratte.